Sunday, July 28, 2019

അന്ധമായ ഓർത്തഡോക്സ് വിരോധം കുത്തിനിറച്ച് വിശ്വാസികളെ വഞ്ചിക്കാതിരിക്കാൻ ശ്രദ്ധിക്കുക

അന്ധമായ ഓർത്തഡോക്സ് വിരോധം കുത്തിനിറച്ച്  വിശ്വാസികളെ വഞ്ചിക്കാതിരിക്കാൻ ശ്രദ്ധിക്കുക
 
കട്ടച്ചിറപള്ളിയിൽ വിധി നടപ്പിലാക്കാൻ എത്തിയ പോലീസ് ഉദൃോഗസ്ഥന് നേരേ  ചില യാക്കോബായക്കാർ  അസഭൃവർഷം ചൊരിയുന്നത്  സോഷ്യൽ മീഡിയയിലൂടെ  കാണാൻ ഇടയായി  ചവുട്ടി നിൽക്കുന്ന മണ്ണ് അന്തൃോകൃാ അല്ല ഇന്തൃയാണ് എന്ന് ഒാർമ്മിപ്പിച്ചതോടെയാണ് അസഭൃവർഷം അവസാനിച്ചത് '
പറയേണ്ടവ൯ പറയേണ്ടത് പോലെ പറഞ്ഞാൽ തീരാനുളളതേയുളളു കേരളത്തിലെ സമാന്തര ഭരണം എന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകൾ കട്ടച്ചിറയിൽ ഫലം കണ്ടു .അവിടെ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല ,നിലവിളി ഉയർന്നില്ല ,ആത്മഹത്യ ഭീഷണിയുമുണ്ടായില്ല .ഏതാനം ചില വൈദീകർക്കും മെത്രാന്മാർക്കും  കുപ്പായം സംരക്ഷിക്കുവാൻ ആണ് മലങ്കര സഭയിൽ വിശ്വാസികളെ തെരുവിലിറക്കി നാടകം കളിപ്പിക്കുന്നത്  എന്ന് ഇനിയും മനസ്സിലാകാത്ത വിശ്വാസികളാണ് മെത്രാന്മാരുടെ വിജയം, ഒരേ വിശ്വാസത്തിലുള്ള മലങ്കരസഭയിൽ സമാന്തരമായി വാഴിക്കപ്പെട്ട മെത്രാന്മാർക്ക് നിയമസാധുത ഇല്ലാതായപ്പോൾ ഒരുപറ്റം വിശ്വാസികളെ എങ്കിലും അന്ധമായ ഓർത്തഡോക്സ് വിരോധം കുത്തിനിറച്ചു പിന്മാറ്റിയില്ലെങ്കിൽ കുപ്പായം ഉപേക്ഷിക്കേണ്ടിവരും എന്ന ചിന്തയാണ് വിശ്വാസികളെ തെരുവിലിറക്കാൻ കാരണം .
 ഓരോ ഇടവക പള്ളികളും മലങ്കര സഭയിലേക്ക് ചേർക്കപെടുമ്പോൾ വിശ്വാസികൾ മലങ്കര സഭയിലേക്ക് മടങ്ങി വരാത്ത രീതിയിൽ അവിടെപ്രശ്നം സൃഷ്ടിക്കുകയാണ് . നിങ്ങളെ ഇടവകയിൽ നിന്നും ഇറക്കി വിട്ടിരിക്കുന്നു നിങ്ങൾക്കിനി യാതൊരവകാശവുമില്ല ഓർത്തഡോക്സ്കാർ നിങ്ങളെ കയറ്റില്ല എന്നുള്ള വ്യാജപ്രചരണം വിശ്വാസികളിലേക്ക് എത്തിക്കുന്നു അങ്ങനെ അന്ധമായ ഓർത്തഡോക്സ് വിരോധം കാരണം വിശ്വാസികൾ മലങ്കര സഭയിലേക്ക് മടങ്ങിവരാൻ മടിക്കുന്നു അവസരം മുതലെടുത്ത് വിശ്വാസം സംരക്ഷിക്കാൻ എന്ന രീതിയിൽ പുതിയ ദൈവാലയം പണിഞ്ഞു മാറാൻ നിർദേശം നൽകുന്നു.
 അന്ധമായ ഓർത്തഡോക്സ് വിരോധം കാരണം പാവം വിശ്വാസികൾ സ്വന്തം ഇടവക പള്ളികൾ വിട്ടു പുതിയത് പണിയാൻ ഒരുങ്ങുന്നു . ഇത് ഒരു ചതിയാണ് .മലങ്കര സഭയിൽ  വിശ്വാസത്തിൻറെ കാര്യമല്ല ഭരണ തർക്കം ആണെന്ന് കോടതിയിൽ പറഞ്ഞത് യാക്കോബായ നേതൃത്വമാണ് എന്ന് മനസ്സിലാക്കാത്ത വിശ്വാസികൾ പോലും ഇനിയുമുണ്ട്, ചർച്ച വേണ്ട കോടതി തീരുമാനിച്ചാൽ മതി എന്ന് പറഞ്ഞതും യാക്കോബായ  നേതൃത്വമാണ് എന്ന് ഇനി നിങ്ങൾ എന്ന് മനസ്സിലാക്കും ? ഒരു പള്ളിയുടെ സെമിത്തേരി ഇടവകയിലെ അംഗങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് .യാക്കോബായ  മെത്രാന്മാർ പുതിയ പള്ളി വച്ച് മാറാൻ പറയുമ്പോൾ തന്നെ നിങ്ങൾ സ്വന്തം ഇടവക പള്ളിയിൽ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു എന്ന സത്യം  നിങ്ങൾ അറിയണം . ഒരു യാക്കോബായ വിശ്വാസിക്ക് എന്തെങ്കിലും നിഷേധിക്കപ്പെട്ടു ഉണ്ടോ എന്നുകൂടി തിരക്കുക, അന്തിമ വിധിക്ക് കാരണമായ കേസ് കൊടുത്തത് യാക്കോബായ നേതൃത്വം കേസ് അരുൺ മിശ്രയുടെ ബെഞ്ചിൽ എത്തിച്ചതും യാക്കോബായ നേതൃത്വം കേസ് തോറ്റപ്പോൾ ഓർത്തഡോക്സ് വിഭാഗം കാശുകൊടുത്തു വിധി വാങ്ങിച്ചു എന്ന് നിങ്ങളെ പഠിപ്പിച്ചതും യാക്കോബായ നേതൃത്വം. ഇപ്പോൾ നോഹയുടെ പെട്ടകം തുറന്നു കിടക്കുകയാണ്  ബുദ്ധിയുള്ള യാക്കാബായ വിശ്വാസികൾ  ഉടനെ അതിൽ കടക്കും അല്ലാത്തവർ വെള്ളത്തിലാകും .

പ്രൊഫ്. ജോൺകുരാക്കാർ

No comments:

Post a Comment