Sunday, November 27, 2011

കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബത്തിനു 4 പ്രധാന ശാഖകള്‍

കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബത്തിനു 4 പ്രധാന ശാഖകള്‍

1- പടിഞ്ഞാറെ വീട് 2- പുത്തന്‍ വീട് 3- കിഴക്കേടത്ത് 4- വലിയ വീട്

1- പടിഞ്ഞാറെ വീട്

കുരാക്കാരന്‍ കുടുംബ സ്ഥാപകനായ ശ്രീ മാത്തന്റെ മൂത്ത പുത്രന്‍ കുഞ്ഞാണ്ടി കല്ലട നിന്നും വിവാഹം ചെയ്തു . ഇവര്‍ക്ക് കൊച്ചിട്ടി മാത്തന്‍ , കുന്ച്ചണ്ടിച്ചന്‍ , ഉമ്മച്ചന്‍ , ചാണ്ട പിള്ള എന്നീ 4 പുത്രന്മാരും റാഹേലമ്മ , ആച്ചിയമ്മ എന്നി രണ്ടു പുത്രിമാരും ഉണ്ടായിരുന്നു . കൊച്ചിട്ടി മാത്തന്‍ ആണ് പടിഞ്ഞാറെ വീടിന്‍റെ സ്ഥാപകന്‍ . 1760 ഇല്‍ കൊച്ചിട്ടി മാത്തന്‍ തറവാടിനു പടിഞ്ഞാറു മാറി വീടുവച്ച് താമസമാക്കി . ഈ വീട് പടിഞ്ഞാറെ വീട് എന്നറിയപെട്ടു.കൊച്ചിട്ടി മാത്ത്ന്റെ കാലത്ത് കൊട്ടാരക്കര കോടതി പടിഞ്ഞാറേ വീട്ടിലായിരുന്നു .

No comments:

Post a Comment