Saturday, February 1, 2025

കുറവില്ങ്ങാട് യാത്ര

 കുറവില്ങ്ങാട് യാത്ര അവിസ്മരണീയമാക്കിയഎല്ലാവർക്കും നന്ദി.

1994 ലാണ് മൂല കുടുംബമായ കുറവിലങ്ങാട് വലിയവീട്ടിലേക്കും മർത്തമറിയം പള്ളിയിലേക്കും ആദ്യമായി യാത്ര നടത്തിയത്. ശ്രി. സി ഒ മലാഖി, ശ്രി. ജി. ജോയി, സി. ഒ തോമസ്, പ്രൊഫ. ജോൺ കുരാക്കാർ ഉൾപ്പെടെ 48 പേർ അന്ന് പങ്കെടുത്തു. കുറവിലങ്ങാട് വലിയവീട്ടിലെ അംഗം പ്രൊഫ ജോർജ് ജോൺ നിധീരി കുറവിലങ്ങാട് നടന്ന യോഗത്തിൽ പങ്കെടുത്തു.
രണ്ടാമത്തെ യാത്ര 2024 നവംബർ 23 ന് നടത്തി.
40 പേർ അടങ്ങുന്ന സംഘം യാത്രയിൽ പങ്കെടുത്തു. കുടുംബങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച 20000 രൂപ നേർച്ച നൽകുകയും ചെയ്തു..പ്രൊഫസർ ജോർജ് ജോൺ നിധീരിയുടെ മകൻ എൻജിനീയർ ഇമ്മാനുവൽനിധിരിയും ഭാര്യയും യോഗങ്ങളിൽ പങ്കെടുത്തു. ശ്രി. സന്തോഷ്‌ ജേക്കബ്, ഡോ. ജേക്കബ് തോമസ്, ജേക്കബ് മാത്യു കുരാക്കാരൻ തുടങ്ങിയർ യാത്രക്ക് നേതൃത്വം നൽകി.
400 വർഷത്തിൽ പരം പഴക്കമുള്ള ഭവനമാണ് കുറവിലങ്ങാട് വലിയവീട് . 319 വർഷങ്ങൾക്ക് മുമ്പ്, 1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ നിന്നാണ് കുരാക്കാരൻ കുടുംബ സ്ഥാപകൻ ശ്രി. മാത്തനും കുടുംബവും സഹോദരൻ ചാണ്ടപിള്ള കത്തനാരോടൊപ്പം കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കൊട്ടാരക്കര കിഴക്കെത്തെരുവ് വലിയ വീട്ടിൽ താമസമാക്കിയത്. വലിയ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഹോളി ട്രിനിറ്റി കത്തോലിക്ക പള്ളി നിലകൊള്ളുന്നത്. വലിയവീട്ടീൽ അലക്സാണ്ടർ കോർ എപ്പിസ്കോപ്പ വലിയവീടും സ്ഥലവും മലങ്കര കത്തോലിക്ക സമുദായത്തിന് എഴുതി കൊടുത്ത ശേഷം കരവാളൂർ വലിയവീട്ടിൽ താമസമാക്കി. മൂലകുടുംബ ഭവനം ഇന്നും ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഇന്ന് വലിയവീട്ടിൽ താമസിക്കുന്നത് പ്ശ്രീ ഡോക്ടർ യൂജിൻ സെബാസ്റ്റ്യൻ അവർകളാണ്.
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബമാണ് നമ്മുടെ കുടുംബം.400 വർഷത്തിൽ പഴക്കമുള്ള കുറവിലങ്ങാട് കുടുംബ വീടിന്റെ വാതിൽ കുരാക്കാൻ കുടുംബംഗങ്ങക്കായി തുറക്കപ്പെട്ടു. പിതാക്കന്മാരുടെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിൽ, അവർ ജീവിച്ചിരുന്ന ഭവനത്തിൽ അംഗങ്ങൾ പ്രവേശിച്ചു.കുടുംബത്തിന്റെ ഈ പാരമ്പര്യത്തിന് അനുസരിച്ച് ജീവിക്കുക മാത്രമല്ല, നമ്മുടെ അടുത്ത തലമുറകളിലേക്ക് ഈ വിശുദ്ധിയും, ഓർമ്മകളും പകർന്നു നൽകേണ്ട ഭാരിച്ച ഉത്തരവാദിത്വവും നമുക്കുണ്ട്.കാരണം രക്തത്തിന് ജലത്തേക്കാൾ സാന്ദ്രതയുണ്ട്. നമ്മുടെ പൂർവികർ കബറടങ്ങുന്ന കല്ലറയ്ക്കൽ ധൂപം വയ്ക്കുകയും, പള്ളിയിൽ പ്രാർത്ഥിക്കുകയും
ചെയ്തശേഷമാണ് മടങ്ങിയത്.
പ്രൊഫ. ജോൺ കുരാക്കാർ
മുംബൈ
No photo description available.

No comments:

Post a Comment