Wednesday, May 19, 2021

മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന സർക്കാർ തന്നെ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയാണോ ?

 

മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന സർക്കാർ തന്നെ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത്  ശരിയാണോ ?

അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ്  രാജ്യം  കടന്നു പോകുന്നത് . കേരളത്തിലെ  സ്ഥിതിയും അതീവദയനീയമാണ് .രണ്ടാഴ്ചയായി  കേരളം ലോക്കഡൗൺ ആയിട്ടും  കൊറോണ വലുതായി കുറഞ്ഞതായി കാണുന്നില്ല . ഇപ്പോൾ പൊതുപരിപാടികൾ ഒന്നുംതന്നെയില്ല .ശവസംസ്ക്കാരത്തിനും വിവാഹപാർട്ടിക്കൊന്നും  ആരും പോകുന്നില്ല .. കേരളത്തിൽ കൊറോണ രോഗബാധ ഇത്രയധികം  വ്യാപിച്ചത്  തെരഞ്ഞടുപ്പ് തന്നെയാണ് ..പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ ചടങ്ങിന് നൂറിലധികം പേരെ  സംഘടിപ്പിക്കുന്നത്  ശരിയാണെന്നു തോന്നുന്നില്ല . ഓൺലൈൻ ലൈൻ  ആയി  സത്യപ്രതിജ്ഞ  വേണമെങ്കിൽ ആകാമായിരുന്നു .മാതൃക കാണിക്കേണ്ട സർക്കാർ തന്നെ  ആളെകൂടുതൽ പങ്കെടുപ്പിക്കുമ്പോൾ  മറ്റുള്ളവരെ  എങ്ങനെ നിയന്ത്രിക്കും സർക്കാരിൻറെ  തീരുമാനം തീർത്തും നിർഭാഗ്യകരമാണ്.  മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാനും കൂട്ടംകൂടുന്നത്  ഒഴിവാക്കാനും ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അധികൃതർതന്നെ അത് തെറ്റിക്കുന്നതു ശരിയല്ല.

ഇടതുപക്ഷം ചരിത്ര  വിജയം  തന്നെയാണ്  നേടിയത് . പക്ഷെ  ഒരു കാരണവശാലും  ഇപ്പോൾ ആളെ കൂട്ടുന്നത് ശരിയല്ല . ഹൈക്കോടതിയും  അതുതന്നെയാണ്  പറഞ്ഞിരിക്കുന്നത് .ചെറിയ പെരുനാൾ പോലും  വീടുകളിൽ ഒതുക്കുകയായിരുന്നു  ആഘോഷം വീട്ടുമുറ്റത്തിനപ്പുറത്തേക്ക് കടക്കാതെ ശ്രദ്ധിക്കുകയുംചെയ്ത് മാതൃക കാട്ടുകയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണി. തിരഞ്ഞെടുപ്പുഫലം  വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തതിന്റെ പല കാരണങ്ങളിലൊന്നും കോവിഡ് വ്യാപനം തന്നെയാവാം. ആദ്യം ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ കരുതിയതിലും മോശമാണ് സാഹചര്യമെന്നുകണ്ട് തലസ്ഥാനമടക്കം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതമാവുകയായിരുന്നു. തീരുമാനമെടുക്കുമ്പോൾ നിർത്തേണ്ടതായിരുന്നില്ലേ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ നിർമാണം എന്ന ചോദ്യം പരക്കേ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ അസാധാരണമായ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗണിനിടയിൽ കൂടുതൽ ആളെ പങ്കെടുപ്പിച്ച് വേണോ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്നത് ഒരു പൊതുചോദ്യമായി വളർന്നിരിക്കുകയാണ്. അങ്ങനെ ചോദ്യമുയർത്തുന്നവരെല്ലാം തുടർഭരണത്തിൽ നീരസമുള്ളവരാണെന്നാക്ഷേപിച്ച് തള്ളിക്കളയാൻ  ശ്രമിക്കുന്നത് ശരിയല്ല . ഗവർണർ, ഗവർണറുടെ ഓഫീസിലെ പ്രധാന ചുമതലക്കാർ, സത്യപ്രതിജ്ഞ ചെയ്യുന്ന 21 മന്ത്രിമാർ, ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി നിശ്ചയിക്കുന്ന അത്യാവശ്യംവേണ്ട ഉദ്യോഗസ്ഥർ, സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലുള്ളവർ, അങ്ങനെ മാത്രമായി ഒതുക്കി ലളിതമായ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതെങ്കിൽ ഔചിത്യം കൂടുമായിരുന്നു.  പങ്കെടുക്കുന്നവരെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരോ രണ്ട് ഡോസ് വാക്സിനുമെടുത്തവരോ ആയിരിക്കണമെന്ന് നിബന്ധനവെച്ചത് നല്ലകാര്യമാണ്.

വളരെ വൈകാരികമായ വിവാഹച്ചടങ്ങിലും മരണാനന്തരച്ചടങ്ങിലും ഏറ്റവും ഉറ്റവർക്കുപോലും പങ്കെടുക്കാനാവാത്ത വിധത്തിൽ വിലക്ക് നിലനിൽക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. അതിൽ ഒരു തരിമ്പും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയാണ് ദിവസേന പറഞ്ഞുകൊണ്ടിരിക്കുകയുമാണ് .മാതൃക കാട്ടേണ്ടത് ഉത്തരവാദപ്പെട്ടവർ തന്നെയാണ്. സത്യപ്രതിജ്ഞച്ചടങ്ങ് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞതും അർഥത്തിലാണ്. സത്യപ്രതിജ്ഞ നടക്കുന്നത് ജനമനസ്സിലാണ്, കേരളീയരായ ഓരോരുത്തരുടെയും മനസ്സാണ് സത്യപ്രതിജ്ഞാവേദി,സത്യപ്രതിജ്ഞച്ചടങ്ങ് പരമാവധി ലളിതമാക്കി മാതൃക കാട്ടാൻ സർക്കാർ തയ്യാറാവണം.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment