Thursday, March 21, 2019

ഗുരുപ്രിയമഠം ഉദ്ഘാടനവും മതാതീത ആത്മീയ സംഗമവും നടത്തി


ഗുരുപ്രിയമഠം ഉദ്ഘാടനവും മതാതീത ആത്മീയ സംഗമവും നടത്തി

ഡോക്ടർ മാതാ ഗുരുപ്രിയയുടെ നേതൃത്വത്തിലുള്ള  ഗുരുപ്രിയമഠത്തിൻറെ ഉദ്ഘാടനവും മതാതീത ആത്മീയ സംഗമവും ഗുരുപ്രിയമഠത്തിനു സമീപം തയാറാക്കിയ അലംകൃത ആഡിറ്റോറിയത്തിൽ  വച്ച്  ഇന്ന് 2019 മാർച്ച്  21 ന്  രാവിലെ  10 മണിക്ക് ആരംഭിച്ചു . ആത്മീയ മഹാസംഗമത്തിൽ  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു
.ഡോക്ടർ മാതാ ഗുരുപ്രിയയുടെ സർവമത പ്രാർത്ഥനയോടുകൂടിയാണ്  സമ്മേളനം ആരംഭിച്ചത് . ഡോക്ടർ കെ. രാമൻപിള്ള സദസ്സിനെ സ്വാഗതം ചെയ്തു .ബ്രഹ്മശ്രീ  സ്വാമി  ഡോ . പ്രകാശാനന്ദ ഭാദ്രദീപം തെളിയിച്ചു റവ . ഫാദർ അലക്സ്  ഉദ്ഘാടനം ചെയ്തു . ബ്രഹ്മശ്രീ സ്വാമി ദോ.പഞ്ചകൈലാസ്‌ ,തിരുവനന്തപുരം അനുഗ്രഹ പ്രഭാഷണം നടത്തി .മുഖ്യപ്രഭാഷണം ഡോക്ടർ പ്രവാസിബന്ധു എസ്സ് അഹമ്മദ്  നിർവഹിച്ചു . യോഗത്തിൽ  ദോ.തേവന്നൂർ മണിരാജ് , ഡോ . നൗഷാദ് മൗലവി ,ഡോ .എബ്രഹാം കരിക്കം , നീലേശ്വരം സദാശിവൻ , ഡോ .ഡി ദാസ്‌ ,,ഡോ . കെ . വിശ്വനാഥൻ ,, ഡോ . രാജൻ പിറവന്തൂർ , ഡോ , മോഹൻ , കവി പുത്തൂർ ഉണ്ണി , ഡോക്ടർ ജേക്കബ് കുരാക്കാർ , ഡോ . സുജാതൻ ഇടമൺ , ബ്രഹ്മശ്രീ ഡോ . നെടുവത്തൂർ  ഗണേശൻ തീയരുമേനി തുടങ്ങിയവർ  ആശംസാ പ്രസംഗങ്ങൾ നടത്തി .
സമ്മേളനത്തിൽ വച്ച്  പ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ മാതാഗുരുപ്രിയ , ഡോക്ടർ പ്രവാസിബന്ധു എസ്സ്. അഹമ്മദ് , ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ  എന്നിവരെ  പൊന്നാട അണിയിച്ച് ആദരിച്ചു .












സെക്രട്ടറി , ഗുരുപ്രിയമഠം

Monday, March 18, 2019

വാളകം മേഴ്സി ഹോസ്പിറ്റലിൽ പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റിവ് കെയർ പ്രവർത്തനം ആരംഭിച്ചു. "മേഴ്സി ഹോം" പാലിയേറ്റിവ് കെയർ വാർഡും ചികിത്സാ സൗകര്യവും ഏർപ്പെടുത്തി

50 രോഗികളെ പാർപ്പിച്ച് ചികിത്സ നടത്തുന്നതിനുള്ള പാലിയേറ്റിവ് കെയർ  വാർഡും ചികിത്സാ സൗകര്യവും വാളകം മേഴ്സി ഹോസ്പിറ്റലിൽ പത്തനാപുരം ഗാന്ധിഭവൻ  ഒരുക്കി .ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ  ഡയറക്ടർ  ഡോക്ടർ ജോർജ് തോമസ്  അധ്യക്ഷത  വഹിച്ചു . ഗാന്ധിഭവൻ ഡയറക്ടർ  ഡോക്ടർ  സോമരാജൻ  സ്വാഗതം പറഞ്ഞു .കേരള  പാലിയേറ്റിവ് കെയർ  ഇനിഷ്യേറ്റീവ് അസോസിയേഷൻ  പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  തന്റെ മുഖ്യപ്രഭാഷണത്തിൽ " കേരളത്തിലുള്ള എല്ലാ പാലിയേറ്റിവ് സംഘടനകൾക്ക് പരിശീലനവും നേതൃത്വവും നൽകുന്ന കേന്ദ്രമായി ഗാന്ധിഭവൻ  മാറണമെന്ന് " പറഞ്ഞു .യോഗത്തിൽ ജനപ്രതിനിധികളെ കൂടാതെ  ഡോക്ടർ പരിമളൻ ,ഡോക്ടർ ജേക്കബ് കുരാക്കാർ , ഡോക്ടർ ശിശുപാലൻ , ഡോക്ടർ സുരേഷ് , ശ്രി .കോട്ടാത്തല ശ്രീകുമാർ  എന്നിവർ  സംസാരിച്ചു .