Wednesday, May 16, 2018

PROF.JOHN KURAKAR INAUGURATED 85 TH BIRTHDAY CELEBRATION OF MRS.CHINNAMMA JOHN AMMACHI

കേരളത്തിൻറെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മജോൺ അമ്മച്ചിയുടെ 85 മത് പിറന്നാളും മേളം ഫൌണ്ടേഷൻ പ്രസിഡണ്ട് പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൻറെ 64 മാത് പിറന്നാളും ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഗാന്ധിഭവൻ ആഡിറ്റോറിയത്തിൽ കൂടിയ പിറന്നാൾ ആഘോഷപരിപാടികൾ പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു .കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ ഗാന്ധിഭവനിൽ എത്തിയിരുന്നു .കൊടുമൺ ഓർത്തഡോക്സ് മഹായിടവകയിൽ നിന്ന് വൈദീകരും മർത്തമറിയം സമാജം പ്രവർത്തകരും പങ്കെടുത്തു . യോഗത്തിൽ പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൽ , ചിന്നമ്മ ജോൺ , കൊടുമൺ മഹാഇടവകയിലെ വൈദീകർ ,പ്രൊഫ്. മോളി കുരാക്കാർ എന്നിവർ പ്രസംഗിച്ചു . ഡോക്ടർ സോമരാജൻ സ്വാഗതവും ശ്രി .അമൽരാജ് നന്ദിയും പറഞ്ഞു .സമ്മേളനത്തിൽ വച്ച് പിറന്നാൾ സമ്മാനങ്ങളും നൽകി .


മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി മടങ്ങുന്നവർ


മാതാപിതാക്കളെ
 വൃദ്ധസദനങ്ങളിലാക്കി മടങ്ങുന്നവർ.
കേരളത്തിൽ വൃദ്ധരുടെ എണ്ണം നാള്ക്കുനാള് പെരുകുകയാണ്. .ചികിത്സാ രംഗത്തുണ്ടായ മുന്നേറ്റമാണ്  ആയുര്ദൈര്ഘ്യം വര്ധിക്കാനിടയാക്കിയത് .വൃദ്ധജന പരിപാലനം അനുദിനം പ്രതിസഡികളിലൂടെ കടന്നുപോകുകയാണ് .പല  വികസിത രാജ്യങ്ങളേക്കാള് ആയുസ്ദൈര്ഘ്യം കേരളത്തിലെ ജനങ്ങൾക്കുണ്ട് .പണ്ട് ശരാശരി 56 വയസായിരുന്നആയുസ്ദൈര്ഘ്യം ഇന്ന്  76 ആയി ഉയർന്നു കഴിഞ്ഞിരിക്കുകയാണ് .വൃദ്ധജനങ്ങളുടെ സംരക്ഷണം കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെയും സർക്കാരിന്റെയും ചുമതല കൂടിയാണ് . മുതിർന്ന പൗരന്മാരുടെയും ജീവിതച്ചെലവിനും ക്ഷേമത്തിനുമായുള്ള നിയമം 2007ൽ നിലവിൽ വന്നു. പ്രായമായവരെ വേണ്ടവിധത്തിൽ സംരക്ഷിക്കാനുള്ള ചുമതല അവരുടെ മക്കൾക്കും ബന്ധുക്കൾക്കുമുണ്ട്. വയോധികർക്കു സംരക്ഷണം നൽകാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുള്ള തടവുശിക്ഷ മൂന്നു മാസത്തിൽനിന്ന് ആറു മാസമായി ഭേദഗതി ചെയ്തിരിക്കുകയാണ് .
മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് ഉറപ്പായാൽ മക്കളുടെ പേരിൽ എഴുതിക്കൊടുത്ത വസ്തുവകകൾ മാതാപിതാക്കൾക്കു തിരിച്ചുനൽകേണ്ടതായും വരും.മക്കളില്ലാത്ത മുതിർന്ന പൗരന്മാരെ ഏറ്റവും അടുത്ത പ്രായപൂർത്തിയായ ബന്ധുക്കൾ സംരക്ഷിക്കണമെന്നും  നിർദേശിക്കുന്നു. എന്നാൽനിയമനിർമാണംകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല വൃദ്ധജനങ്ങൾക്കുള്ളത്.പഴയ കാലത്ത് മാതാപിതാക്കൾക്കും മുതിർന്നവർക്കും  അവരുടെ കുടുംബവും കേരളീയസമൂഹവും  ആദരവു നൽകിപ്പോന്നിരുന്നു.പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ കുടുംബബന്ധങ്ങളിൽ വലിയ മാറ്റങ്ങൾവന്നു. കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം. വലിയ ലോകത്തുനിന്നു ചെറിയ തുരുത്തുകളിലേക്കുള്ള ഒതുങ്ങലായി. ഓരോ കുടുംബത്തിലും കുട്ടികളുടെ എണ്ണം വളരെ പരിമിതമായി.ക്രമേണ  വൃദ്ധമാതാപിതാക്കൾ കുടുംബത്തിൽ അധികപ്പറ്റായി തീരുന്നു
.വിദേശരാജ്യങ്ങളിലേക്കുള്ള മക്കളുടെ  കുടിയേറ്റം വയോധികരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വൃദ്ധരാണ്. നാളെ തങ്ങളെ കാത്തിരിക്കുന്നത് അവശതയും അവഗണനയുമാണെന്ന്  യുവജനങ്ങളും മധ്യവയസ്കരും ഓർക്കുന്നില്ല. തങ്ങൾ ഇപ്പോൾ വിതയ്ക്കുന്നതാണു വാർധക്യത്തിൽ കൊയ്യാൻ പോകുന്നതെന്നു ചെറുപ്പക്കാർ ഓർക്കുന്നതു നല്ലതാണ്.വാർധക്യത്തിൽ അഗതിമന്ദിരത്തിൽ അഭയം തേടേണ്ടിവന്ന വരുടെ ജീവിതകഥ മനുഷ്യ സ്നേഹികളെ വേദനിപ്പിക്കുന്നതാണ് .മാതാപിതാക്കളെ കൊന്നു പൊട്ടക്കിണറ്റിൽ തള്ളിയ മകനും കേരളത്തിലുണ്ട് സമ്പന്നനായ  പിതാവിനെ മകൻ വെടിവച്ചു കൊന്നശേഷം തീവച്ചു തെളിവില്ലാതാക്കാൻ ശ്രമിച്ചതും കേരളത്തിൽത്തന്നെ.60 വയസ്സെത്തിയവരെ വൃദ്ധരും 80 വയസ്സെത്തിയവരെ വയോവൃദ്ധരുമായാണ് കണക്കാക്കിയിട്ടുള്ളത്.വയോജനങ്ങള് കൂടുവൃദ്ധജനങ്ങളാണ് . വൃദ്ധജനങ്ങളൂടെ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന സംഭവങ്ങൾ ഇവിടെ ധാരാളമുണ്ട്.

പ്രൊഫ്.ജോൺ കുരാക്കാർ

Friday, February 9, 2018

കാണാതാകുന്നകുട്ടികളെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് ആശ്വാസമെവിടെ ?കാണാതാകുന്നകുട്ടികളെക്കുറിച്ചുള്ള
കേരളത്തിന്റെ ആശങ്കയ്ക്ക് ആശ്വാസമെവിടെ ?
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ജനാലയിലെ കറുത്ത സ്റ്റിക്കർ തുടങ്ങി പേടിപ്പെടുത്തുന്ന വാർത്തകളാണ് നവമാധ്യമങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെപ്പറ്റി ഇപ്പോഴും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കാണാതായ കുട്ടികളെതേടി കണ്ണീരോടെ കഴിയുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും . കഴിഞ്ഞ വർഷംമാത്രം സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളിൽ ഇനി 49 പേരെ കണ്ടെത്താനുണ്ടെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ കാണാതാവുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായോ നിസ്സാര ഒളിച്ചോട്ടങ്ങളായോ ചിത്രീകരിച്ച് പൊലീസ് നിസ്സംഗതയിൽ ഒളിക്കുമ്പോഴും ഒട്ടേറെ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നമുക്കു മുന്നിൽ പല കണക്കുകളുമുണ്ട്. മൂന്നു വർഷത്തിനിടെ കേരളത്തിൽനിന്നു കാണാതായവരിൽ 15 വയസ്സിൽ താഴെയുള്ള 50 കുട്ടികളുണ്ടെന്നാണു കേരള പൊലീസ് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ പറഞ്ഞത്.
കേന്ദ്ര ശിശുമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘ട്രാക്ക് ദ് മിസിങ് ചൈൽഡ്’ ഓൺലൈൻ ട്രാക്കിങ് സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞവർഷം കേരളത്തിൽ നിന്നു കാണാതായത് 18 വയസ്സിൽ താഴെയുള്ള 739 കുട്ടികളെയാണ്. ഇതിൽ 657 കുട്ടികളെ കണ്ടെത്തി. ബാക്കി 82 കുട്ടികൾ എവിടെയെന്ന് ഇപ്പോഴും ആർക്കുമറിയില്ല..കാണാതായ കുട്ടികളെ കണ്ടത്താൻ പലപ്പോഴും പൊലീസിന് കഴിയുന്നുമില്ല കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ മർദിച്ച സംഭവവും അടുത്തസമയത് കോളിളക്കം സൃഷിടിച്ചിരിക്കുകയാണ് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംശയത്തിൻറെ പേരിൽ  വളഞ്ഞിട്ട് മർദിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാനിടയായി  ഒരു തെറ്റും ചെയ്യാത്തവരെ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലിച്ചതയ്ക്കുന്നതു പുരോഗമന കേരളത്തിന് അപമാനമാണ്.
 ഭിക്ഷാടനം  നാട്ടിൽ നിരോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു .ഭിക്ഷാടന മാഫിയകളുടെ കൈകളിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട ബാല്യങ്ങളുടെ കദനകഥകൾ എത്രയോ നാം കേട്ടറിഞ്ഞിരിക്കുന്നു. കൊലപാതകംപോലെതന്നെ കൊടുംക്രൂരതയല്ലേ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ചും കണ്ണു കുത്തിപ്പൊട്ടിച്ചും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്? കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയുണ്ടെന്ന ആരോപണം പൊലീസ് നിഷേധിക്കുമ്പോഴും ഈ കുട്ടികളൊക്കെ, എങ്ങനെ, എവിടെയാണു മറയുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. ഇത്തരം സംഘങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തിയേതീരൂ. ഭിക്ഷക്കാരെ സംഘടിതമായി കേരളത്തിൽ എത്തിക്കുന്നവരെയും കണ്ടെത്തണം. കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനത്തിന് അടിയന്തരമായി തടയിടുക എന്നതുതന്നെയാണു പ്രധാനം. അങ്ങനെ കണ്ടെത്തിയാൽ ഉടൻ കുട്ടികളെ മോചിപ്പിക്കുകയും അവരെ തട്ടിയെടുത്തവരെ നിയമത്തിന്റെ കൈകളിലേൽപിക്കുകയും വേണം.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെ പിടികൂടാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും കാര്യശേഷിയുള്ള ഒരു സംവിധാനത്തിനു സർക്കാർ മുൻകൈ എടുത്തേ തീരൂ. പല തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും വിരൽ ചൂണ്ടുന്നതു മാതാപിതാക്കളുടെ അശ്രദ്ധയിലേക്കു കൂടിയാണ്. കുട്ടികളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണെന്ന ഒന്നാം പാഠം രക്ഷിതാക്കൾ മറന്നുപോയിക്കൂടാ. രക്ഷിതാക്കളും സമൂഹവും പൊലീസും ചേർന്ന് കുട്ടികളുടെ സുരക്ഷയ്ക്കു ജാഗ്രതയോടെ പ്രവർത്തിച്ചേ മതിയാകു .സമൂഹത്തിലെ എല്ലാവിഭാഗവും ഉണർന്നേ മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ

Sunday, April 9, 2017

VALAKOM PADINJAREVEETTIL KURAKAR RAJAN KOCHUMMEN AND FAMILY WITH THIRUMENI


കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം 2017ഏപ്രിൽ മാസ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം

കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗം 2017ഏപ്രിൽ മാസ  എക്സിക്യൂട്ടീവ് കമ്മറ്റി യോഗം
കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗം 2017 ഏപ്രിൽ മാസ  എക്സിക്യൂട്ടീവ് കമ്മറ്റി യോഗം  ഏപ്രിൽ 9 ന് ഞായറാഴ്ച്ച  വൈകിട്ട്  4 മണിക്ക്  കുരാക്കാരൻ  കൺവെൻഷൻ സെന്റർ - വച്ച് നടത്തി . കുടുംബ യോഗം പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു .കുരാക്കാരൻ  കൺവെൻഷൻ സെന്റർ-ൻറെ കൂദാശയും  കുടുംബയോഗ വാര്ഷികസമ്മേളനവും  മെയ്  13 ന്  നടത്താൻ തീരുമാനിച്ചു . പുതിയ  വർഷത്തിലേക്കുള്ള  ഭാരവാഹികളുടെ  പാനൽ  കമ്മറ്റി  ചർച്ചചെയ്യുകയും  വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കാനായി  അംഗീകരിക്കുകയും ചെയ്തു .

പുതിയ ഭാരവാഹികളുടെ പാനൽ
പ്രസിഡന്റ്: മാത്യു .പി. ബാബു  കുരാക്കാരൻ  (തിരുവനന്തപുരം )
വൈസ് പ്രസിഡന്റ്മാർ
1 - പ്രൊഫ് .ഡോ . ജേക്കബ് തോമസ്  കുരാക്കാരൻ ഡോക്ടർ . ജേക്കബ് കുരാക്കാർ  2 - ഡോക്ടർ . ജേക്കബ് കുരാക്കാർ  3 -ശ്രി  കുരാക്കാരൻ  പി.സി  രാജൻ ബാബു
സെക്രട്ടറി :- ശ്രി  ജോർജ് മാത്യു മാങ്ങോട്ട്
ജോയിന്റ്സെക്രട്ടറി മാർ  : ശ്രി .സന്തോഷ് ജേക്കബ് (തിരുവനന്തപുരം ) 2 - കെ. അലക്സാണ്ടർ കുളഞ്ഞിയിൽ
3 -ബിനുമാത്യു  പടിഞ്ഞാറേവീട് .
ട്രസ്റ്റി : ശ്രി. പി.എം .ജി കുരാക്കാരൻ
കുടുംബദീപം മാനേജിങ് എഡിറ്റർ ; ശ്രി . പി.ജി  അച്ചൻ കുഞ്ഞ്
ചീഫ് കോ-ഓർഡിനേറ്റർ  ശ്രീ . ജേക്കബ് മാത്യു കുരാക്കാരൻ.
 യോഗം 5 .30 ന്   പ്രാർത്ഥനയോടുകൂടി സമാപിച്ചു .