Tuesday, July 23, 2019

മലങ്കര സഭ പള്ളി കേസ്- കേസിൽ തോറ്റവർ ധർമത്തെപ്പറ്റി പറയുന്നു . ജയിച്ചവർ വിധി ഉടനെ നടപ്പാക്കണം എന്ന് ആവശ്യപെടുന്നു .


മലങ്കര സഭ പള്ളി കേസ്- കേസിൽ തോറ്റവർ  ധർമത്തെപ്പറ്റി പറയുന്നു .
ജയിച്ചവർ വിധി ഉടനെ നടപ്പാക്കണം എന്ന് ആവശ്യപെടുന്നു .

പതിറ്റാണ്ടുകളായി നടന്ന കേസിൽ പരമോന്നത കോടതിയുടെ വിധി വന്നിട്ട് രണ്ട് വര്ഷം കഴിഞ്ഞിരിക്കുന്നു .കേസിൽ ഓർത്തഡോൿസ് സഭ വിജയിച്ചിരിക്കുന്നു .യാക്കോബായ വിഭാഗത്തിന് വലിയ  തിരിച്ചടിയാണ്  ഉണ്ടായത് . ഇന്ത്യയുടെ പരമോന്നത നീതിപീഠമായ ബഹു.സുപ്രീംകോടതിവിധിക്കു മുകളില്‍ അല്ല സര്‍ക്കാരും, ന്യൂനപക്ഷ-മനുഷ്യാവകാശ കമ്മീഷനുകളും എന്ന് എല്ലാവർക്കും അറിയാം .തോറ്റവർ  വിശ്വാസത്തിന്റെ  പേരുപറഞ്ഞ് വിശ്വാസികളെ പിടിച്ചു നിര്‍ത്താനുള്ള  ശ്രമം  നടത്തിവരുന്നു . അന്ത്യേഖ്യാബന്ധം അവരെ സഭായോജിപ്പിൽ നിന്ന് അകറ്റുന്നു ."അമ്മയെ മറന്നാലും അന്ത്യോക്ക്യയെ മറക്കില്ല "എന്നാണ് അവരുടെ മുദ്രവാക്യം .അവരുടെ മെത്രാന്മാര്‍ മുതല്‍ അല്‍മായ കൂട്ടങ്ങള്‍ വരെ ഇത് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.
.ബഹു.സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത  ഇവർക്ക് മനസ്സിലായതായി അവർ കാണിക്കുന്നില്ല .നിരവധി ദേവാലയങ്ങൾ  വിധിയനുസരിച്ച് ഓർത്തഡോൿസ് സഭക്ക് ലഭിച്ചു കഴിഞ്ഞു . പല ദേവാലയങ്ങളിലും മലങ്കര ഓർത്തോഡോക്സ് സഭയിലെ ഇടവക മെത്രാപ്പോലീത്ത നിയമിച്ചാക്കിയ അംഗീകൃത വൈദികനെ കണ്ടു ശവസംസ്ക്കാരം നടത്തിതരണം എന്ന് യാക്കോബായ വിശ്വാസികള്‍ ആവശ്യപ്പെടുന്നതും, എല്ലാ ബഹുമതികളോടും കൂടി ഓര്‍ത്തഡോക്സ് വൈദീകന്‍ ശുശ്രൂഷകള്‍ നടത്തി കൊടുക്കുകയും ചെയ്യുന്നുണ്ട് . ചിലയിടത്ത്  ഓര്‍ത്തഡോക്സ് വൈദീകന്‍ ശുശ്രൂഷകള്‍ നടത്തുന്നത് യാക്കോബായക്കാർ തടയുന്നു .പള്ളിയും സെമിത്തേരിയുമൊക്ക ഓർത്തഡോൿസ് വിഭാഗത്തിന് ഉടമസ്ഥതയിലായതോടെ  യാക്കോബായ വിഭാഗത്തിന്  സെമിത്തേരിയിൽ പ്രവേശിക്കാൻ അംഗീകാരമില്ല .
 അവർക്ക് അപ്പനമ്മമാരെ അടക്കിയ സ്ഥലത്ത് അടക്കാൻ  കഴിയുന്നില്ല .പാത്രിയർക്കീസ് വിഭാഗത്തിന്  ഭൂരിപക്ഷമുള്ള  കോതമംഗലം പള്ളിയിൽ  തോമസ് പോൾ റമ്പാച്ചന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ യാക്കോബായ അനുയായികൾ കാട്ടിക്കൂട്ടിയ സംഭവങ്ങൾ  മറക്കാൻ കഴിയുന്നില്ല . മഹാഭാരതത്തിലെ  ഒരുരംഗം എല്ലാവരും ഓർക്കുന്നത് നല്ലതാണ് . തേരിന്റെ ചക്രം ഭൂമിയിൽ താണു പോയ കർണ്ണൻ താൻ നിരായുധനാണ്, ഇപ്പോൾ എന്നെ ആക്രമിക്കുന്നത് ധർമ്മമല്ല എന്നു പറയുമ്പോൾ കൃഷ്ണൻ ചോദിക്കുന്നു കേവലം ബാലനും നിരായുധനുമായ അഭിമന്യുവിനെ നിങ്ങൾ മഹാരഥന്മാരെല്ലാം ചേർന്നു ചതിച്ചു കൊല്ലുമ്പോൾ എവിടെയായിരുന്നു നിന്റെ ധർമ്മ ബോധം, നിനക്ക് ധർമത്തെപ്പറ്റി പറയാൻ അവകാശമില്ല'  അതുതന്നെയാണ് ഇപ്പോൾ യാക്കോബായ അനുയായികളോടും പറയാനുള്ളത് . പകരത്തിനു പകരം ശരിയല്ല എങ്കിലും  ധർമ്മത്തെകുറിച്ച്  നിങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് . കോടതിവിധി അംഗീകരിക്കുന്നതാണ് എല്ലാവര്ക്കും നല്ലത് .

പ്രൊഫ്. ജോൺ കുരാക്കാർ

.


No comments:

Post a Comment