Wednesday, November 3, 2021

കുരാക്കാരൻ പി.എ അലക്സ് അന്തരിച്ചു .

 പൂന്തോട്ടത്ത് പുത്തൻ വീട്ടിൽ

കുരാക്കാരൻ പി.  അലക്സ്  അന്തരിച്ചു .

കൊട്ടാരക്കര കിഴക്കേത്തെരുവ്  ഐപ്പള്ളൂർ പൂന്തോട്ടത്ത് പുത്തൻ വീട്ടിൽ  കുരാക്കാരൻ പി.എ  അലക്സ്  ഇന്ന് ഏതാനം  മണിക്കൂർ  മുൻപ്  ഹൃദയാഘാതം മൂലം അന്തരിച്ചു . 68 വയസ്സായിരുന്നു .ചാത്തന്നൂർ  ചരുവിള വീട്ടിൽ കുടുംബാംഗം  അന്നമ്മയാണ് ഭാര്യ . സിബി അലക്സ് ,എബി അലക്സ് എന്നിവർ  മക്കളാണ്  ആദ്ധ്യാത്മീക  രംഗത്ത്  സജീവമായി പ്രവർത്തിച്ചിരുന്ന  ശ്രി .പി . എ  അലക്സ് , കുരാക്കാരൻ വലിയവീട്ടിൽ  കുടുംബയോഗത്തിൻറെ  എക്സിക്യൂട്ടീവ്  കമ്മിറ്റി  അംഗം , കുരാക്കാരൻ  സാംസ്ക്കാരിക  വേദി  കൺവീനർ , കുരാക്കാരൻ  ദിവ്യബോധന വിഭാഗം സെക്രട്ടറി , കുടുംബദീപം  എഡിറ്റോറിയൽ ബോർഡ്  അംഗം  എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . ശവസംസ്ക്കാരം  നാളെ, 2021  നവംബർ 4  2  p .m ന്  ഉളിയനാട്  സെൻറ്  തോമസ്  ഇവാഞ്ചലിക്കൽ  ചുര്ച്ച് ഓഫ് ഇന്ത്യ  സെമിത്തേരിയിൽ  നടത്തുന്നതാണ് . നവംബർ  4  നു  പരേതൻറെ  ഭാവനത്തിൽ  നടന്ന  പ്രാർത്ഥനയോട് ചേർന്ന് നടന്ന അനുശോചന -അനുസ്മരണ യോഗത്തിൽ  പ്രൊഫ്. ജോൺ കുരാക്കാർ  പ്രസംഗിച്ചു . ശ്രി. പി.എ  അലക്സിന്  ,കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  ആദരാഞ്ജലികൾ 


പ്രൊഫ്. ജോൺ കുരാക്കാർ

 

Wednesday, September 1, 2021

കലയപുരം ഹാപ്പിവില്ലയിൽ (കുളഞ്ഞിയിൽ ) മറിയാമ്മ വർഗീസ് അന്തരിച്ചു.

 

കലയപുരം ഹാപ്പിവില്ലയിൽ (കുളഞ്ഞിയിൽ ) മറിയാമ്മ വർഗീസ് അന്തരിച്ചു.



കലയപുരം ഹാപ്പിവില്ലയിൽ (കുളഞ്ഞിയിൽ ) പരേതനായ  കുരാക്കാരൻ  ജി.ജി  വർഗീസിൻറെ  ഭാര്യ മറിയാമ്മ വർഗീസ് ( 74  വയസ്സ് ) 2021  ഓഗസ്റ്റ് 30 ന് അന്തരിച്ചു. ശവസംസ്ക്കാരം  അഗസ്റ്റ 31 ന്  വൈകിട്ട്  4  മണിക്ക്  കലയപുരം മാർ ബസ്സേലിയോസ്  ഗ്രീഗോറിയോസ്  പള്ളിയിൽ നടത്തി .. മറിയാമ്മ കലയപുരം  മഠത്തിൽ  തെക്കേതിൽ കുടുംബാംഗമാണ് .മക്കൾ  അനിതാ  വർഗീസ് , അജിത്ത് വർഗീസ് , അജോയ് വർഗീസ് .മരുമക്കൾ  പി.കെ വർഗീസ് , ആലീസ് അജിത്ത് ,ഷീബാ അജോയ് ..പരേതനായ  കുരാക്കാരൻ  ജി.ജി  വർഗീസ്  കുരാക്കാരൻ കുടുംബയോഗത്തിൻറെ  എക്സിക്യൂട്ടീവ് അംഗമായി 5  വർഷം  പ്രവർത്തിച്ചിട്ടുണ്ട് . ശ്രിമതി  മറിയാമ്മ വർഗീസ് ൻറെ  വേർപാടിൽ  കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  ആദരാഞ്ജലികൾ

പ്രൊഫ്. ജോൺ കുരാക്കാർ

Saturday, August 21, 2021

കുടുംബയോഗ ചരിത്രം (രണ്ടാം പതിപ്പ് ) തയാറാക്കൽ കമ്മിറ്റി യോഗം 2021 ഓഗസ്റ്റ് 15 ന് കുരാക്കാരൻ കമ്മ്യൂണിറ്റി ഹാളിൽ കൂടി .

കുടുംബയോഗ  ചരിത്രം (രണ്ടാം പതിപ്പ് ) തയാറാക്കൽ  കമ്മിറ്റി  യോഗം  2021 
 ഓഗസ്റ്റ് 15 ന്  കുരാക്കാരൻ കമ്മ്യൂണിറ്റി  ഹാളിൽ കൂടി . 

