Tuesday, August 20, 2019

ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയം

ജമ്മു കശ്മീരില്
ഇനി പുതിയ ഉദയം

ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .കശ്മീരിനെ കാത്തിരിക്കുന്നത് നല്ല നാളുകളെന്നും അദ്ദേഹം പറഞ്ഞു .ജമ്മു കശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാര്‍ കാട്ടിയ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന് സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി. ജമ്മു - കശ്മീരിലെ സാധാരണ ജനങ്ങളുടെ നന്മയ്ക്ക് 370-ാം വകുപ്പ് ഇല്ലാതാകേണ്ടത് അനിവാര്യമായിരുന്നു. താൽക്കാലിക വ്യവസ്ഥയെന്ന നിലയിലാണ് 370-ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.
370–ാം വകുപ്പു കൊണ്ട് ആർക്കു ഗുണമുണ്ടായെന്നതാണു ചോദ്യം. ജമ്മു-കശ്മീരിലെ സാധാരണ ജനങ്ങൾക്കു ഗുണമുണ്ടായിട്ടില്ല.അഴിമതിനിരോധന നിയമം ജമ്മു-കശ്മീരിൽ നടപ്പാക്കാത്തതിനെ ന്യായീകരിക്കാൻ കഴിയുമോ? വിദ്യാഭ്യാസ അവകാശനിയമം, ശൈശവ വിവാഹനിരോധന നിയമം, വിവരാവകാശ നിയമം എന്നിവ എന്തുകൊണ്ടു ബാധകമായില്ല ? 370–ാം വകുപ്പിന്റെ ദുരുപയോഗം വഴി സ്വതന്ത്രമായ തിരഞ്ഞെടുപ്പു പോലും നിഷേധിച്ചു. ജമ്മുകശ്മീരിനു ഭരണഘടനയുണ്ടാക്കാൻ 1956ൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയെക്കുറിച്ചു നാം ഓർക്കേണ്ടതുണ്ട്. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അതിലെ രണ്ടാം ഭാഗം മൂന്നാം വകുപ്പിൽ വ്യക്തമായി പറയുന്നു.സംസ്ഥാനത്തിനു പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ കശ്മീർ താഴ്‌വരയിലെ പെൺകുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ട ഒട്ടേറെ കേസുകളുണ്ട്.
കേന്ദ്ര സർക്കാരിന്റെ മുൻകയ്യോടെ ശ്രീനഗർ, സോപോർ, ബദ്ഗാം, ബദേർവാഹ്, ജമ്മു എന്നിവിടങ്ങളിൽ ഇന്നു ബിപിഒ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പൗരന്മാർക്കു ഡിജിറ്റൽ സേവനം നൽകാൻ സംസ്ഥാനത്തു 3158 പൊതു സേവനകേന്ദ്രങ്ങളുണ്ട്. മികച്ച ഭാവിക്കായി കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നാണ് അവിടെക്കണ്ട ചില യുവതീയുവാക്കൾ പറഞ്ഞത്.ജമ്മു - കശ്മീരിനു വികസനത്തിന്റെ പുതുപുലരിയാണിത്. പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരുടെ ശബ്ദം തിരികെ ലഭിക്കും. ഭീകരവാദത്തിനും  വിഘടനവാദത്തിനും  ഇനി ഇന്ത്യയിൽ സ്ഥാനമില്ല .ജമ്മു കശ്മീരിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ദേശീയതാൽപര്യം മുൻനിർത്തിയാണെന്നും അല്ലാതെ രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പരാമർശങ്ങൾ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.നീണ്ട 70 വർഷങ്ങൾ ഉണ്ടായിട്ടും ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വികസനത്തിന്‍റെ ഫലങ്ങളിൽ നിന്ന് അവർ അകലെയായിരു.കശ്മീർ  ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് അമിത് ഷാ പറഞ്ഞു  പാക് അധീന കശ്മീരും ഇന്ത്യയുടേതെന്നും അദ്ദേഹം  പറഞ്ഞു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment