Friday, August 30, 2019

ആമസോൺ കാടുകൾ കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു


ആമസോൺ  കാടുകൾ  കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു  
ലോകത്തെ മഴക്കാടുകളില്‍ 50 ശതമാനവും ആമസോണിലാണ്. ഇപ്പോള്‍, ഈ വനങ്ങള്‍ ഭീഷണിയിലാണ്. 2019 ല്‍ ഇതുവരെ മാത്രം 71,843 കാട്ടുതീയാണ് ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായത്. ഈ സംഖ്യ 2018 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 83 ശതമാനം കൂടുതലാണ്. ആമസോണ്‍ കാട്ടുതീ സംബന്ധിച്ച്‌ 2013 മുതല്‍ ഉള്ള കണക്കുകള്‍ നോക്കിയാല്‍ അന്നത്തേതിന് ഇരട്ടിയാണ് ഈ വര്‍ഷം ഇതുവരെയുള്ള കാട്ടുതീ..ആമസോൺ കാടുകൾ . വെറുമൊരു കാടല്ല, 55 ലക്ഷം - ച.കി.മീ.വിസ്തൃതിയുള്ള വലിയൊരു കാട്. നമ്മുടെ കേരളത്തിന് ആകെ 38,863 ച.കി.മീ. വിസ്തൃതിയാണുള്ളത് എന്നോർക്കണം. ഇന്ത്യയാകട്ടെ 32 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യവും. അതായത് 145 കേരളത്തിന്റെയും ഏകദേശം ഒന്നേമുക്കാൽ ഇന്ത്യയുടെയും വലിപ്പമുള്ള മഴക്കാടാണിത്. . ബ്രസീൽ, ബൊളീവിയ, പെറു, ഇക്വഡോർ,കൊളംബിയ, വെനീസ്വല, ഗയാന,സുരീനാം, ഫ്രഞ്ച് ഗയാന എന്നീ ഒൻപത് രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന മഹാ ആരണ്യകം. ആമസോൺ നദിയും ഇവിടെയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ നദിയാണതെന്ന് കരുതപ്പെടുന്നു. 6400 കി.മീ. ദൈർഘ്യം. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലശേഖരം. ഒരു സെക്കന്റിൽ 20,90,00,000 ലിറ്റർ വെള്ളമൊഴുകുന്ന നദി. കഴിഞ്ഞ ഇരുപതിലധികം ദിവസങ്ങളായി ഇവിടെ കാട്ടുതീ പടർന്നിട്ട്. ബ്രസീൽ അതിർത്തിക്കുള്ളിൽ തുടങ്ങിയ അഗ്നിബാധ അയൽരാജ്യാതിർത്തികളിലേയ്ക്ക് വ്യാപിക്കുന്നു.
. ആമസോണിൽ 430 ഇനം ഉഭയജീവികൾ ഉണ്ടെന്ന് കണക്കാക്കുന്നു. കണ്ടാൽ ഉരഗത്തിന്റെ ഘടനയുള്ള, കൈകാലുകളില്ലാത്ത ഇഴഞ്ഞ് നീങ്ങുന്ന സീസിലിയൻസ് എന്ന ഉഭയജീവി അതിലൊരെണ്ണം മാത്രമാണ്. ആംഫിസ്ബയ്നിയൻസ് എന്ന വിഭാഗത്തിലാണ് ഈ ജീവിവർഗ്ഗം ഉൾപ്പെടുന്നത്. അന്ധൻ പുഴു എന്ന് അന്നാട്ടുകാർ വിളിക്കും.ഇവിടെ പൊതുവിലുള്ള ജൈവ വൈവിധ്യം പോലെ തന്നെ ഉഭയജീവികളിലെ വൈവിധ്യവും അതിനുള്ളിൽ തവളകളിലെ സവിശേഷ വൈവിധ്യവും വിസ്മയകരമാണ്. നിങ്ങളുടെ ചെറുവിരൽതുമ്പിൽ ഇരി ക്കാൻ മാത്രം വിലിപ്പമുള്ള തവളകളുണ്ട്.അരയടിയോളം വളർച്ചയെത്തുന്ന തവളകളുമുണ്ട്.പോയിസണസ് ഡാർട്ട് ഫ്രോഗ് ഉണ്ട്.വിഷ അമ്പൻ തവള എന്ന് മലയാളത്തിൽ വിളിക്കാം. ത്വക്കിൽ നിന്ന് മാരകവിഷം പുറപ്പെടുവിക്കാൻ കഴിവുള്ള തവളകളാണിവ.ആമസോണിലെ ഗോത്രവർഗ്ഗക്കാർ വിഷം പുരട്ടിയ അമ്പ് പ്രയോഗിക്കാൻ മിടുക്കരാണല്ലോ? ആ വിഷം ശേഖരിക്കുന്നത് ഈ തവളകളിൽ നിന്നാണ്. അങ്ങനെയാണിവയ്ക്ക് ഈ പേരുണ്ടായത്.പല്ലി, ഓന്ത്,പാമ്പ്, മുതല തുട ങ്ങിയ ഉരഗവർഗ്ഗങ്ങളുടെ വൈവിധ്യവും അമ്പരപ്പിക്കുന്നത് തന്നെ. മാരകവിഷമുള്ള അണലികൾ മുതൽ ഭീമത്തം കൊണ്ട് വിസ്മയിപ്പിക്കുന്ന അനക്കോണ്ട വരെ. 380 തരം ഉരഗങ്ങൾ. മൊത്തമെടുത്താൽ 40,000 സസ്യഇനങ്ങൾ ഉണ്ട് ഈ കാട്ടിൽ. 1300 ഇനം പക്ഷികൾ,3000 തരം - മത്സ്യങ്ങൾ,430 ഇനം സസ്തനികൾ, ഏതാണ്ട് 25 ലക്ഷം തരം ചെറുപ്രാണികൾ. കൗതുകകരവും വൈജ്ഞാനിക പ്രാധാന്യമുള്ളതുമായ പിങ്ക് ഡോൾഫിനുകൾ, ജാഗ്വാറുകൾ,ഗ്രീൻ അനാക്കോണ്ട, ഇലക്ട്രിക്ക് ഈൽ, മാംസഭോജികളായ, ഒരുപക്ഷേ നരഭോജികൾ തന്നെയായേക്കാവുന്ന പിരാനകൾ തുടങ്ങിയ സവിശേഷജന്തുക്കൾ - വേറെയും. മൂന്ന് മീറ്റർ വരെ വളരുന്ന മത്സ്യങ്ങൾ ആമസോൺ നദിയിൽ കാണപ്പെടുന്നു.
പലതും വംശനാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ പതിനഞ്ച് കോടി വർഷങ്ങളായി ആമസോൺ കാടുകളിൽ ജീവിച്ചിരുന്ന പോഡോനെമിസ് എക്സ്പാൻസ എന്നയിനം ശുദ്ധജല ആമകൾ അപ്രത്യക്ഷമാകാൻ ഒരുങ്ങിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുള്ള ചെറിയ മാറ്റങ്ങളോട് പോലും പെട്ടന്ന് പ്രതികരിക്കുന്ന തരം ജീവികളാണിവ. അതുകൊണ്ട് അവയുടെ സാന്നിധ്യവും ആരോഗ്യാവസ്ഥയും അവയുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ആരോഗ്യത്തെ അളക്കാനുള്ള സൂചകങ്ങളായി കാണാവുന്നതാണ്. ഈ ആമകൾ നാട് നീങ്ങുന്നുവെന്നതിന്റെയർത്ഥം ആമസോൺ കാടുകൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുവെന്നാണല്ലോ?ഇതൊക്കെ മറ്റ് ജന്തുക്കളുടെ കാര്യം. ഇരുപത്തിയേഴ് ലക്ഷം മനുഷ്യരുണ്ടവിടെ. 4,00-,500 അമേരിന്ത്യൻ ഗോത്രവർഗ്ഗങ്ങളിലായി അവർ വ്യാപിച്ചുകിടക്കുന്നു. ഇവർക്കെല്ലാം തനതായ സംസ്‌കാരവും ഭാഷയുമുണ്ട്. ഇവ - രിൽ 5,0-60 ഗോത്രങ്ങളെങ്കിലും പുറംലോകം കാണാത്തവരോ മറ്റ്  നാഗരിക മനുഷ്യരുമായി സമ്പർക്കമില്ലാത്തവരോ ആണ്. ഇങ്ങനെ നോക്കിയാൽ ആമസോൺ കാടുകൾ വിശ്വപ്രകൃതിയുടെ നിലയ്ക്കാത്ത ജീവന്റെയുന്മത്തനൃത്തവേദിയാണെന്ന് പറയാം.
