Saturday, November 15, 2025

PROF. JOHN KURAKAR









 

Thursday, November 6, 2025

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ

                                          രാജാവ് നൽകിയ സ്ഥാനനാമം

കുടുംബനാമമായി മാറിയ കഥ

കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705  കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു."കൂരാക്കാരൻ " എന്നതിന്റെ ബഹുവചനമാണ് " കുരാക്കാർഎന്നത്.ബഹുവചനമായ "കുരാക്കാർ " എന്നത് പേരിനോടൊപ്പവും വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ കുടുംബത്തിലുണ്ട് യു .ആർ . ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിയും കേരള കാവ്യകലാസാഹിതി പ്രസിഡന്റുമായപ്രൊഫ്ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്ട്രേറ്റ് ലെനി തോമസ് കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ കുരാക്കാർ , കരവാളൂർ തെക്കതിലെ സിബി കുഞ്ഞാണ്ടി കുരാക്കാർ , കുരാക്കാർ പ്ലാസയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്രിന്റേഴ്സ് ഉടമ ബോബി കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ , വിബിൻ കുരാക്കാർഎസ് .ബി . മുംബൈ ഗ്ലോബൽ ഓഫീസിൽ സിസ്റ്റം മാനേജർ ആയി പ്രവർത്തിക്കുന്ന മനു കുരാക്കാർ , പൂന്തോട്ടം ഉപശാഖയിലെ എബി . .കുരാക്കാർ , വിജിൻ കുരാക്കാർ , ഫെഡറൽ ബാങ്ക് മാനേജർ ജേക്കബ് വികുരാക്കാർ , കുളഞ്ഞിയിൽ അലക്സാണ്ടർ കെ.കുരാക്കാർ , പടിഞ്ഞാറേവീട്ടിലെ . നിഥുൻ ജേക്കബ് കുരാക്കാർ പുത്തൻവീട്ടിലെ നിഥുൻ തോമസ് കുരാക്കാർ ,പൂന്തോട്ടം ഉപശാഖയിലെ റിജു കുരാക്കാർ ,അമ്രോൻ റിബു കുരാക്കാർ , കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലാൻസി തോമസ് കുരാക്കാർ തുടങ്ങി ധാരാളം പേർ ബഹുവചനമായ "കുരാക്കാർ പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് . "കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ മുൻപ്രസിഡൻറ് ആയ ശ്രി .പി. വർഗീസ് ചെങ്ങമനാടുള്ള തൻറെ ഭവനത്തിനു കുരാക്കാർ വലിയവീട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന ചെറുകരപുത്തൻ വീട്ടിലെ ശ്രി . ബാബു തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ ശ്രിസാം കുരാക്കാർ തിരുവനന്തപുരത്തുള്ള തൻറെ വസതികൾക്ക് നൽകിയിരിക്കുന്ന പേര് കുരാക്കാർ ഗാർഡൻസ് എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ ശ്രി . പി.ജി മാത്യു കുരാക്കാരൻറെ പുത്രന്മാരുടെ താമസസ്ഥലം കുരാക്കാർ ഗാർഡൻസ് എന്നാണ് അറിയപ്പെടുന്നത്‌ . കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും "കുരാക്കാർ " എന്ന സ്ഥാനനാമം ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ , കുരാക്കാർ ടൂറിസ്റ്റ് ഹോം കുരാക്കാർ സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്വെയർ തുടങ്ങിയ പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ എന്ന സ്ഥാനനാമം ഏക വചനമായ " കുരാക്കാരൻഎന്നോ ബഹുവചനമായ "കുരാക്കാർഎന്നോ വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്

ഡി.ഉണ്ണികൃഷ്ണൻ നായർ

 

Saturday, October 25, 2025

Prof. John Kurakar and his short film Good Morning Doctor,and Cancer awareness book” Good morning doctor”

 

Prof. John Kurakar and his short film Good Morning Doctor,and Cancer awareness book” Good morning doctor”

Prof. John Kurakar is a distinguished educationist, writer, and social activist from Kottarakara, Kerala, widely known for his literary, cultural, and humanitarian contributions. A visionary in the field of education and social awareness, he has authored numerous books and produced several short films carrying deep moral and social messages. Among his most acclaimed works is the health-awareness film Good Morning Doctor — a moving portrayal of compassion, courage, and the true spirit of the medical profession.

The film reflects Prof. Kurakar’s lifelong commitment to blending education, art, and social service. Through a simple yet powerful narrative, Good Morning Doctor reminds viewers that the essence of medicine lies not only in scientific skill but in human empathy and moral strength. The story encourages awareness about cancer prevention and underscores the importance of emotional support and optimism in healing.

Created under the banner of Round Circuit Films, Kottarakara, and written and directed by Prof. Kurakar himself, the film has been screened at various cultural and educational events, earning wide appreciation for its inspiring message. It stands as a fine example of how creative expression can serve as a tool for social transformation and public health education.

The Malayalam edition of the autobiography titled "Good Morning Doctor," written by Prof. John Kurakar, sold thousands of copies within a few days of its release. The Malayalam edition was released by Kerala Deputy Speaker, Shri Chittayam Gopakumar. The English edition was released by Dr. Suresh Patankar, Managing Director of ACA Hospital, Pune. This book is a cancer awareness book. "Good Morning Doctor" illustrates the various stages and methods of cancer treatment that Prof. Kurakar underwent. It is a bestseller. "Good Morning Doctor" is also the best short film that describes the life of Prof. John Kurakar and his courage in overcoming cancer. Suresh Kumar is the director of this film. Mangalam Babu, Paul Raj, and others acted in it. "Good Morning Doctor" is a short film that has been considered for several film awards.

Suresh Kumar

 

Tuesday, October 14, 2025

പ്രൊഫ്. ജോൺ കുരാക്കാർ -ബയോ ഡേറ്റ

 

 പ്രൊഫ്ജോൺ കുരാക്കാർ  -ബയോ ഡേറ്റ

പ്രൊഫസർ, എഴുത്തുകാരൻ , ജീവകാരുണ്യ പ്രവർത്തകൻ ,  പ്രഭാഷകൻ , തിരക്കഥാ കൃത്ത് ,സംഘാടകൻ  എന്നീ നിലകളിൽ  അറിയപ്പെടുന്ന  വ്യക്തിയാണ്  പ്രൊഫ്, ജോൺ കുരാക്കാർ . കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  ആധൂനിക ശില്പിയായി  അദ്ദേഹം അറിയപ്പെടുന്നു. കേരള കാവ്യ കലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ഐപ്പള്ളൂർ  ഏദൻ  നഗർ  അസോസിയേഷൻ , ഗാന്ധീയ നവ ശക്തി  സംഘം ,  എന്നീ പ്രസ്ഥാനങ്ങളുടെ   സ്ഥാപക  പ്രസിഡന്റ് ആണ് ." ഉണരൂ വേഗം നീ , ദർപ്പണം , തമോഗർത്തം , ഗുഡ് മോർണിംഗ് ഡോക്ടർ , വിവാഹ കമ്പോളം ,പണിമുടക്ക് , ചീട്ടു കൊട്ടാരം ,ചില്ലുമേട  തുടങ്ങി  15  ലഘു  ചിത്രങ്ങൾക്ക്  കഥയും തിരക്കഥയും  രചിച്ചിട്ടുണ്ട് .   ഗുഡ് മോർണിംഗ് ഡോക്ടർ , പിന്നിട്ട വഴികൾ  ഉൾപ്പെടെ  13  കൃതികൾ രചിച്ചിട്ടുണ്ട് . വസന്തം വളരെയകലെ , അജ്ഞാത  തീരം തേടി , ഉപന്യാസ  മഞ്ജരി ,ഭാഷാ ശോധിനി , ഭാഷാ  ദീപം ,കേരള   ക്രൈസ്തവരുടെ  ചരിത്രം , വയോജനങ്ങളും പാലിയേറ്റിവ് പ്രസ്ഥാനവും    എന്നിവ  അദ്ദേഹത്തിന്റെ  പ്രധാന കൃതികളാണ് . ഗുഡ് മോർണിംഗ്  ഡോക്ടർ  എന്ന അദ്ദേഹത്തിന്റെ  ആത്മകഥക്കു  ഇംഗ്ലീഷ്  പരിഭാഷയും  പ്രസിദ്ധീകരിച്ചിട്ടുണ്ട് .

 കോളേജ് ടീച്ചേഴ്സ്  ജേർണൽ ലിന്റെ   സ്ഥാപക  എഡിറ്റർ  പ്രൊഫ്. കുരാക്കാർ  ആയിരുന്നു . കേരള  ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ  സജീവ പ്രവർത്തകനായിരുന്നു . ശാസ്ത്ര കേരളം , ഗ്രാമ ശാസ്ത്രം ,ശാസ്ത്രഗതി  എന്നിവയുടെ  എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ചിരുന്നു . ശാസ്ത്ര പരിഷത്തിൻറെ  സംസ്ഥാന വിദ്യാഭ്യാസ  കൺവീനറായി  പ്രവർത്തിച്ചിരുന്നു . മികച്ച പ്രോഗ്രാം ഓഫീസർ , adult  education , കണ്ടിന്യൂയിങ്  എഡ്യൂക്കേഷൻ , പോപുലേഷൻ  എഡ്യൂക്കേഷൻ  തുടങ്ങിയവയുടെ  മികച്ച  പ്രൊജക്റ്റ്  ഓഫീസർക്കുള്ള   കേരള  യൂണിവേഴ്സിറ്റി അവാർഡ്  1981  മുതൽ  തുടർച്ചയായി  5  വർഷം  പ്രൊഫ്  കുരാക്കാർ കരസ്ഥമാക്കി .,യു ആർ    ഗ്ലോബൽ  അവാർഡ് , ഗാന്ധിഭവൻ അവാർഡ് ,  ദേശ  രത്നം  അവാർഡ് , ഗുരുപ്രിയ  വിശ്വശാന്തി  അവാർഡ് , കലാ സാഹിതി  അവാർഡ് , തുടങ്ങി  25  ലധികം  പുരസ്ക്കാരങ്ങൾ  ലഭിച്ചിട്ടുണ്ട് . പ്രൊഫ ,മോളി കുരാക്കാർ  സഹധർമ്മിണി യാണ് , ഡോക്ടർ  മഞ്ജു കുരാക്കാർ , എസ് .ബി    സിസ്റ്റം മാനേജർ  മനു കുരാക്കാർ  എന്നിവർ മക്കളാണ് , ജെസ് മേരി കുര്യൻ , മെറിൻ  മേരി  കുര്യൻ , അയറാ  മേരി  കുരാക്കാർ  എന്നിവർ  കൊച്ചു മക്കളാണ്

 

കെ ,കെ  ജോയി