1911 ലാണ് ഓർത്തഡോക്സ് സഭ,യാക്കേബായ
സഭ എന്നിങ്ങനെ ആയിത്തീർന്നത് .മലങ്കര സഭയുമായി ആത്മീയ ബന്ധം പുലർത്തിയിരുന്ന അന്ത്യോഖ്യൻ
സഭയുടെ (Syriac Orthodox Church) അദ്ധ്യക്ഷൻ അബ്ദുള്ള പാത്രിയർക്കീസ് മലങ്കര സഭയുടെമേൽ
പൂർണ്ണ അധികാരം ആവശ്യപ്പെട്ടു. എന്നാൽ അത് നടക്കാതെ വരുകയും അതിന് കാരണം മലങ്കര സഭയുടെ
മേലദ്ധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരിൽ മാർ ദീവന്ന്യാസിയോസ് തിരുമേനിയാണന്ന്
കരുതി കാരണം കൂടാതെ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെ മുടക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ്
സഭയിൽ പിളർപ്പ് ഉണ്ടായത്. 1912ൽ മലങ്കര സഭയിൽ സ്വയം ശീർഷകത്വത്തിന്റെ പ്രതീകമായി കതോലിക്കേറ്റ്
സ്ഥാപിച്ചു. പാത്രിയർക്കീസ് കക്ഷി അതിനെ അംഗീകരിച്ചില്ല. 1934 ൽ പരിശുദ്ധ വട്ടശ്ശേരിൽ
തിരുമേനി കാലം ചെയ്തതോടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം കൂടെ കാതോലിക്കാ ബാവ ഏറ്റെടുത്തു.
ആ വർഷം തന്നെ മലങ്കര സഭാ ഭരണഘടന നിലവിൽ വന്നു.
വർഷങ്ങളോളം കാതോലിക്കാ വാഴ്ചയെ ചൊല്ലിയും
ഭരണഘടനയുടെ അംഗീകാരത്തെ ചൊല്ലിയും പള്ളിക്കൾക്കു വേണ്ടിയും കേസുകൾ നടത്തി... 1958ൽ
പൂർണ്ണമായി ഓർത്തഡോൿസ് { മെത്രാൻ കക്ഷിക്ക് }അനുകൂലമായി സുപ്രിം കേടതി വിധി ഉണ്ടായി.
കേസിനായി മെത്രാൻ കക്ഷിക്ക് ചിലവായ തുക യാക്കോബായവിഭാഗം { ബാവാ കക്ഷി} നല്കണമെന്നും
വിധിയിൽ പറയുകയുണ്ടായി. 58 ൽ വന്ന വിധി നടപ്പാകാതിരിക്കാൻ വേണ്ടി ബാവാ കക്ഷി മെത്രാൻ
കക്ഷിയുമായി യോജിച്ച് മലങ്കര ഓർത്തഡോക്‌സ് സഭയെന്നത് ഒറ്റ സഭ മാത്രമായി. അങ്ങനെ സഭയിൽ
സമാധാനം ഉണ്ടായി.12 വർഷം കഴിഞ്ഞപ്പോൾ അധികാര മോഹികളായ 4 വൈദീകർ സഭയുടെ മേലദ്ധ്യക്ഷനായ
പരിശുദ്ധ കാതോലിക്കാ ബാവയുടെ സമ്മതം കൂടാതെ അന്തോഖ്യയിലേക്ക് പോയി മെത്രാന്മാരായി.
എന്നിട്ട് അതിൽ ഒരാൾ ബദൽ കാതോലിക്കയുമായി.ഇതോടെ മലങ്കര സഭ പിളർന്നു... കേസുകളും വഴക്കുകളും പുനരാരംഭിച്ചു.
ആരാണ് കുറ്റക്കാർ എന്ന് പൊതുസമൂഹം പറയട്ടെ
? ഇനി സമവായം കൊണ്ട് എന്തു പ്രയോജനം ? സത്യത്തിൻറെ വഴിയേ പോയത്
ഓർത്തഡോൿസ് സഭയല്ലേ ?
1995 ൽ വീണ്ടും ഓർത്തഡോക്സ് സഭയ്ക്ക്
അനുകൂലമായി വീണ്ടും വിധി വന്നു. നിലനില്പില്ലന്നു
കണ്ട പാത്രിയർക്കാ വിഭാഗത്തിലെ എല്ലാ മേല്പട്ടക്കാരും ഓർത്തഡോക്‌സ് സഭയുടെ 1934 ലെ
ഭരണഘടന അംഗീകരിക്കുന്നുവെന്ന് കേടതിയിൽ എഴുതി കൊടുത്തിട്ടുള്ളതാണ്. ആ സമയത്ത് ഉണ്ടായിരുന്ന
പാത്രിയർക്കാ വിഭാഗത്തിലെ 3 മേല്പട്ടക്കാർ പൂർണ്ണമായി ഓർത്തഡോക്സ് സഭയോട് ചേർന്നു.
എന്നാൽ ബാക്കിയുള്ളവർ സഭാ സമാധാനത്തിന് താല്പര്യം കാണിച്ചില്ല . ഓർത്തഡോൿസ് സഭയിൽ നിന്നാൽ പാത്രിയർക്കീസ് വിഭാഗത്തിലെ പലർക്കും മെത്രാന്മാരാകാൻ
കഴിയില്ലായെന്നതാണ് സത്യം .അധികാരമോഹമാണ് സഭയെ പിളർത്തിയത് .അധികാരം ലഭിക്കാൻവേണ്ടി
ഒന്നായി നിന്ന സഭയെ രണ്ടായി പിളർത്താൻ കൗശലക്കാരായ
വൈദീകരും മെത്രന്മാരും ശ്രമിച്ചതിൻറെ അനന്തരഫലമാണ് ഇന്ന് അനുഭവിക്കുന്നത് .
2002 ൽ അമിക്കസ്ക്യൂരിയുടെ മേല്നോട്ടത്തിൻ
മലങ്കര അസോസിയേഷൻ കൂടാൻ കോടതി വിധി ഉണ്ടായി. പാത്രിയർക്കീസ് വിഭാഗത്തിൻ്റെ ന്യായമായ
ആവശ്യങ്ങളെ അന്ന് കോടതി മാനിച്ചിരുന്നു. എന്നാൽ വീണ്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പാത്രിയർക്കാ
വിഭാഗം അസോസിയേഷൻ ബഹിഷ്കരിക്കുകയും, പുത്തൻകുരിശ് ആസ്ഥാനമാക്കി ഒരു സൊസ്സെറ്റി തുടങ്ങുകയും
അതിന് മലങ്കര സഭയുടെ പഴയ വിളിപ്പേരായ യാക്കോബായ എന്ന പേര് കൊടുക്കുകയും, പുതിയ ഒരു
ഭരണഘടന എഴുതി ഉണ്ടാക്കുകയും ചെയ്തു. ഇതിനെല്ലാം കാരണം അധികാരമോഹമാണ് . 2017 July 3
ന് പരമോന്നത കോടതിയുടെ വിധി വന്നു. 1934 ഭരണഘടന
അനുസരിച്ചു മാത്രമേ സഭ ഭരിക്കപ്പെടാവുയെന്നും സമാന്തര ഭരണം അനുവദിക്കില്ലായെന്നും കോടതി
സ്പഷ്ടമായി പറഞ്ഞു. കുറേകാലം പാത്രിയർക്കാ വിഭാഗം ഓർത്തഡോക്സ് സഭയോട് ക്രൂരമായിട്ടാണ് പെരുമാറിയത്. പാത്രിയർക്കീസുകാർ ഭൂരിഭാഗമുള്ള പള്ളികളിൽ
നിന്നും നിഷ്കരുണം ഓർത്തഡോക്സുകാരെ ഇറക്കിവിടുകയായിരുന്നു .ഓർത്തഡോക്സ് സഭയുടെ ആനപാപ്പിയെയും
മലങ്കര വർഗീസിനെയും അവർ ക്രൂരമായി കുലപ്പെടുത്തി.ഇപ്പോൾ സകല പഴുതുകളും അടച്ചാണ് കോടതി
വിധി ഉണ്ടായിരിക്കുന്നത്. പാത്രിയർക്കീസ് വിഭാഗത്തിൻറെ
തകർച്ചക്ക് കാരണം അവർ തന്നെയല്ലേ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment