Monday, July 29, 2019

ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ സമരം





ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ
കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ  സമരം
ഇന്ത്യൻ നിയമ വ്യവസ്ഥ നടപ്പാക്കിയതിനു എതിരെ കട്ടച്ചിറയിൽ നടത്തുന്ന യാക്കോബായ വിഭാഗം  സമരം നാട്ടുകാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറുന്നു .അവിടെ വളരെ സമാധാനപരമായി  തന്നെ ഇന്നലെ വിധി നടപ്പിലാക്കി . ഓർത്തഡോൿസ് സഭ വികാരിയും  സഭാഭരണഘടന അനുസരിക്കുന്നവരും പള്ളിക്കകത്തു പ്രവേശിച്ചിരിക്കുകയാണ് .അവിടെ പിറവത്തെപോലെ  മണ്ണെണ്ണകൊണ്ടു പള്ളിക്ക് മുകളിൽ കേറാൻ  ആരും വന്നില്ല, പുതിയ സമര മുറ ഒന്നും ഉണ്ടായില്ല .വൈദീകരാരും മുള്ളുവേലികൊണ്ടു ചാകാൻ വന്നില്ല .വാരിക്കോലിയിലെ പോലെ  പാട്ട് ഉണ്ടാക്കി പാടാൻ ആരും വന്നില്ല . ഇന്ന്  കട്ടച്ചിറയിൽ യാക്കോബായ വിഭാഗം റോഡ് ഉപരോധിക്കുകയാണ്
ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിശ്വാസികൾ കുറ്റപ്പെടുത്തി. പോലീസ് സുരക്ഷയിൽ അകത്ത് കയറിയ ഓർത്തഡോക്സ് വിശ്വാസികൾ പ്രാർത്ഥന നടത്തി. വൻ പോലീസ് സുരക്ഷയിൽ ആലപ്പുഴ സബ് കലക്ടർ വി.ആർ കൃഷ്ണതേജയാണ് കോടതി  നടപടികൾ പൂർത്തിയാക്കിയത്. സഭ തർക്കമില്ലാതെ പള്ളിയിൽ എല്ല വിശ്വാസികൾക്കും പ്രവേശിക്കാൻ അനുമതി ഉണ്ടാകുമെന്നു പള്ളി വികാരി പറഞ്ഞു. ഇന്ന് കട്ടച്ചിറയിൽ പള്ളിയിൽ മതിൽ ചാടി അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു .പോലീസ് ലാത്തിച്ചാർജ്ജിൽ കുറെ പേർക്ക് പരിക്ക്.പറ്റി. യാക്കോബായ .മെത്രാപ്പോലീത്തമാരുടെ പ്രസംഗങ്ങളിൽ ആവേശം പൂണ്ടാണ്  അക്രമം കാട്ടാൻ തയാറായത് .അക്രമം അഴിച്ചു വിട്ട ജനത്തെ പ്രതിരോധിക്കാൻ , സംയമനം പാലിച്ച പോലീസനു ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലാത്തിചാർജ് ചെയ്യേണ്ടി വന്നു , സ്ഥിതിഗതികൾ നിയന്ത്രണ അതീതമായതിനാലാണ് പോലീസ് സഹായം ആവശ്യപ്പെട്ടതെന്ന് എന്ന് ഇടവക ഭാരവാഹികൾ പറഞ്ഞു...
കട്ടച്ചിറ പള്ളി സുപ്രീം കോടതി വിധി നടപ്പാക്കി , ഓർത്തഡോക്സ്‌ സഭക്ക് കൈമാറിയതിൽ പ്രതിഷേധിക്കാൻ ഫാ സ്ലീബാ വട്ടവേലിയുടെ ആഹ്വാനപ്രകാരമാണ്  പല ഭാഗത്തും നിന്ന് യാക്കോബായ വിശ്വാസികൾ കട്ടച്ചിറയിൽ ഒത്തുകൂടിയത്  .സമരത്തിന് ആരൊക്കെ ഇവിടെവന്നു എന്ന് സമരത്തിന് ആഗ്വാനം കൊടുത്തവർക്കോ സമരം നയിക്കുന്നവർക്ക് പോലും കൃതത ഇല്ല . സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയിട്ടുണ്ടെന്നു യാക്കോബായ വികാരി പറഞ്ഞു ....പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അക്രമ കാരികൾ  പിരിഞ്ഞുപോയില്ല .സ്ഥിതിഗതികൾ നിയന്ത്രണ അതീതമായതിനാൾ വേണ്ടി വന്നാൽ പോലീസ് സഹായം ആവശ്യപ്പെടുമെന്നു എന്ന് മൈക്കുകളിലൂടെ ഇടവക ഭാരവാഹികൾ അന്നൗൺസ്‌മെന്റ് നടത്തി കഴിഞ്ഞു .യാക്കോബായ നേതൃത്വത്തെ  സഖറിയാസ് മാർ നിക്കോളോസ്   തിരുമേനി വിമർശിച്ചു ,ആവേശകരമായ പ്രസംഗം നടത്തി കലാപ ആഹ്വാനം നൽകിയ മെത്രാന്മാർ  സംഘർഷം  ഉണ്ടാകും മുൻപേ അപ്രത്യക്ഷമായി.  നിരവധി യാക്കോബായ വിശ്വാസികൾക്ക്  പോലീസ് ലാത്തിച്ചാർജിൽ  പരിക്കുപറ്റി .


പ്രൊഫ്. ജോൺ കുരാക്കാർ
 


 

                                                      

No comments:

Post a Comment