. ഇവിടുത്തെ സസ്യങ്ങൾ പുറത്ത് വിടുന്ന ഓക്സിജന്റെ അളവ് കണക്കിലെടുത്ത് ആമസോണിനെ ‘ഭൂമിയുടെ ശ്വാസകോശംഎന്ന് വിളിക്കാറുണ്ട്.പ്രകൃതിയുടെ ഈ അക്ഷയഖനി നശിപ്പിക്കുന്നത് ആധുനിക മനുഷ്യന്റെ അശാസ്ത്രീയ പ്രവർത്തികൾ തന്നെയാണ് .ഇപ്പോഴത്തെ ദുരന്തം കന്നുകാലികൾക്കുള്ള മേച്ചിൽ പുറങ്ങൾ സജ്ജമാക്കുന്നതിന് തടിവ്യവസായികൾ മനപ്പൂർവം തീയിട്ടത് മൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തടി-ഖനി വ്യവസായത്തിനായി ആമസോൺ മേഖലയിലെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാനാണ് പ്രസിഡന്റ് ബോൾസനാറോ ശ്രമിക്കുന്നതെന്ന് ഗോത്രവർഗ്ഗനേതാക്കൾ അഭിപ്രായപ്പെടുന്നു. മുറഗോത്രക്കാർ ശരീരമാകെ ഓറഞ്ചും ചുവപ്പം ചായം പൂശി, - അമ്പും വില്ലുമെടുത്ത് യുദ്ധസജ്ജരായാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ലോകമെമ്പാടും പരിസ്ഥി തി സംഘടനകളും വിദ്യാർഥി യുവജനസംഘടനകളും ബ്രസീലിന്റെ അനങ്ങാപ്പാറ നയത്തിനെതിരേ പ്രതിഷേധസൂചകമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.വീണ്ടുവിചാരമില്ലാത്ത മുതലാളിത്ത വികസനപാത ലോകത്തെ മറ്റൊരു ദുരന്ത മുഖത്തേയ്ക്ക് നയിക്കുകയാണ്. വിവേകശാലികൾ ഒത്തുചേർന്ന് അതിനെ - തടയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.-ആമസോൺ കാട്ടുതീയുടെ മുഖ്യകാരണം ദുര മൂത്ത മനുഷ്യൻതന്നെയാണെന്നതു ലോകത്തെയാകെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതാണ്. കാട്ടുതീ കൊണ്ടുള്ള നാശം ഓരോ വർഷവും വ്യാപകമായി അനുഭവിക്കാറുള്ള കേരളവും ആമസോണിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. വനത്തിലെ ജൈവസമ്പത്തു കത്തിത്തീരുന്നതു നമുക്കും കണ്ടിരിക്കാനുള്ളതല്ല. വനനശീകരണത്തിനെതിരെ കൈകോർക്കാൻ കേരളം ഇനിയും വൈകരുത്.   ലോകം മുഴുവൻ അവിടത്തെ വനസംരക്ഷണത്തിനു മുന്നിട്ടിറങ്ങണം.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment