പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഇസ്രായേലിനും പലസ്തീനും മാത്രമേ കഴിയൂ .
ഇസ്രയേൽ-പലസ്തീൻ സംഘർഷം കുറെ ദിവസമായി അതി രൂക്ഷമായി തുടരുകയാണ് . 2014-ശേഷം ഇവരുടെ സംഘർഷം ഇത്ര കനക്കുന്നത് ഇപ്പോഴാണ്. സംഘർഷത്തിന് അയവുവരുത്തണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും ഗാസാ അതിർത്തിയിലേക്ക് സൈനികനീക്കം നടത്തിയ ഇസ്രയേലും ഇത്തരമൊരവസരത്തിന് തക്കംപാർത്തിരുന്നപോലെ തിരിച്ചടിക്കുന്ന ഹമാസും അതിന് ചെവികൊടുക്കുന്നില്ല.
കിഴക്കൻ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാർഷിക ജറുസലേംദിന പതാകജാഥയുമായി ഇസ്രയേൽ മുന്നോട്ടുപോയി. ജാഥയ്ക്കുമുമ്പ് മേയ് പത്തിനുരാവിലെ സംഘർഷം, തുറന്ന അക്രമത്തിലേക്കുവഴിമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയെപ്പോലെ നിരപരാധികളുടെ ജീവനാണ് ഇപ്പോഴും തുടരുന്ന ആ ആക്രമണങ്ങളിൽ പൊലിയുന്നത്. .ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ് ജറുസലേം.ഇപ്പോഴത്തെ സംഘർഷം ഒരു ലോക യുദ്ധമായി വളരാതിരിക്കട്ടെ എന്നാശിക്കാം.
പുതിയ സംഘർഷം ഹമാസിന്റെ ഇടപെടലോടെയാണ് ഇത്ര രൂക്ഷമായത്. ഗാസയുടെ നിയന്ത്രണത്തിനപ്പുറം പലസ്തീൻജനതയുടെ നേതൃത്വമാഗ്രഹിക്കുന്ന ഹമാസ് ഇതിനെ ഒരവസരമായെടുത്തു എന്നുവേണം കരുതാൻ.ഇസ്രയേൽ-പലസ്തീൻ സംഘർഷം മൂലം പശ്ചിമേഷ്യയുടെ മാത്രമല്ല, ലോകത്തിന്റെകൂടി സമാധാനമാണ്.പൊലിയുന്നത് .നിരപരാധികളുടെ ജീവനാണ്. മഹാമാരിയുടെ ഈ നാളുകളിൽ നഷടപെട്ടത് ഇസ്രയേലിന്റെയും പലസ്തീന്റെയും മണ്ണ് യുദ്ധഭൂമിയാകാൻ പാടില്ല .അവർ സഹോദരങ്ങളാണ്
.ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 1,800 ലധികം റോക്കറ്റുകൾ അയച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. 3 വൻ പാർപ്പിടസമുച്ചയങ്ങൾ നിലം പൊത്തി. ഇതിനിടെ, ഇസ്രയേലിൽ പല പട്ടണങ്ങളിലും വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പട്ടണത്തിൽ സ്ഥിതി നിയന്ത്രിക്കാൻ സൈന്യമിറങ്ങി. ഇതേസമയം, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി. ഈജിപ്തിന്റെ മധ്യസ്ഥ സംഘം ഇസ്രയേലിലെത്തിയിട്ടുണ്ട്.. ഇസ്രയേലിന്റെ കണക്ക്. ഇസ്രയേലിൽ 7 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ആറുവയസ്സുകാരനും ഒരു സൈനികനും ഉൾപ്പെടുന്നു. തൽക്കാലം ഇസ്രായേല്‍ വെടിനിര്ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇസ്രായേലിന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലി പ്രധാനമന്ത്രിയേയും പലസ്തീന്‍ പ്രസിഡന്റിനേയും വിളിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചു. ഇസ്രയേൽ ഹമാസ് ആക്രമണത്തിൽ ഭീകരരുൾപ്പെടെ 217 പേരും ഹമാസ് ആക്രമണത്തിൽ 12 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. എന്ന് അറിവായിട്ടുണ്ട്