 പ്രിയ കുടുംബാംഗങ്ങളെ.
ഇന്ന് നടന്ന കമ്മിറ്റി മീറ്റിംഗിൽ നമ്മുടെ കുടുംബ ചരിത്രത്തിൻ്റെ രണ്ടാം എഡിഷൻ ഇറക്കുന്നതിനെ പറ്റി സീരിയസ് ചർച്ച നടന്നു. എല്ലാ ശാഖകളിലും ഉള്ള പ്രതിനിധികൾ പങ്കെടുത്തു.
ഡാറ്റ collect ചെയ്യാൻ എല്ലാ ശാഖാ പ്രതിനിധികളും ഉൾപെടുന്ന കമ്മിറ്റിയെ തെഞ്ഞെടുത്തു.
കൂടാതെ പ്രൊഫ. ജോൺ കുരാക്കാർ ചീഫ് എഡിറ്റർ ആയും ജേക്കബ് മാത്യു കുരാക്കാരൻ മാനേജിംഗ് എഡിറ്റർ ആയും ഉള്ള 12 അംഗ എഡിറ്റോറിയൽ ബോർഡും തെരഞ്ഞെടുത്തു.
വെബ്സൈറ്റ് administrator ആയി ശ്രീ. സാം കുരാക്കാർ  തെരഞ്ഞെടുക്ക പെട്ടു 
ഡിസംബറിൽ ബുക്ക് പ്രസിദ്ധീകരിക്കണം എന്ന് വിചാരിക്കുന്നു.
എല്ലാവരും ഉണർന്നു പ്രവർത്തിക്കുക.നമ്മുടെ കുടുംബത്തിലെ എല്ലാവരെയും ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഡാറ്റ കളക്ഷന് ഇത് സഹായിക്കും.
സസ്നേഹം
Dr. Jacob Thomas Arappurayil.
President.







 

മധുരിക്കും ഓർമ്മകളുമായി ഒരോണം കൂടി

മധുരിക്കും ഓർമ്മകളുമായി

ഒരോണം കൂടി

 



ഓണം മലയാളിമനസ്സുകളിൽ എന്നും ഒരുപിടി മധുരിക്കും ഓർമ്മകളുമായ് ഉത്സവാരവങ്ങളുടെ മേളങ്ങളുണർത്തുന്നു. കനവുകളെല്ലാം കനൽ തന്നകലുമ്പോൾ ഓർമ്മകളുടെയും പ്രതീക്ഷകളുടെയും പേരാണ് "ഓണം ". മഹാമാരിയുടെ കാലത്തും വീടുകളിലും ഓഫീസികളിലും പൂക്കളങ്ങളും പൂവുകളുമായി ഇന്നും സന്തോഷാരവങ്ങളോടെ മാവേലി തമ്പുരാനേ വരവേല്ക്കാൻ എല്ലാവരും മത്സരിക്കുന്നു. നാട്ടിൽ മാത്രമല്ല ലോകത്തിലെവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ മാവേലിക്ക് വരവേൽപ്പ് ഉണ്ടെന്നുള്ളതാണ് സവിശേഷത.

വർണ്ണാഭമായ പൂക്കളങ്ങളും രുചിയേറിയ വിഭവങ്ങളും ഒരുക്കി കാത്തിരിക്കുന്നത് ഓണത്തിൻറെ മാത്രം സവിശേഷതയാണ് .കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ് .സമത്വ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ പുരാവൃത്ത സ്മൃതിയാണ് ഓണത്തിന്റെ നിറവ്. മലയാളിയുടെ മധുരോത്സവമായ പൊന്നോണം സമ്പൽ സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. മഹാമാരിയുടെ കാലത്തും പ്രതീക്ഷകളുടെ പൊൻപുലരിയാകട്ടെ ഓണ ദിനം .

എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 


Thursday, July 8, 2021

കരവാളൂർ തെക്കേതിൽ കുരാക്കാരൻ കുഞ്ചാണ്ടി അന്തരിച്ചു .

കരവാളൂർ തെക്കേതിൽ കുരാക്കാരൻ കുഞ്ചാണ്ടി  അന്തരിച്ചു .


കരവാളൂർ തെക്കേതിൽ  കുരാക്കാരൻ കുഞ്ചാണ്ടി ഇന്ന് ,ജൂലൈ 9 ന്  രാവിലെ  7 .30 ന്  അന്തരിച്ചു .ഇപ്പോൾ മൃതശരീരം  പുനലൂർ മോർച്ചറിയിലാണ് . ശവസംസ്ക്കാരം ജൂലൈ 12 തിങ്കളാഴ്ച്ച  2 .30  pm ന്  കരവാളൂർ  മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ  . കല്ലട പീടികയിൽ കുടുംബാംഗം  പൊന്നമ്മയാണ് ഭാര്യ ടി .കെ  ബൈജു ,ടി .കെ ബാജി എന്നിവർ പുത്രന്മാരാണ്‌ .ദീര്ഘ നാൾ  സൗദി അറേബ്യയിൽ  ജോലി ചെയ്തിരുന്ന  ശ്രി . കുഞ്ചാണ്ടി , കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  കരവാളൂർ  റീജിണൽ യൂണിറ്റിന്റെ  പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് . ഇളയ പുത്രൻ ബാജികുഞ്ചാണ്ടി { ടി .കെ  ബാജി } കുടുംബയോഗത്തിൻറെ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് . കുരാക്കാരൻ  കുഞ്ചാണ്ടിയുടെ  നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തുന്നതോടൊപ്പം  കുരാക്കാരൻ കുടുംബയോഗത്തിൻറെ  ആദരാഞ്ജലികൾ  അർപ്പിക്കുകയും ചെയ്യുന്നു .

സെക്രട്ടറി