Sunday, August 25, 2019

AMAZON RAIN FORESTS FIRES ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത്‌ ഭൂമിയുടെ 'ശ്വാസകോശം'

AMAZON RAIN FORESTS FIRES
ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത്‌ ഭൂമിയുടെ 'ശ്വാസകോശം'
The world's largest rainforest, the Amazon spans eight countries and covers 40% of South America  an area that is nearly the size of two-thirds of the US, according to the World Wildlife Fund. More than 30 million people live in the Amazon, which is also home to large numbers of mammals, birds, amphibians and reptiles, most of them unique to the region. A new plant or animal species is discovered there every two days.The Amazon forest, which produces about 20% of earth's oxygen, is often referred to as "the planet's lungs."An inferno in the Amazon, two-thirds of which is in Brazil, threatens the rainforest ecosystem and also affects the entire globe.
Since the beginning of 2019, Brazil's National Institute for Space Research (known as "INPE") has reported 72,843 fires in the country, with more than half of these being seen in the Amazon region. This means more than one-and-a-half soccer fields of Amazon rainforest are being destroyed every minute of every day, INPE has stated.An 80% increase in deforestation has occurred so far this year compared to last year, according to the institute.Evidence of the fires also comes by way of a map created by the European Union's satellite program, Copernicus, that shows smoke from the fires spreading all along Brazil to the east Atlantic coast. Smoke has covered nearly half of the country and has begun to spill into neighboring Peru, Bolivia and Paragua.

Currently, the Amazon is a "sink" for carbon dioxide (CO2), the gas that is emitted mainly from burning fossil fuels, such as coal, oil and natural gas, according to WWF. Under natural conditions, plants remove CO2 from the atmosphere and absorb it for photosynthesis, yielding carbon, which allows plants to grow, and releasing oxygen back into the air.
Scientists say that excessive carbon dioxide emissions are contributing to the warming of our planet.The Amazon remains a net source of oxygen today -- despite the fact that about 20% of the world's total carbon dioxide emissions are caused by deforestation. Before the recent fires, the Amazon released up to 0.5 billion metric tons of carbon per year due to deforestation, according to the World Wildlife Fund.However, increased deforestation in concert with other ecological conditions could cause the Amazon to become a source of CO2 instead of a sink, some environmentalists believe. (The amount of oxygen emitted decreasing, while carbon dioxide balloons into the atmosphere.)
Instead of preserving the planet from the effects of global warming, then, the Amazon could begin harming the planet by emitting larger amounts of carbon dioxide and contributing to climate change, according to the World Wildlife Fund. Recently, Greenpeace called Brazil's president, Jair Bolsonaro, and his government a "threat to the climate equilibrium."Poirier supports this view. "The Amazon is incredibly important for our future, for our ability to stave off the worst of climate change," he said.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ കാട് കത്തിയമരുകയാണ്‌. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത.2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 74,155 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നതായും പഠനം പറയുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 9,500ല്‍ അധികം കാട്ടുതീ ഉണ്ടായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായത്. എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ കാടുകളടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. വരണ്ട കാലവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും അനുയോജ്യമായ കാലാവസ്ഥയൊരുക്കുന്നു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ ഇടപടലാണ് തീ രൂപപ്പെടുന്നതിന് ഇടയാക്കുന്നതെന്നും ഗവേഷകനായ ആല്‍ബെര്‍ട്ടോ സെറ്റ്‌സെര്‍ പറയുന്നു.
കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയര്‍ന്ന രൂക്ഷമായ പുകപടലങ്ങള്‍ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ കറുത്ത പുക മൂടിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്.അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ രൂക്ഷമായതിനാല്‍ മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.മേഖലയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വലിയ തോതില്‍ വര്‍ധിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള കോപര്‍നിക്ക്‌സ് ക്ലൈമറ്റ് ചേഞ്ച് സെര്‍വീസ് എന്ന സംഘടന വ്യക്തമാക്കുന്നു. കൂടാതെ കാര്‍ബണ്‍ ഡൈയോക്‌സൈഡും വലിയ തോതില്‍ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം ചേര്‍ന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നു. കൂടാതെ ആഗോള താപനം രൂക്ഷമാക്കുന്നതില്‍ ഇത് വലിയ പങ്കുവഹിക്കുമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ആമസോണ്‍ വനമേഖലയ്ക്കുള്ളത്. വലിയതോതില്‍  കാര്‍ബണ്‍ ഡൈയോക്‌സൈഡ് വലിച്ചെടുത്ത്, ഭൂമിയുടെ അന്തരീക്ഷത്തിലെ ആകെ ഓക്സിജന്‍റെ 20 ശതമാനവും പുറത്തുവിടുന്നുണ്ട് ആമസോണ്‍ മഴക്കാടുകള്‍. അതുകൊണ്ടുതന്നെ ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ റിയപ്പെടുന്നത്. ആഗോള താപനത്തിന്റെ രൂക്ഷത കുറയ്ക്കുന്നതില്‍ ഈ വനമേഖലയ്ക്ക് വലിയ പങ്കുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോള്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. അപൂര്‍വമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. വിവിധങ്ങളായ ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളെയാണ് കാട്ടുതീ കവര്‍ന്നെടുത്തത്. നാശനഷ്ടങ്ങളുടെ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്.മനുഷ്യനിര്‍മിതമായ ദുരന്തമാണ് ഇപ്പോള്‍ ആമസോണ്‍ മഴക്കാടുകള്‍ നേരിടുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. കൃഷി ആവശ്യങ്ങള്‍ക്കും കന്നുകാലി വളര്‍ത്തലിനും മറ്റുമായി ഈ വനമേഖല വലിയതോതില്‍ നശീകരണങ്ങള്‍ക്കും മറ്റ് മനുഷ്യ ഇടപെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതു കൂടാതെയാണ് മനഃപൂര്‍വമോ അല്ലാതെയോ ഉള്ള കാട്ടുതീ. അനിയന്ത്രിതമായ കാട്ടുതീ വലിയ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.  ബ്രസീല്‍ സര്‍ക്കാരിന്റെ ഭൂവിനിയോഗ നയങ്ങള്‍ സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്.
അതേസമയം, സന്നദ്ധ സംഘടനകള്‍ മനഃപൂര്‍വം ആമസോണ്‍ കാടുകള്‍ക്ക് തീയിടുകയാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സോനാരോ പറയുന്നത്. ആമസോണ്‍ കാടുകളില്‍ ഖനനവും കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കാനും തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കാട് കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബൊല്‍സോനാരോ നടത്തുന്ന അസംബന്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികളില്‍നിന്ന് ഉയരുന്നത്. മണ്ടത്തരം വിളമ്പുന്നതിനു പകരം ഭൂമിയുടെ ജീവനാഡിയായ ആമസോണ്‍ കാടുകള്‍ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടിയാണ് പ്രസിഡന്റ് സ്വീകരിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.

                                              Prof. John Kurakar

No comments:

Post a Comment