ജെറുസലേമിലെ അൽ അക്സ പള്ളിയിൽ നിന്ന് കല്ലേറു നടത്തിയ ഹമാസ് ഭീകരരെ ഇസ്രയേൽ പ്രതിരോധിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഹമാസ് കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ ശക്തമായ റോക്കറ്റാക്രമണം ആരംഭിച്ചു. ഇതിൽ ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാൺ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങൾ ആക്രമിച്ച് തകർക്കുകയും ചെയ്തു .ഇരുപതുലക്ഷത്തിലേറെ പലസ്തീന്കാര്‍ പാര്ക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേല്‍ സേനയും തമ്മിലാണ്
റംസാന്കാലത്തെ പലസ്തീന്കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞിരുന്നു .. ജറുസലേമാണ് ഈ സംഘര്ഷത്തിന്റെ കേന്ദ്രബിന്ദു. ജൂതരും അറബികളും ക്രിസ്ത്യാനികളും പുണ്യഭൂമിയായി കരുതുന്നയിടമാണിത് .ബൈബിള്‍ പ്രകാരം ജൂതര്ക്ക് അത് യഹോവ വാഗ്ദാനം ചെയ്ത നാടാണ്. റോമന്‍ ചക്രവര്ത്തി ടൈറ്റസ് സീസറുടെ പടയോട്ടകാലത്ത് എ.ഡി.70-ല്‍ ജറുസലേം കൊള്ളയടിക്കപ്പെട്ടു. മഹാഭൂരിപക്ഷം ജൂതര്ക്കും നാടുവിടേണ്ടിവന്നു. വാഗ്ദത്തഭൂമിയിലേക്കു തിരിച്ചുവരുന്നതുംകാത്ത് ലോകത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ കഴിഞ്ഞു. പിന്നീട് ജറുസലേമും പലസ്തീനുമുള്പ്പെടെ പശ്ചിമേഷ്യ മുഴുവന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലായി. 1517 മുതല്‍ ഒന്നാം ലോകമഹായുദ്ധം വരെ ഒട്ടോമന്‍ ഭരണമായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതരെ പലസ്തീനിലേക്കു തിരികെക്കൊണ്ടുവരാനുള്ള വഴിയൊരുക്കിയത് ബ്രിട്ടനാണ് .. 1935 ആയപ്പോള്‍ പലസ്തീനിലെ ജൂതര്‍ ആകെ ജനസംഖ്യയുടെ 27 ശതമാനമായി ഉയര്ന്നു. ഇക്കാലത്താണ് ജര്മനിയില്‍ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജൂതപീഡനം നടന്നത്. നാസികള്‍ ജൂതരെ കൊന്നൊടുക്കി. രക്ഷപ്പെട്ടവര്‍ കൂട്ടത്തോടെ പലസ്തീനിലെത്തി. ലോകത്തെ പലരാജ്യങ്ങളും സഹതാപത്തോടെ ജൂതരെ സഹായിച്ചു. കൂടുതല്‍ ജൂതരെത്തുംതോറും തലമുറകളായി അവിടെക്കഴിഞ്ഞിരുന്ന അറബികള്‍ പലസ്തീനില്നിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരുന്നു.പലസ്തീന്‍ മോചനം സാധ്യമാക്കാന്‍ 1964-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്ഗനൈസേഷനും ഇതേ ഉദ്ദേശ്യത്തോടെ 1987-ല്‍ ഹമാസും രൂപംകൊണ്ടു. സ്വന്തം മണ്ണു തിരികെക്കിട്ടാനാണ് പലസ്തീന്‍ ജനതയുടെ പോരാട്ടം..ഇസ്രായേൽ ജൂതമാരും പലസ്തീൻകാരും സഹോദരന്മാരെപോലെ അവിടെ കഴിഞ്ഞേ പറ്റൂ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment