Wednesday, August 7, 2019

പി.എസ്.സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര് ?

പി.എസ്.സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര് ?

കേരളത്തിലെ ചെറുപ്പക്കാർ എന്നും വിശ്വസിച്ചിരുന്ന ,വിശ്വാസ്യതയ്ക്കു പേരുകേട്ട  ഭരണഘടനാ സ്ഥാപനമായ പി.എസ്.സി. ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നു.പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമവിരുദ്ധമായി ഇടപെടൽ നടന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷാ ക്രമക്കേട് നടത്തി എന്നത് പി.എസ്.സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് അതീവ ഗൗരവമുള്ള സംഗതിയാണ്. ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നതാണ് വാർത്ത. 
ഇത് പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപെട്ടിരിക്കുകയാണു് . യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്ഉള്പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്പോലീസുകാരനും പങ്കുള്ളതായി പി.എസ്.സി. വിജിലന്സ് കണ്ടെത്തി.പോലീസ് കോണ്സ്റ്റബിള്പരീക്ഷയില്ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്പോലീസില്ജോലിയില്പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്ഫോണില്നിന്നാണ് പ്രണവിന് സന്ദേശങ്ങള്ലഭിച്ചതെന്നാണ് വിജിലന്സ് സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്വന്നെന്നാണ് സൈബര്പോലീസിന്റെ കണ്ടെത്തല്‍.
യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്..യില്നിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്..പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്ക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്നിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളില്നിന്നാണ് എസ്.എം.എസ്. വന്നത്. നമ്പറുകള്കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പോലീസിനോട് ആവശ്യപ്പെട്ടത്.ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരനായ നസീം എന്നിവരെ പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്ന് സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനമായി..ചോദ്യക്കടലാസ് മുൻകൂട്ടി ചോർത്തിയെടുത്ത് ഉത്തരങ്ങൾ നൽകുന്ന സംഘംതന്നെ  കേരളത്തിൽ  ഉണ്ടാകാം .പരീക്ഷാഹാളിൽ  നീരിക്ഷകരായി നിൽക്കുന്നവരുടെ സഹായവും തട്ടിപ്പിന് പിന്നിൽ ഉണ്ടാകാം .പി.എസ്.സി.യുടെ വിശ്വാസ്യത വീണ്ടെടുക്കാനും  തട്ടിപ്പിന്റെ വേരറക്കാനും നമുക്ക് കഴിയുമോ ?
ക്രിമിനൽ മാർഗങ്ങളിലൂടെ തൊഴിൽ തട്ടിയെടുക്കുന്നത് തൊഴിലില്ലാത്ത ജനലക്ഷങ്ങളോടു ചെയ്യുന്ന കടുത്ത അന്യായമാണ്. ഇപ്പോൾത്തന്നെ വർഷങ്ങൾ വൈകിയാണ് പി.എസ്.സി. വിജ്ഞാപനമിറക്കുന്നത്. ഇത് 11 മാസംമുതൽ ആറരവർഷംവരെ വൈകുന്നുണ്ടെന്ന് സി..ജി . റിപ്പോർട്ടിൽവരെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അർഹരുടെ കൈളിൽനിന്നു അതു കവർന്നെടുക്കുന്ന സംഘം രാഷ്ട്രീയപ്പാർട്ടികളുടെ സംരക്ഷണത്തണലിൽ  തന്നെയാണ് വളരുന്നത് .പരീക്ഷകൾ കുറ്റമറ്റ രീതിയിലാണ്.പിഎസ് സി നടത്തുന്നത്  എന്ന്  വിശ്വസിക്കുന്ന ജനലക്ഷങ്ങളാണ് കേരളത്തിലുള്ളത് .പി.എസ്.സി യുടെ വിശ്വാസ്യത  വീണ്ടെടുക്കാൻ  സർക്കാർ എന്ത് നടപടികളാണ് കൈക്കൊള്ളാൻ പോകുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment