Monday, July 29, 2019

ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ സമരം





ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ
കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ  സമരം
ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ വിഭാഗം  സമരം നാട്ടുകാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറുന്നു .അവിടെ വളരെ സമാധാനപരമായി  തന്നെ ഇന്നലെ വിധി നടപ്പിലാക്കി . ഓർത്തഡോൿസ് സഭ വികാരിയും  സഭാഭരണഘടന അനുസരിക്കുന്നവരും പള്ളിക്കകത്തു പ്രവേശിച്ചിരിക്കുകയാണ് .അവിടെ പിറവത്തെപോലെ  മണ്ണെണ്ണകൊണ്ടു പള്ളിക്ക് മുകളിൽ കേറാൻ  ആരും വന്നില്ല, പുതിയ സമര മുറ ഒന്നും ഉണ്ടായില്ല .വൈദീകരാരും മുള്ളുവേലികൊണ്ടു ചാകാൻ വന്നില്ല .വാരിക്കോലിയിലെ പോലെ  പാട്ട് ഉണ്ടാക്കി പാടാൻ ആരും വന്നില്ല . ഇന്ന്  കട്ടച്ചിറയിൽ യാക്കോബായ വിഭാഗം റോഡ് ഉപരോധിക്കുകയാണ്
ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിശ്വാസികൾ കുറ്റപ്പെടുത്തി. പോലീസ് സുരക്ഷയിൽ അകത്ത് കയറിയ ഓർത്തഡോക്സ് വിശ്വാസികൾ പ്രാർത്ഥന നടത്തി. വൻ പോലീസ് സുരക്ഷയിൽ ആലപ്പുഴ സബ് കലക്ടർ വി.ആർ കൃഷ്ണതേജയാണ് കോടതി  നടപടികൾ പൂർത്തിയാക്കിയത്. സഭ തർക്കമില്ലാതെ പള്ളിയിൽ എല്ല വിശ്വാസികൾക്കും പ്രവേശിക്കാൻ അനുമതി ഉണ്ടാകുമെന്നു പള്ളി വികാരി പറഞ്ഞു. ഇന്ന് കട്ടച്ചിറയിൽ പള്ളിയിൽ മതിൽ ചാടി അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു .പോലീസ് ലാത്തിച്ചാർജ്ജിൽ കുറെ പേർക്ക് പരിക്ക്.പറ്റി. യാക്കോബായ .മെത്രാപ്പോലീത്തമാരുടെ പ്രസംഗങ്ങളിൽ ആവേശം പൂണ്ടാണ്  അക്രമം കാട്ടാൻ തയാറായത് .അക്രമം അഴിച്ചു വിട്ട ജനത്തെ പ്രതിരോധിക്കാൻ , സംയമനം പാലിച്ച പോലീസനു ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലാത്തിചാർജ് ചെയ്യേണ്ടി വന്നു , സ്ഥിതിഗതികൾ നിയന്ത്രണ അതീതമായതിനാലാണ് പോലീസ് സഹായം ആവശ്യപ്പെട്ടതെന്ന് എന്ന് ഇടവക ഭാരവാഹികൾ പറഞ്ഞു...
കട്ടച്ചിറ പള്ളി സുപ്രീം കോടതി വിധി നടപ്പാക്കി , ഓർത്തഡോക്സ്‌ സഭക്ക് കൈമാറിയതിൽ പ്രതിഷേധിക്കാൻ ഫാ സ്ലീബാ വട്ടവേലിയുടെ ആഹ്വാനപ്രകാരമാണ്  പല ഭാഗത്തും നിന്ന് യാക്കോബായ വിശ്വാസികൾ കട്ടച്ചിറയിൽ ഒത്തുകൂടിയത്  .സമരത്തിന് ആരൊക്കെ ഇവിടെവന്നു എന്ന് സമരത്തിന് ആഗ്വാനം കൊടുത്തവർക്കോ സമരം നയിക്കുന്നവർക്ക് പോലും കൃതത ഇല്ല . സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയിട്ടുണ്ടെന്നു യാക്കോബായ വികാരി പറഞ്ഞു ....പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അക്രമ കാരികൾ  പിരിഞ്ഞുപോയില്ല .സ്ഥിതിഗതികൾ നിയന്ത്രണ അതീതമായതിനാൾ വേണ്ടി വന്നാൽ പോലീസ് സഹായം ആവശ്യപ്പെടുമെന്നു എന്ന് മൈക്കുകളിലൂടെ ഇടവക ഭാരവാഹികൾ അന്നൗൺസ്‌മെന്റ് നടത്തി കഴിഞ്ഞു .യാക്കോബായ നേതൃത്വത്തെ  സഖറിയാസ് മാർ നിക്കോളോസ്   തിരുമേനി വിമർശിച്ചു ,ആവേശകരമായ പ്രസംഗം നടത്തി കലാപ ആഹ്വാനം നൽകിയ മെത്രാന്മാർ  സംഘർഷം  ഉണ്ടാകും മുൻപേ അപ്രത്യക്ഷമായി.  നിരവധി യാക്കോബായ വിശ്വാസികൾക്ക്  പോലീസ് ലാത്തിച്ചാർജിൽ  പരിക്കുപറ്റി .


പ്രൊഫ്. ജോൺ കുരാക്കാർ
 


 

                                                      

മലങ്കര സഭയിൽ ബഹു.സുപ്രീം കോടതിയുടെഅന്തിമ വിധി നടപ്പാക്കിയ ദൈവാലയങ്ങള്‍


മലങ്കര സഭയിൽ  ബഹു.സുപ്രീം കോടതിയുടെഅന്തിമ വിധി നടപ്പാക്കിയ  ദൈവാലയങ്ങള്


വര്ഷങ്ങള്നീണ്ട വ്യവഹാരത്തിനൊടുവില്മലങ്കര സഭയിൽ  സമാന്തര ഭരണം അവസാനിപ്പിച്ച് വിധി നടപ്പാക്കിയ പള്ളികൾ . സ്വന്തം സ്ഥാനത്തിനും, അധികാര താൽപര്യങ്ങൾക്കും വേണ്ടി മലങ്കര സഭയെ കീറിമുറിച്ച വിഘടിത വിഭാഗം മലങ്കരയുടെ ദൈവാലയങ്ങള്ക്കു വേണ്ടി കൊടുത്ത കേസുകൾക്കാണ് ഇപ്പോള്അന്തിമവിധിയിരിക്കുന്നത്. കോലഞ്ചേരി ,മണ്ണത്തൂർ,വരിക്കോലി .ചാത്തമറ്റം ,മേപ്രാൽ,ഞാറക്കാട്,മാന്ദാമംഗലം, പഴംത്തോട്ടം,കാരമല,ചേലക്കര കോലഞ്ചേരി,നെച്ചൂർ,മണ്ണത്തൂർ, ചേലക്കര,മുളക്കുളം,മാന്തളിർ,മാമ്മലശ്ശേരി,,ഞാറക്കാട്,കാരമല,കണ്യാട്ടുനിരപ്പു,പഴംത്തോട്ടം,പെരുമ്പാവൂർ,വരിക്കോലി ,മേപ്രാൽ എന്നി ദൈവാലയങ്ങളിൽ വിധി നടപ്പിലായി കഴിഞ്ഞു . സമാന്തര ഭരണം അവസാനിപ്പിച്ചു മലങ്കര സഭയിലേക്കു തിരിക്കെ വന്ന ദേവാലയങ്ങൾക്കു ഇന്ന് ചൂഷണങ്ങളുടെയും ,അഴിമതിയുടെയും,സ്വജനപക്ഷപാതത്തിന്റെയും കഥകൾ പറയാൻ ഇല്ല .
പരിശുദ്ധ മാർത്തോമ്മാശ്ലീഹായ്ക്കു പട്ടത്വം ഇല്ലെന്നും,ഇങ്ങനെ ഒരു സിംഹാസനമേ ഇല്ലെന്നും പറഞ്ഞു മലങ്കരയിൽ വിഘടിത പ്രവർത്തനങ്ങൾ നടത്തിയയാക്കോബായ  വിഭാഗത്തിന് ദൈവം അറിഞ്ഞുനല്കിയ പ്രഹരം ആയിരുന്നു 2017 ജൂലൈ 3 പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ ദിനത്തിൽ ഏറ്റ കൊടിയ പരാജയം.2017 ജൂലൈ 3 ലെ വിധി വന്നു മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ കോലഞ്ചേരി ഇടവക മാതൃസഭയോട് ചേർന്നു.സുപ്രീം കോടതി വിധിയോടെ സമാന്തര ഭരണം അവസാനിച്ച ദേവാലയങ്ങളിൽ നിന്നും മാതൃസഭയിലേക്കു ജനം തിരികെ  വന്നുകൊണ്ടിരിക്കുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

Sunday, July 28, 2019

ATTOOR RAVI VARMA


ആറ്റൂർ രവിവര്.ആറ്റിക്കുറുക്കിയ കവിതകളുടെ തോഴൻ.

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഉത്തരാധുനികകാലത്തിനും സത്യാനന്തര കാലത്തിനും മധ്യേയുള്ള പാലമായിരുന്നു ആറ്റൂര്‍ കവിതകള്‍. ആരെങ്കിലും തെളിച്ച വഴിയിലൂടെയായിരുന്നില്ല ആ യാത്ര. പതിയെ നടന്ന ഏകാകിയുടെ വാക്കും വാഴ്്്വും ആഴത്തില്‍ അറിഞ്ഞവരും വളരെക്കുറവ്. മലയാളഭാഷയും സാഹിത്യവും തനിക്ക് ഏറെ കടപ്പെട്ടതാക്കിക്കൊണ്ടാണ് ആറ്റൂരിന്റെ മടക്കം.
ആറ്റിക്കുറിക്കിയ കവിതയായിരുന്നു ആറ്റൂര്‍ രവിവര്‍മ.  വിത്തുപോലെ ദൃഢവും ചെറുതുമായ വാക്കുകള്‍. അതില്‍ നിന്ന് മുളപൊട്ടുന്ന ആശയങ്ങള്‍ വടവൃക്ഷംപോലെ പടന്നു പന്തലിച്ചു. ആറ്റൂര്‍ ഒരിക്കല്‍ പറഞ്ഞുവിഷം പോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്, സദ്യപോലെയല്ല. ജനകീയതയ്ക്കോ സ്വീകാര്യതയ്ക്കോവേണ്ട ഒരുവാക്കുപോലും മിണ്ടാത്ത കവി. അതുകൊണ്ടാവാണം അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട എഴുത്തുകാലത്ത് കടലാസിലായത് നൂറുനൂറ്റമ്പതു കവിതകള്‍ മാത്രം. മലയാളത്തില്‍ ആധുനികത എന്ന വിളിക്കുന്ന കാവ്യരീതി വലിയ പ്രചാരത്തിലുള്ള കാലത്താണ് ആറ്റൂര്‍ എഴുത്തുതുടങ്ങിയത്. നഗത്തില്‍ ഒരു യക്ഷന്‍ എന്ന കവിത ഉള്‍പ്പെടുന്ന പുതുമുദ്രകള്‍ വായിച്ചാല്‍ അത് മനസിലാകും. ഏറെക്കവിതകളും അച്ചടിച്ചുവന്നത് ആനുകാലികങ്ങളില്‍. പേടി, അവന്‍ ഞാനല്ലോ, ഭ്രാന്ത്, അര്‍ക്കം, മേഘരൂപന്‍, സംക്രമണം, ക്യാന്‍സര്‍,ഉദാത്തം തുടങ്ങിയ കവിതകളൊക്കെ നിരൂപക പ്രശംസനേടി. പക്ഷേ ആറ്റൂര്‍ അതൊന്നും ഗൗനിച്ചില്ലെന്ന് വേണം പറയാന്‍ വേഗം നടക്കുന്നോരാളുകളെല്ലാരും. ഞാനൊരമാന്ദക്കൊടിമരമല്ലോ എന്നാണദ്ദേഹം പറഞ്ഞത്.
മൗനം വാക്കായിമാറുന്ന എഴുത്തുരീതിയാരിന്നു അദ്ദേഹത്തിന്റേത്. ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്ന പേരില്‍ രണ്ടുസമാഹാരങ്ങള്‍ വലിയ ഇടവേളകളില്‍ പുറത്തിറങ്ങി. ഒറ്റപ്പെടലും അലച്ചിലും മിക്കവാറും കവിതകളുടെയും ഉള്ളില്‍ ഒളിഞ്ഞിപ്പുണ്ട് നമ്മെക്കാണാന്‍. പെണ്ണുങ്ങളുെട അവസ്ഥയില്‍ ഏറെ വിഷമിച്ചിരുന്ന കവി പുറപ്പെട്ടേടത്താണൊരായിരം കാതമവള്‍ നടന്നിട്ടും എന്നെഴുതിയത് അനുഭത്തിന്റെ വെളിച്ചത്തിലാണ്.സംസ്കൃതത്തെയും ഇംഗ്ലീഷിനെയും തമിഴിന് സ്നേഹിച്ചു ആറ്റൂര്‍.  സുന്ദരസ്വാമിയുടെ  ജെ.ജെ. ചിലകുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവ മലയാളത്തിലാക്കി അദ്ദേഹം. ഒടുവില്‍ കമ്പരാമായണം മൊഴിമാറ്റുന്ന ജോലിയിലായിരുന്നു. ചെന്നൈയിലെ മാര്‍കഴിപ്പാട്ടുല്‍വത്തില്‍ പതിവുകാരനായിരുന്ന കവി തുയിലുണരല്‍ എന്ന കവിതയില്‍ ഇങ്ങനെ എഴുതി വണ്ടി നിറച്ചും പ്രയാണികള്‍.  വാക്കിലും ഭാവത്തിലും ആരോടും സാമ്യംപറയാനാകാത്ത കവി. എഴുത്തച്ഛന്‍ പുരസ്കാരം, കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ആറ്റൂരിന് കിട്ടി. അതുകൊണ്ട് കവി സന്തോഷിക്കുകയോ വിഷമിക്കകയോ  പരിഭവിക്കുകയോ ചെയ്തില്ല. കവി ഒരിക്കില്‍ പറഞ്ഞു. ഞാനത്ര ജനപ്രിയനല്ല, അങ്ങനെ ആവേണ്ടതുമില്ല, ഞാനൊരു സെല്ലില്‍ സംസാരിക്കുന്നവനാണ്, പൊതുയോഗത്തെ അഭിമുഖീകരിക്കുന്നവല്ല. കവിയ്ക്ക് അങ്ങനെ പറയാം. തൊണ്ടുകളില്‍ പുനര്‍ജനിക്കുന്ന മാഞ്ഞുപോകാത്തൊരീണമായാണ് ആറ്റൂര്‍ മടങ്ങുന്നത്.

Prof. John Kurakar