Saturday, August 13, 2016

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെഎക്സിക്യൂട്ടീവ് കമ്മറ്റി യോഗം

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെഎക്സിക്യൂട്ടീവ് കമ്മറ്റി യോഗം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  പ്രധാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം  2016 ഓഗസ്റ്റ് 13 ന്  വൈകിട്ട്  3 .30  ന് കൊട്ടാരക്കര  കുരാക്കാർ സെന്റർ -ൽ വച്ച് നടത്തി . കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു . ശ്രിമതി ചിന്നമ്മ ജോൺ പ്രാരംഭ പ്രാർത്ഥന നടത്തി. ഡോ . ജേക്കബ് കുരാക്കാർ അംഗങ്ങളെ സ്വാഗതം ചെയ്തു . കൊട്ടാരക്കര തോപ്പിലഴികത്ത്  ചിന്നമ്മ അമ്മച്ചിയുടെ  വേർപാടിൽ  അനുശോചനം രേഖപെടുത്തിക്കൊണ്ടാണ്  യോഗം ആരംഭിച്ചത് . ശ്രി . ജോർജ് മാങ്ങോട്ടു  റിപ്പോർട്ട് അവതരിപ്പിച്ചു . ശ്രി. മാത്യു .പി. ബാബു  യോഗം ഉത്‌ഘാടനം ചെയ്തു . സമ്മേളനത്തിൽ  മേഴ്‌സി ജേക്കബ് കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ ,ഏബ്രഹാം ചെറുകര ,  ,ചിന്നമ്മ ജോൺ ,ബോബി  കുരാക്കാർ , ജേക്കബ് മാത്യു കുരാക്കാരൻ , പ്രൊഫ് .ഡോ . ജേക്കബ് തോമസ് , ഡോ .ജേക്കബ് കുരാക്കാർ , ബൈജു കരവാളൂർ ,ജേക്കബ് .വി കുരാക്കാർ , കെ . കുഞ്ഞപ്പൻ ,ജോർജ് മാങ്ങോട്ട് , അലക്സാണ്ടർ മാത്യു , അഡ്വ . മാത്യു .പി ബാബു (തിരുവനന്തപുരം ) സന്തോഷ് ജേക്കബ് (തിരുവനന്തപുരം ) കോശി കിഴക്കടത്ത്  പി.എ  അലക്സ്  എന്നിവർ സംസാരിച്ചു . കിഴക്കടത്ത് ശാഖായോഗം വിപുലമായി 2016 സെപ്തംബര് 11 ന്  കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു .
യോഗം  5 .30  ന്  പ്രാർത്ഥനയോടുകൂടി അവസാനിച്ചു .

സെക്രട്ടറി











Wednesday, August 10, 2016

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം സംയുക്ത സമ്മേളനം

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം സംയുക്ത സമ്മേളനം

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെയും  പോഷക സംഘടനകളുടെയും   ഒരു  സംയുക്ത സമ്മേളനം  ഓഗസ്റ്റ്  13 ന് വൈകിട്ട് 3 .30 ന്  കൊട്ടാരക്കര  വിജയആശൂപത്രിക്കു സമീപമുള്ള  കുരാക്കാർ സെന്റർ (Jacob Kurakar  Building )-  വച്ച് നടത്തുന്നതാണ് .കുടുംബയോഗം പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിക്കും . ശ്രി. മോഹൻ ബാബു ,ജയഭാരതം (പുനലൂർ ) ഉത്ഘാടനം ചെയ്യും . പ്രൊഫ്.ഡോ .ജേക്കബ് തോമസ് ,ശ്രി. പി.സി രാജൻ ബാബു , ശ്രി. പി.എം. ജി  കുരാക്കാരൻ , ശ്രി. ജേക്കബ് കുരാക്കാരൻ , മാനേജർ , ഡോ . ജേക്കബ് കുരാക്കാർ , ശ്രി. കെ.സി ശാമുവേൽ , അഡ്വ .അലക്സ് മാത്യു ,ശ്രി. കെ സി ജോർജ് ,ശ്രി.കോശി കിഴക്കടത്ത് , ശ്രി. മാത്യു .പി ബാബു (തിരുവനന്തപുരം ) ശ്രി. സന്തോഷ് ജേക്കബ് തിരുവനന്തപുരം , ശ്രി. കുളഞ്ഞിയിൽ  അലക്സാണ്ടർ , ശ്രി. തോമസ് ജോർജ് , ശ്രി. തോമസ് പി മലാഖി ജേക്കബ് .വി കുരാക്കാരൻ(Federal Bank) തുടങ്ങിയർ സംസാരിക്കും . എല്ലാ അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നു .


ജോർജ് മാത്യു , ജനറൽ സെക്രട്ടറി

Friday, August 5, 2016

കുരാക്കാരൻ കൺവെൻഷൻ സെന്റർ


കുരാക്കാരൻ കൺവെൻഷൻ സെന്റർ
കുരാക്കാരൻ കൺവെൻഷൻ സെന്റർ -ൻറെ മൂന്നാംഘട്ട പണി  പുരോഗമിച്ചു വരുന്നു . 500 പേർക്ക് ഇരിക്കാവുന്ന  ആഡിറ്റോറിയ സമുച്ചയത്തിന് ഇതുവരെ  30 ലക്ഷത്തിലധികം രൂപ ചെലവായി കഴിഞ്ഞു . ഇനിയും  10  ലക്ഷം രൂപാ കൂടി വേണ്ടി വരും  കുടുംബയോഗ ഓഫീസ് , ലൈബ്രറി ,500 പേർക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കാവുന്ന ഹാൾ , മിനി കോൺഫറൻസ് ഹാൾ  എന്നിവയും ക്രമീകരിക്കുന്നുണ്ട് .കൊട്ടാരക്കര കിഴക്കേത്തെരുവ് കുറ്റിയിൽഭാഗം ഓർത്തഡോൿസ് പള്ളിക്കു സമീപമാണ്  കുരാക്കാരൻ കൺവെൻഷൻ സെന്റർ .

P.G MATHEW KURAKAR REMEMBERED






















P.G MATHEW KURAKAR REMEMBERED