മധുരിക്കും ഓർമ്മകളുമായി
ഒരോണം കൂടി
ഓണം മലയാളിമനസ്സുകളിൽ എന്നും ഒരുപിടി മധുരിക്കും ഓർമ്മകളുമായ് ഉത്സവാരവങ്ങളുടെ മേളങ്ങളുണർത്തുന്നു. കനവുകളെല്ലാം കനൽ തന്നകലുമ്പോൾ ഓർമ്മകളുടെയും പ്രതീക്ഷകളുടെയും പേരാണ് "ഓണം ".ഈ മഹാമാരിയുടെ കാലത്തും വീടുകളിലും ഓഫീസികളിലും പൂക്കളങ്ങളും പൂവുകളുമായി ഇന്നും സന്തോഷാരവങ്ങളോടെ മാവേലി തമ്പുരാനേ വരവേല്ക്കാൻ എല്ലാവരും മത്സരിക്കുന്നു. നാട്ടിൽ മാത്രമല്ല ലോകത്തിലെവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ മാവേലിക്ക് വരവേൽപ്പ് ഉണ്ടെന്നുള്ളതാണ് സവിശേഷത.
വർണ്ണാഭമായ പൂക്കളങ്ങളും രുചിയേറിയ വിഭവങ്ങളും ഒരുക്കി കാത്തിരിക്കുന്നത് ഓണത്തിൻറെ മാത്രം സവിശേഷതയാണ് .കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ് .സമത്വ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ പുരാവൃത്ത സ്മൃതിയാണ് ഓണത്തിന്റെ നിറവ്. മലയാളിയുടെ മധുരോത്സവമായ പൊന്നോണം സമ്പൽ സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. ഈ മഹാമാരിയുടെ കാലത്തും പ്രതീക്ഷകളുടെ പൊൻപുലരിയാകട്ടെ ഈ ഓണ ദിനം .
എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment