രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ
കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും
കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ
നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു .അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും നിലവും കരമൊഴിവായി പതിച്ചുകൊടുത്തു .കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന് കുറവിലങ്ങാട്ടെ വീട്ടുപേരായ വലിയവീട് എന്ന് തന്നെ നാമകരണം ചെയ്തു . കാര്യക്കാരൻ എന്ന സ്ഥാനനാമം തലമുറ കഴിഞ്ഞപ്പോൾ "കുരാക്കാരൻ" എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ രേഖപ്പെടുത്തിയിരിക്കുന്നു
. കുറവിലങ്ങട്ടുകാരൻ ലോപിച്ച് കുരാക്കാരൻ ആയതായി ഷെവലിയാർ ശ്രി വി.സി ജോർജ്
അഭിപ്രായപ്പെടുന്നു .
സംസ്കൃതം ,ഹിന്ദി എന്നീ ഭാഷകളിൽ "കുരാ" എന്ന പദത്തിന് ഷെവലിയാർ, യുദ്ധതന്ത്രജ്ഞൻ , ധൈര്യശാലി . സാഹസികൻ ,ഉയർന്നവൻ തുടങ്ങിയ അർഥങ്ങൾ കാണുന്നു പഴയ ചില കുടുംബ രേഖകളിലും പ്രമാണങ്ങളിലും മറ്റും ക്റാക്കാരൻ , കുറേക്കാരൻ എന്നിങ്ങനെയും കാണുന്നു . കുരാക്കാരൻ എന്ന സ്ഥാന നാമം കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ ആയിരത്തിൽപരം വരുന്ന അംഗങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ
പേരിനോടോപ്പം ഉപയോഗിക്കുന്നത് അംഗീകൃതമാണെന്ന് ചരിതക്കാരനും സാഹിത്യകാരനുമായ ശ്രി. കുഴിതടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . കുരാക്കാരൻ എന്നതിൻറെ ബഹുവചനമായി " കുരാക്കാർ , കുരാക്കാരൻമാർ എന്നിങ്ങനെയും ഉപയോഗിച്ചു വരുന്നു .പടിഞ്ഞാറേവീട്ടിലെ അഡ്വക്കേറ്റ് തോമസ് കുരാക്കാരൻ , പൂന്തോട്ടം ഉപശാഖയിലെ ജില്ലാ ട്രഷറർ ആയിരുന്ന അലക്സ് കുരാക്കാരൻ എന്നിവർ ഈ സ്ഥാനനാമം ഔദ്യോഗീകമായി
ഉപയോഗിച്ചവരാണ് . എസ് .ബി .ഐ ചീഫ് മാനേജർ
ജേക്കബ് മാത്യു കുരാക്കാരൻ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് .അമേരിക്കയിൽ ജോലിചെയ്യുന്ന ജോബി ജോൺ കുരാക്കാരൻ , അജു കുരാക്കാരൻ , അജേഷ് കുരാക്കാരൻ , ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ ജേക്കബ്. ടി കുരാക്കാരൻ , എസ.ബി. ഐ മാനേജർ ജോഷി
വർഗീസ് കുരാക്കാരൻ, എന്നിവരും ശ്രദ്ധേയരാണ് ബഹുവചനമായ "കുരാക്കാർ " എന്നത് പേരിനോടൊപ്പവും വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ കുടുംബത്തിലുണ്ട് യു .ആർ .ഐ ഗ്ലോബൽ കൗൺസിൽ
ട്രസ്റ്റിയും കേരള കാവ്യകലാസാഹിതി പ്രസിഡന്റുമായപ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്ട്രേറ്റ് ലെനി തോമസ് കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ കുരാക്കാർ , കരവാളൂർ തെക്കതിലെ സിബി കുഞ്ഞാണ്ടി കുരാക്കാർ , കുരാക്കാർ പ്ലാസയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്രിന്റേഴ്സ് ഉടമ ബോബി
കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ , വിബിൻ കുരാക്കാർ, എസ് .ബി .ഐ മുംബൈ ഗ്ലോബൽ
ഓഫീസിൽ സിസ്റ്റം മാനേജർ ആയി പ്രവർത്തിക്കുന്ന മനു കുരാക്കാർ , പൂന്തോട്ടം ഉപശാഖയിലെ എബി .എ .കുരാക്കാർ , വിജിൻ
കുരാക്കാർ , ഫെഡറൽ ബാങ്ക് മാനേജർ ജേക്കബ് വി. കുരാക്കാർ , കുളഞ്ഞിയിൽ അലക്സാണ്ടർ കെ.കുരാക്കാർ , പടിഞ്ഞാറേവീട്ടിലെ
. നിഥുൻ ജേക്കബ് കുരാക്കാർ പുത്തൻവീട്ടിലെ നിഥുൻ തോമസ് കുരാക്കാർ ,കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലാൻസി തോമസ് കുരാക്കാർ തുടങ്ങി ധാരാളം പേർ ബഹുവചനമായ "കുരാക്കാർ പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് .
"കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ മുൻപ്രസിഡൻറ് ആയ ശ്രി .പി.എ വർഗീസ് ചെങ്ങമനാടുള്ള
തൻറെ ഭവനത്തിനു കുരാക്കാർ വലിയവീട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന ചെറുകരപുത്തൻ വീട്ടിലെ ശ്രി . ബാബു തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ ശ്രി. സാം കുരാക്കാർ തിരുവനന്തപുരത്തുള്ള തൻറെ വസതികൾക്ക് നൽകിയിരിക്കുന്ന പേര് കുരാക്കാർ ഗാർഡൻസ് എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ ശ്രി . പി.ജി മാത്യു
കുരാക്കാരൻറെ പുത്രന്മാരുടെ താമസസ്ഥലം കുരാക്കാർ ഗാർഡൻസ് എന്നാണ് അറിയപ്പെടുന്നത് . കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും "കുരാക്കാർ " എന്ന സ്ഥാനനാമം ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ , കുരാക്കാർ ടൂറിസ്റ്റ് ഹോം കുരാക്കാർ സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്വെയർ തുടങ്ങിയ പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ എന്ന സ്ഥാനനാമം വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്.
ഡി.ഉണ്ണികൃഷ്ണൻ നായർ
No comments:
Post a Comment