വലിയവീട്ടിൽ ബെൻസ് V ജോർജ് (55) ആന്തരിച്ചു
ആദരാഞ്ജലികളോടെ
പ്രൊഫ്.
ജോൺ കുരാക്കാർ
വലിയവീട്ടിൽ ബെൻസ് V ജോർജ് (55) ആന്തരിച്ചു
ആദരാഞ്ജലികളോടെ
പ്രൊഫ്.
ജോൺ കുരാക്കാർ
നന്മയുടെ വലിയ കണക്കുമായി കൊട്ടാരക്കര കുരാക്കാരൻ കുടുംബയോഗം വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രിമതി ചിന്നമ്മ ജോൺ അമ്മച്ചി അന്തരിച്ചു.ചിന്നമ്മ ജോൺ അമ്മച്ചിയുടെ ശവസംസ്ക്കാരം ആഗസ്റ്റ് 13 വ്യഴാഴ്ച്ച 11 മണിക്ക് പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും
കൊട്ടാരക്കര പടിഞ്ഞാറേത്തെരുവ് കുരാക്കാരൻ നീലാം വിള പുത്തൻ വീട്ടിൽ, കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ചിന്നമ്മ ജോൺ (93) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. "കേരളത്തിൻറെ മദർ തെരേസാ "അഗതികളുടെ അമ്മ"എന്നിങ്ങനെ അറിയപ്പെടുന്ന ആതുര സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ചിന്നമ്മ അമ്മച്ചി കർതൃ സന്നിധിയിലേക്ക് യാത്രയായി . ചിന്നമ്മ ജോൺ അമ്മച്ചി കുരാക്കാരൻ വിമൻസ് അസ്സോസിയേഷന്റെ പ്രെസിഡന്റായി ദീര്ഘകാലം സേവനം അനുഷ്ഠിച്ചു , പത്തനാപുരം ഗാന്ധിഭവൻ ,കലയപുരം സങ്കേതം , വിളക്കുടി സ്നേഹതീരം തുടങ്ങി നിരവധി ആതുരാലയങ്ങളുടെ സജീവ പ്രവർത്തകയും വഴികാട്ടിയുമായിരുന്നു .സാമൂഹ്യ പ്രവർത്തകയായ ശ്രിമതി ദയാബായിമായുള്ള സൗഹൃദം ചിന്നമ്മ അമ്മച്ചിക്ക് കൂടുതൽ ഊർജം പകർന്നിരുന്നു . കേരളത്തിലെ നിരവധി സംഘടനകൾ ചിന്നമ്മ അമ്മച്ചിയെ ആദരിച്ചിട്ടുണ്ട് . കുരാക്കാരൻ കുടുംബയോഗം നാലു പ്രാവശ്യം അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട് . കൊട്ടാരക്കര ഓർത്തഡോൿസ് കൺവെൻഷൻറെ ഫുഡ് കമ്മിറ്റിക്ക് പലപ്പോഴും നേതൃത്വം നൽകിയത് ചിന്നമ്മ ജോൺ അമ്മച്ചിയാണ് , നിരവധി ചാനലുകൾ അമ്മച്ചിയുമായി ഇന്റർവ്യൂ നടത്തി വീഡിയോ പുറത്തിറക്കിയിട്ടുണ്ട് . ഗാന്ധിഭവൻ ചിന്നമ്മ ജോൺ അമ്മച്ചിയുടെ നവതി വിപുലമായ പരിപാടികളോടെ ഗാന്ധിഭവനിൽ വച്ച് ആഘോഷിക്കുകയുണ്ടായി , അമ്മച്ചിയുടെ മരണം നാടിനും കുടുംബത്തിനും ഒരു തീരാനഷ്ടമാണ്
റവ ,ഫാദർ വർഗീസ് ജോൺ , ജോസഫ് ജോൺ (ബാബു )ശ്രിമതി ലില്ലിക്കുട്ടി (റിട്ട ടീച്ചർ ) ലാലമ്മ (മദ്രാസ് ) എന്നിവർ മക്കളാണ് , റവ ഫാദർ തോമസ് ടി വർഗീസ് ശ്രി വി വർഗീസ് മദ്രാസ് ,എൽസി ജോൺ , ഡെയ്സി ജോസഫ് എന്നിവർ മരുമക്കളുമാണ് . ശവസംസ്ക്കാരം ആഗസ്റ്റ് 13 വ്യഴാഴ്ച്ച 11 മണിക്ക് പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും
ആദരാഞ്ജലികളോടെ
പ്രൊഫ്. ജോൺ കുരാക്കാർ