Friday, May 21, 2021

മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്ന ഇന്ത്യയിലെ പുണ്യനദികള്

 മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്ന 

        ഇന്ത്യയിലെ  പുണ്യനദികള്

ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതെയും രോഗികൾ കൂട്ടത്തോടെ മരിക്കുന്ന ഞെട്ടലുകൾക്കിടയിലാണ് സംസ്കരിക്കാൻപോലും സൗകര്യമില്ലാതെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ  ഇന്ത്യയിലെ പുഴകളിൽ  ഒഴുക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നതും കേൾക്കേണ്ടിവരുന്നത് സങ്കടകരമാണ് .  ഹിന്ദു ദിനപത്രത്തിലെ  റിപ്പോർട്ടുകൾ  ഭാരതത്തിന്റെ  ദയനീയസ്ഥിതി  വ്യക്തമാക്കുന്നു . വിറകിന്റെ ഉയർന്ന വിലയും താങ്ങാനാകാത്തതാണത്രേകോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് 40,000 രൂപവരെ ചെലവുണ്ടെന്നും പറയുന്നുഎത്ര ദയനീയമാണ് സ്ഥിതി എന്ന് നോക്കൂ.പ്രാണവായുവിനു വേണ്ടിയുള്ള നിലവിളി രാജ്യത്തെ  ആശുപത്രികളിൽ നിന്ന് ഉയരുകയാണ്

ബിഹാറിലെ ചൗവുസയിലും ബക്സറിലും ഉത്തര്പ്രദേശിലെ ഗാസിപ്പൂര്‍, ഹമിര്പൂര്‍ ജില്ലകളിലും മധ്യപ്രദേശിലെ പന്നയിലുമായി ഡസന്കണക്കിന് മൃതശരീരങ്ങളാണ് ഒഴുകിയെത്തിയത്ബിഹാര്‍, ഉത്തര്പ്രദേശ് സര്ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നും കെെകഴുകാനുള്ള നാണംകെട്ട ശ്രമത്തിലാണ് ഏര്പ്പെട്ടിരിക്കുന്നത്ബിഹാര്‍ സര്ക്കാരാവട്ടെ സംസ്ഥാന അതിര്ത്തിയില്‍ ഗംഗാനദിക്കു കുറുകെ വലകെട്ടി മൃതശരീരങ്ങള്‍ തങ്ങളുടെ അതിര്ത്തി കടന്ന് ഒഴുകിയെത്തുന്നത് തടയാന്‍ ശ്രമം ആരംഭിച്ചതായി വാര്ത്തയുണ്ട്ലോകത്തെ ഞെട്ടിപ്പിക്കുകയും ആഗോളതലത്തില്‍ രാഇന്ത്യയെ അപമാനിതമാക്കുകയും ചെയ്യുന്ന വാര്ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.രോഗവ്യാപനം തടയുന്നതിനും പ്രതിരോധ വാക്സിന്‍ അടിയന്തരമായിആവശ്യാനുസൃതം എത്തിച്ചുനല്കുന്നതിനും രോഗബാധിതര്ക്ക് പ്രാണവായുവും ഔഷധങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിനല്കുന്നതിലും‍  കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

പുറംലോകം അറിഞ്ഞാല്‍ മാപ്പര്ഹിക്കാത്തത്ര ഭീദിതമായ അന്തരീക്ഷമാണ് ഉത്തര്പ്രദേശിലും മറ്റും നിലനില്ക്കുന്നത്രാജ്യത്തെ പ്രമുഖ സര്വകലാശാലകളില്‍ ഒന്നായ അലിഗഡ് മുസ്ലിം സര്വകലാശാലയില്‍ ഇതിനകം നാല്പതോളം പ്രൊഫസര്മാര്‍ കോവിഡ് ബാധിതരായി മരണത്തിനു കീഴടങ്ങിയുപി ഗ്രാമങ്ങളില്‍ ഈയാംപാറ്റകളെപ്പോലെ മരണത്തിനു കീഴടങ്ങുന്നവര്ക്ക് സര്ക്കാരിന്റെ കണക്കുകളില്‍ സ്ഥാനമില്ലപുറത്തുവരുന്ന കണക്കുകളുടെ അഞ്ചുമുതല്‍ പത്തിരട്ടിവരെ ജീവനാശം സംഭവിക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്   . ബിഹാറിലെ ബക്സർജില്ലയിൽ യുപി അതിർത്തിയോട് ചേർന്ന ചൗസ ഗ്രാമത്തിൽമാത്രം ഗംഗയിൽനിന്ന്‌ ജീർണിച്ച 71 മൃതദേഹം കണ്ടെത്തിഗുജറാത്തിലും യുപിയിലും അടക്കം പല സംസ്ഥാനത്തും രോഗികളുടെയോ മരിച്ചവരുടെയോ എണ്ണം അറിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു . ഉത്തർപ്രദേശുപോലെയുള്ള സംസ്ഥാനങ്ങൾ  ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അതിദയനീയമായി പരാജയപ്പെടുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്.കേന്ദ്രസർക്കാർ വാക്സിൻ തന്നില്ലെങ്കിൽ നേരിട്ട് വാങ്ങുകഓക്സിജൻ തന്നില്ലെങ്കിൽ ഓക്സിജൻ പ്ലാന്റുകളുടെ എണ്ണം കൂട്ടുകകിടക്കകൾ പോരെങ്കിൽ കൂട്ടുക സമയത്ത് കൊള്ളയ്ക്കിറങ്ങുന്ന സ്വകാര്യ ആശുപത്രികളെ നിലയ്ക്ക് നിർത്തുക–- ഇങ്ങനെ ഒരു ഭരണസംവിധാനത്തിന്‌ ചെയ്യാവുന്നതെല്ലാം ചെയ്താണ് കേരള സർക്കാർ  തയാറാകുന്നത്  ആശാവഹമാണ് .

 

പ്രൊഫ്ജോൺ കുരാക്കാർ

 

 

 

No comments:

Post a Comment