Wednesday, August 14, 2019

ഇന്ത്യാവിഭജനവും ജമ്മുകശ്മീരും

ഇന്ത്യാവിഭജനവും
 ജമ്മുകശ്മീരും

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം ഇതോടെ അതീവ നിർണായകമായ ദിശാമാറ്റത്തിലേക്കു കടക്കുന്നു. 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുകയാണ്.ഇന്ത്യാവിഭജനത്തിന്റെ ഉണങ്ങാത്ത മുറിപ്പാടാണ്  ജമ്മുകശ്മീർ. 72 വർഷം പിന്നിട്ടിട്ടും അതിന്റെ വേദന അപരിഹാര്യമായി തുടരുന്നു.  ഇനി ജമ്മുകശ്മീർ, ലഡാക്ക് എന്നീ  കേന്ദ്രഭരണപ്രദേശങ്ങളാകും ഉണ്ടാവുക. സമാധാനം പുനഃസ്ഥാപിച്ചാൽ ജമ്മുകശ്മീരിന് ഭാവിയിൽ പൂർണ സംസ്ഥാനപദവി ഉണ്ടാകുമെങ്കിലും ലഡാക്കിന് അതുണ്ടാകില്ല.
 സ്വന്തമായി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽത്തന്നെ ബിൽ ആദ്യം പാസായത് ബി.ജെ.പി.യുടെ തന്ത്രപരമായ വിജയമാണ്.1947-ൽ ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കാലംമുതൽ തുടർന്നുപോന്ന ചരിത്രത്തിനാണ് ഇതോടെ അന്ത്യമായത്. ഇതിന്റെ ന്യായാന്യായങ്ങളും പ്രത്യാഘാതങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. ജമ്മുകശ്മീർ വിഷയം അപരിഹാര്യമായ ഒരന്താരാഷ്ട്ര തർക്കവിഷയമാക്കി മാറ്റാനുള്ള പാകിസ്താന്റെ നീക്കം  അവർ തുടരുകതന്നെ ചെയ്യും .കശ്മീരിലെ രാഷ്ട്രീയസംഭവവികാസങ്ങളോട് കരുതലോടെയും വിവേകത്തോടെയും പ്രതികരിക്കാൻ എല്ലാവരും തയ്യാറാകണം. ഏറ്റുമുട്ടലിന്റെയും വിദ്വേഷത്തിന്റെയും പാത പ്രശ്നപരിഹാരത്തിന്റേതല്ല. ജമ്മുകശ്മീരിൽ സമാധാനമുണ്ടായാലേ രാജ്യത്തിനു സമാധാനമുണ്ടാകൂ എന്ന സത്യം എല്ലാവരും അറിയണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment