Monday, September 9, 2019

മധുര സ്മരണകളുണർത്തുന്ന ചിങ്ങമാസത്തിലെപൊന്നോണം

മധുര സ്മരണകളുണർത്തുന്ന 
ചിങ്ങമാസത്തിലെപൊന്നോണം

 പൊന്നിന് ചിങമാസത്തില്‍ മറ്റൊരു പൊന്നോണം കൂടി വരവായിരിക്കുന്നു .മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാവരും   സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം  മലയാളികളുടെ  മനസ്സിൽ അത്യാഹ്ലാദത്തിന്റെ അലയൊലികള്‍ ഉയര്‍ത്തുന്നുണ്ട്.  കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണത്തിന്ന്  ഒട്ടെറെ സവിശേഷതകള്‍ ഉണ്ടായിരുന്നു. പാടത്തും പറമ്പിലും  ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.
 എന്നാൽ   ഇന്ന് അവസ്ഥയൊക്കെ മാറി .കര്‍ഷകനു കൃഷിചെയ്യാന്‍ വയലുകളില്ല  .കൃഷി ചെയ്യാൻ ഇന്ന് ആരും തയാറുമല്ല .വളത്തിന്റെയും ഉയര്‍ന്ന വിലയും തൊഴിലാളികളുടെ ഉയര്‍ന്ന കൂലിയും കലാവസ്ഥ വ്യതിയാനങളിലെ മാറ്റങ്ങളും  കൃഷി തകർത്തുതരിപ്പണമാക്കി  അമിതമായ പലിശക്കെടുക്കുന്ന പണം തിരിച്ചടക്കാന്‍ പറ്റാത്തതുകോണ്ട്  കർഷകർ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ദയനിയമായ സ്ഥിതിയാണിന്നുള്ളത്.ഇവരെ സഹായിക്കാന്‍  ഇവിടെ ആരുമില്ല. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ  ഇന്ന് നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും  വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. പണ്ട് .പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് അതൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. തമിഴ് നാട്ടില്‍ നിന്ന് പൂക്കളും കയറ്റിക്കൊണ്ടുള്ള വണ്ടി വന്നില്ലെങ്കില്‍ മലയാളിയുടെ മുറ്റത്തിന്ന് പൂക്കളമില്ല..കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു. സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസംഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും ഭീകരവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു അവശരായ മതാപിതാക്കളെ  കൊല്ലുന്നവരും വഴിയിലും വൃദ്ധ സദനങ്ങളിലും തള്ളുന്നവർ  വർദ്ധിച്ചു വരുന്നു .അഴിമതികളില്‍ തങ്ങൾ ആരേക്കാളും മുന്നിലെത്തണമെന്ന്  മത്സരിക്കുന്ന ഭരണാധികാരികള്‍,  കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങൾ . നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങ്ങൾ .
നമ്മുടെ നാടിൻറെ  സ്ഥിതി ഇന്ന്ഇങ്ങനെയാണ് .പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള മനസ്സ് മലയാളിക്ക് കൈമോശം വന്നിരിക്കുന്നു.  മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയണം   എല്ലാ മലയാളികള്‍ക്കും  window of  Knowledge ൻറെ  ഓണാശംസകള്‍...

പ്രൊഫ്. ജോൺ കുരാക്കാർ  


No comments:

Post a Comment