രാജാവ് നൽകിയ സ്ഥാനനാമം
കുടുംബനാമമായി മാറിയ കഥ
കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു."കൂരാക്കാരൻ " എന്നതിന്റെ ബഹുവചനമാണ് " കുരാക്കാർ" എന്നത്.ബഹുവചനമായ "കുരാക്കാർ " എന്നത് പേരിനോടൊപ്പവും വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ കുടുംബത്തിലുണ്ട് യു .ആർ .ഐ ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിയും കേരള കാവ്യകലാസാഹിതി പ്രസിഡന്റുമായപ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്ട്രേറ്റ് ലെനി തോമസ് കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ കുരാക്കാർ , കരവാളൂർ തെക്കതിലെ സിബി കുഞ്ഞാണ്ടി കുരാക്കാർ , കുരാക്കാർ പ്ലാസയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്രിന്റേഴ്സ് ഉടമ ബോബി കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ , വിബിൻ കുരാക്കാർ, എസ് .ബി .ഐ മുംബൈ ഗ്ലോബൽ ഓഫീസിൽ സിസ്റ്റം മാനേജർ ആയി പ്രവർത്തിക്കുന്ന മനു കുരാക്കാർ , പൂന്തോട്ടം ഉപശാഖയിലെ എബി .എ .കുരാക്കാർ , വിജിൻ കുരാക്കാർ , ഫെഡറൽ ബാങ്ക് മാനേജർ ജേക്കബ് വി. കുരാക്കാർ , കുളഞ്ഞിയിൽ അലക്സാണ്ടർ കെ.കുരാക്കാർ , പടിഞ്ഞാറേവീട്ടിലെ . നിഥുൻ ജേക്കബ് കുരാക്കാർ പുത്തൻവീട്ടിലെ നിഥുൻ തോമസ് കുരാക്കാർ ,പൂന്തോട്ടം ഉപശാഖയിലെ റിജു കുരാക്കാർ ,അമ്രോൻ റിബു കുരാക്കാർ , കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലാൻസി തോമസ് കുരാക്കാർ തുടങ്ങി ധാരാളം പേർ ബഹുവചനമായ "കുരാക്കാർ പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് . "കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ മുൻപ്രസിഡൻറ് ആയ ശ്രി .പി.എ വർഗീസ് ചെങ്ങമനാടുള്ള തൻറെ ഭവനത്തിനു കുരാക്കാർ വലിയവീട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന ചെറുകരപുത്തൻ വീട്ടിലെ ശ്രി . ബാബു തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ ശ്രി. സാം കുരാക്കാർ തിരുവനന്തപുരത്തുള്ള തൻറെ വസതികൾക്ക് നൽകിയിരിക്കുന്ന പേര് കുരാക്കാർ ഗാർഡൻസ് എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ ശ്രി . പി.ജി മാത്യു കുരാക്കാരൻറെ പുത്രന്മാരുടെ താമസസ്ഥലം കുരാക്കാർ ഗാർഡൻസ് എന്നാണ് അറിയപ്പെടുന്നത് . കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും "കുരാക്കാർ " എന്ന സ്ഥാനനാമം ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ , കുരാക്കാർ ടൂറിസ്റ്റ് ഹോം കുരാക്കാർ സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്വെയർ തുടങ്ങിയ പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ എന്ന സ്ഥാനനാമം ഏക വചനമായ " കുരാക്കാരൻ" എന്നോ ബഹുവചനമായ "കുരാക്കാർ" എന്നോ വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്
ഡി.ഉണ്ണികൃഷ്ണൻ നായർ
No comments:
Post a Comment