Monday, July 29, 2019

മലങ്കര സഭയിൽ ബഹു.സുപ്രീം കോടതിയുടെഅന്തിമ വിധി നടപ്പാക്കിയ ദൈവാലയങ്ങള്‍


മലങ്കര സഭയിൽ  ബഹു.സുപ്രീം കോടതിയുടെഅന്തിമ വിധി നടപ്പാക്കിയ  ദൈവാലയങ്ങള്


വര്ഷങ്ങള്നീണ്ട വ്യവഹാരത്തിനൊടുവില്മലങ്കര സഭയിൽ  സമാന്തര ഭരണം അവസാനിപ്പിച്ച് വിധി നടപ്പാക്കിയ പള്ളികൾ . സ്വന്തം സ്ഥാനത്തിനും, അധികാര താൽപര്യങ്ങൾക്കും വേണ്ടി മലങ്കര സഭയെ കീറിമുറിച്ച വിഘടിത വിഭാഗം മലങ്കരയുടെ ദൈവാലയങ്ങള്ക്കു വേണ്ടി കൊടുത്ത കേസുകൾക്കാണ് ഇപ്പോള്അന്തിമവിധിയിരിക്കുന്നത്. കോലഞ്ചേരി ,മണ്ണത്തൂർ,വരിക്കോലി .ചാത്തമറ്റം ,മേപ്രാൽ,ഞാറക്കാട്,മാന്ദാമംഗലം, പഴംത്തോട്ടം,കാരമല,ചേലക്കര കോലഞ്ചേരി,നെച്ചൂർ,മണ്ണത്തൂർ, ചേലക്കര,മുളക്കുളം,മാന്തളിർ,മാമ്മലശ്ശേരി,,ഞാറക്കാട്,കാരമല,കണ്യാട്ടുനിരപ്പു,പഴംത്തോട്ടം,പെരുമ്പാവൂർ,വരിക്കോലി ,മേപ്രാൽ എന്നി ദൈവാലയങ്ങളിൽ വിധി നടപ്പിലായി കഴിഞ്ഞു . സമാന്തര ഭരണം അവസാനിപ്പിച്ചു മലങ്കര സഭയിലേക്കു തിരിക്കെ വന്ന ദേവാലയങ്ങൾക്കു ഇന്ന് ചൂഷണങ്ങളുടെയും ,അഴിമതിയുടെയും,സ്വജനപക്ഷപാതത്തിന്റെയും കഥകൾ പറയാൻ ഇല്ല .
പരിശുദ്ധ മാർത്തോമ്മാശ്ലീഹായ്ക്കു പട്ടത്വം ഇല്ലെന്നും,ഇങ്ങനെ ഒരു സിംഹാസനമേ ഇല്ലെന്നും പറഞ്ഞു മലങ്കരയിൽ വിഘടിത പ്രവർത്തനങ്ങൾ നടത്തിയയാക്കോബായ  വിഭാഗത്തിന് ദൈവം അറിഞ്ഞുനല്കിയ പ്രഹരം ആയിരുന്നു 2017 ജൂലൈ 3 പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ ദിനത്തിൽ ഏറ്റ കൊടിയ പരാജയം.2017 ജൂലൈ 3 ലെ വിധി വന്നു മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ കോലഞ്ചേരി ഇടവക മാതൃസഭയോട് ചേർന്നു.സുപ്രീം കോടതി വിധിയോടെ സമാന്തര ഭരണം അവസാനിച്ച ദേവാലയങ്ങളിൽ നിന്നും മാതൃസഭയിലേക്കു ജനം തിരികെ  വന്നുകൊണ്ടിരിക്കുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment