Wednesday, September 4, 2019

ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരിപിണറുവിള വീട്ടിൽ ഓമന തോമസിന് ആദരാജ്ഞലികൾ


ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരിപിണറുവിള വീട്ടിൽ  ഓമന തോമസിന് ആദരാജ്ഞലികൾ

കൊട്ടാരക്കര: ലോവർ കരിക്കം പിണറുവിള വീട്ടിൽ   അഡ്വ.കുരാക്കാരൻതോമസ് മാത്യുവിൻറെ   ഭാര്യ ഓമന തോമസ് (66) നിര്യാതയായി. സംസ്കാരം  ഇന്ന്  സെപ്റ്റംബർ 4 ന് 12 മണിക്ക്  ഐപ്പള്ളൂർ സെൻറ് .ജോർജ് ശാലേം ഓർത്തഡോൿസ് പള്ളിയിൽ  നടത്തി .ഏക മകൻ  റോഷൻ മാത്യു തോമസ്..

രാവിലെ 10 മണിക്ക് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ചു വീട്ടിൽ  നടന്ന ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലും  ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ എത്തിയിരുന്നു. കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികൾ ,കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രവർത്തകർ  തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു  റവ .ഫാദർ മാർക്കോസ് ജോർജ് ,റവ .ഫാദർ ജോൺസൻ മുളമൂട്ടിൽ ,റവ ,ഫിലിപ് മാത്യു ,റവ തോമസ് പണയിൽ , ഫാദർ ജോസഫ് മാത്യു ,ഫാദർ y .s  ഗീവർഗീസ് ,ഫാദർ അലക്സ് സ്കറിയ  തുടങ്ങിയർ പങ്കെടുത്തു . ഭവനത്തിൽവച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ  പ്രൊഫ്. ജോൺ കുരാക്കാർ  പ്രസംഗിച്ചു .രോഗക്കിടക്കയിലായിട്ടും ബൈബിളിനെ അടിസ്ഥാനമാക്കി
 
പ്രത്യാശാ ഗാനങ്ങൾ  എന്ന പേരിൽ  ഒരു കാവ്യസമാഹാരവും  നിരവധി ധ്യാനചിന്തകളെ ൾഅടിസ്ഥാനനമാക്കി  രണ്ടാമത്  ഒരു പുസ്തകവും  രചിച്ചിട്ടുണ്ട് .ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരിക്ക് കുരാക്കാരൻ  കുടുംബ യോഗത്തിൻറെയും  നാടിൻറെയും ആദരാജ്ഞലികൾ


പ്രൊഫ്. ജോൺ കുരാക്കാർ


No comments:

Post a Comment