Saturday, August 21, 2021

കുടുംബയോഗ ചരിത്രം (രണ്ടാം പതിപ്പ് ) തയാറാക്കൽ കമ്മിറ്റി യോഗം 2021 ഓഗസ്റ്റ് 15 ന് കുരാക്കാരൻ കമ്മ്യൂണിറ്റി ഹാളിൽ കൂടി .

കുടുംബയോഗ  ചരിത്രം (രണ്ടാം പതിപ്പ് ) തയാറാക്കൽ  കമ്മിറ്റി  യോഗം  2021 
 ഓഗസ്റ്റ് 15 ന്  കുരാക്കാരൻ കമ്മ്യൂണിറ്റി  ഹാളിൽ കൂടി . 

 പ്രിയ കുടുംബാംഗങ്ങളെ.
ഇന്ന് നടന്ന കമ്മിറ്റി മീറ്റിംഗിൽ നമ്മുടെ കുടുംബ ചരിത്രത്തിൻ്റെ രണ്ടാം എഡിഷൻ ഇറക്കുന്നതിനെ പറ്റി സീരിയസ് ചർച്ച നടന്നു. എല്ലാ ശാഖകളിലും ഉള്ള പ്രതിനിധികൾ പങ്കെടുത്തു.
ഡാറ്റ collect ചെയ്യാൻ എല്ലാ ശാഖാ പ്രതിനിധികളും ഉൾപെടുന്ന കമ്മിറ്റിയെ തെഞ്ഞെടുത്തു.
കൂടാതെ പ്രൊഫ. ജോൺ കുരാക്കാർ ചീഫ് എഡിറ്റർ ആയും ജേക്കബ് മാത്യു കുരാക്കാരൻ മാനേജിംഗ് എഡിറ്റർ ആയും ഉള്ള 12 അംഗ എഡിറ്റോറിയൽ ബോർഡും തെരഞ്ഞെടുത്തു.
വെബ്സൈറ്റ് administrator ആയി ശ്രീ. സാം കുരാക്കാർ  തെരഞ്ഞെടുക്ക പെട്ടു 
ഡിസംബറിൽ ബുക്ക് പ്രസിദ്ധീകരിക്കണം എന്ന് വിചാരിക്കുന്നു.
എല്ലാവരും ഉണർന്നു പ്രവർത്തിക്കുക.നമ്മുടെ കുടുംബത്തിലെ എല്ലാവരെയും ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഡാറ്റ കളക്ഷന് ഇത് സഹായിക്കും.
സസ്നേഹം
Dr. Jacob Thomas Arappurayil.
President.







 

മധുരിക്കും ഓർമ്മകളുമായി ഒരോണം കൂടി

മധുരിക്കും ഓർമ്മകളുമായി

ഒരോണം കൂടി

 



ഓണം മലയാളിമനസ്സുകളിൽ എന്നും ഒരുപിടി മധുരിക്കും ഓർമ്മകളുമായ് ഉത്സവാരവങ്ങളുടെ മേളങ്ങളുണർത്തുന്നു. കനവുകളെല്ലാം കനൽ തന്നകലുമ്പോൾ ഓർമ്മകളുടെയും പ്രതീക്ഷകളുടെയും പേരാണ് "ഓണം ". മഹാമാരിയുടെ കാലത്തും വീടുകളിലും ഓഫീസികളിലും പൂക്കളങ്ങളും പൂവുകളുമായി ഇന്നും സന്തോഷാരവങ്ങളോടെ മാവേലി തമ്പുരാനേ വരവേല്ക്കാൻ എല്ലാവരും മത്സരിക്കുന്നു. നാട്ടിൽ മാത്രമല്ല ലോകത്തിലെവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ മാവേലിക്ക് വരവേൽപ്പ് ഉണ്ടെന്നുള്ളതാണ് സവിശേഷത.

വർണ്ണാഭമായ പൂക്കളങ്ങളും രുചിയേറിയ വിഭവങ്ങളും ഒരുക്കി കാത്തിരിക്കുന്നത് ഓണത്തിൻറെ മാത്രം സവിശേഷതയാണ് .കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ് .സമത്വ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ പുരാവൃത്ത സ്മൃതിയാണ് ഓണത്തിന്റെ നിറവ്. മലയാളിയുടെ മധുരോത്സവമായ പൊന്നോണം സമ്പൽ സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. മഹാമാരിയുടെ കാലത്തും പ്രതീക്ഷകളുടെ പൊൻപുലരിയാകട്ടെ ഓണ ദിനം .

എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ.

 

പ്രൊഫ്. ജോൺ കുരാക്കാർ