Friday, May 28, 2021

കുഞ്ഞമ്മ ചാക്കോ അന്തരിച്ചു

കുഞ്ഞമ്മ ചാക്കോ  അന്തരിച്ചു


കൊട്ടാരക്കര കരിക്കം ആണ്ടുപൊയ്‌ക കളീയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ കുരാക്കാരൻ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മചാക്കോ (80 ) (25-05-2021 )അന്തരിച്ചു .ശവസംസ്ക്കാരം ഇന്ന് 12 .30 pm ന് ഐപ്പള്ളൂർ സെൻറ് ജോർജ് ശാലേം ഓർത്തഡോൿസ് പള്ളിയിൽ നടത്തും . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ .
Kurakkaran Kalekkal puthen veettil Kunjamma Chacko(80) passed away on 26/05/2021.
Cremation at St. George Salem Orthodox Church, Iyppalloor on 26/05/2021, 12:00PM.

പ്രൊഫ്. ജോൺ കുരാക്കാ


 

Friday, May 21, 2021

മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്ന ഇന്ത്യയിലെ പുണ്യനദികള്

 മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്ന 

        ഇന്ത്യയിലെ  പുണ്യനദികള്

ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതെയും രോഗികൾ കൂട്ടത്തോടെ മരിക്കുന്ന ഞെട്ടലുകൾക്കിടയിലാണ് സംസ്കരിക്കാൻപോലും സൗകര്യമില്ലാതെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ  ഇന്ത്യയിലെ പുഴകളിൽ  ഒഴുക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നതും കേൾക്കേണ്ടിവരുന്നത് സങ്കടകരമാണ് .  ഹിന്ദു ദിനപത്രത്തിലെ  റിപ്പോർട്ടുകൾ  ഭാരതത്തിന്റെ  ദയനീയസ്ഥിതി  വ്യക്തമാക്കുന്നു . വിറകിന്റെ ഉയർന്ന വിലയും താങ്ങാനാകാത്തതാണത്രേകോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് 40,000 രൂപവരെ ചെലവുണ്ടെന്നും പറയുന്നുഎത്ര ദയനീയമാണ് സ്ഥിതി എന്ന് നോക്കൂ.പ്രാണവായുവിനു വേണ്ടിയുള്ള നിലവിളി രാജ്യത്തെ  ആശുപത്രികളിൽ നിന്ന് ഉയരുകയാണ്

ബിഹാറിലെ ചൗവുസയിലും ബക്സറിലും ഉത്തര്പ്രദേശിലെ ഗാസിപ്പൂര്‍, ഹമിര്പൂര്‍ ജില്ലകളിലും മധ്യപ്രദേശിലെ പന്നയിലുമായി ഡസന്കണക്കിന് മൃതശരീരങ്ങളാണ് ഒഴുകിയെത്തിയത്ബിഹാര്‍, ഉത്തര്പ്രദേശ് സര്ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നും കെെകഴുകാനുള്ള നാണംകെട്ട ശ്രമത്തിലാണ് ഏര്പ്പെട്ടിരിക്കുന്നത്ബിഹാര്‍ സര്ക്കാരാവട്ടെ സംസ്ഥാന അതിര്ത്തിയില്‍ ഗംഗാനദിക്കു കുറുകെ വലകെട്ടി മൃതശരീരങ്ങള്‍ തങ്ങളുടെ അതിര്ത്തി കടന്ന് ഒഴുകിയെത്തുന്നത് തടയാന്‍ ശ്രമം ആരംഭിച്ചതായി വാര്ത്തയുണ്ട്ലോകത്തെ ഞെട്ടിപ്പിക്കുകയും ആഗോളതലത്തില്‍ രാഇന്ത്യയെ അപമാനിതമാക്കുകയും ചെയ്യുന്ന വാര്ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.രോഗവ്യാപനം തടയുന്നതിനും പ്രതിരോധ വാക്സിന്‍ അടിയന്തരമായിആവശ്യാനുസൃതം എത്തിച്ചുനല്കുന്നതിനും രോഗബാധിതര്ക്ക് പ്രാണവായുവും ഔഷധങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിനല്കുന്നതിലും‍  കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

പുറംലോകം അറിഞ്ഞാല്‍ മാപ്പര്ഹിക്കാത്തത്ര ഭീദിതമായ അന്തരീക്ഷമാണ് ഉത്തര്പ്രദേശിലും മറ്റും നിലനില്ക്കുന്നത്രാജ്യത്തെ പ്രമുഖ സര്വകലാശാലകളില്‍ ഒന്നായ അലിഗഡ് മുസ്ലിം സര്വകലാശാലയില്‍ ഇതിനകം നാല്പതോളം പ്രൊഫസര്മാര്‍ കോവിഡ് ബാധിതരായി മരണത്തിനു കീഴടങ്ങിയുപി ഗ്രാമങ്ങളില്‍ ഈയാംപാറ്റകളെപ്പോലെ മരണത്തിനു കീഴടങ്ങുന്നവര്ക്ക് സര്ക്കാരിന്റെ കണക്കുകളില്‍ സ്ഥാനമില്ലപുറത്തുവരുന്ന കണക്കുകളുടെ അഞ്ചുമുതല്‍ പത്തിരട്ടിവരെ ജീവനാശം സംഭവിക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്   . ബിഹാറിലെ ബക്സർജില്ലയിൽ യുപി അതിർത്തിയോട് ചേർന്ന ചൗസ ഗ്രാമത്തിൽമാത്രം ഗംഗയിൽനിന്ന്‌ ജീർണിച്ച 71 മൃതദേഹം കണ്ടെത്തിഗുജറാത്തിലും യുപിയിലും അടക്കം പല സംസ്ഥാനത്തും രോഗികളുടെയോ മരിച്ചവരുടെയോ എണ്ണം അറിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു . ഉത്തർപ്രദേശുപോലെയുള്ള സംസ്ഥാനങ്ങൾ  ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അതിദയനീയമായി പരാജയപ്പെടുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്.കേന്ദ്രസർക്കാർ വാക്സിൻ തന്നില്ലെങ്കിൽ നേരിട്ട് വാങ്ങുകഓക്സിജൻ തന്നില്ലെങ്കിൽ ഓക്സിജൻ പ്ലാന്റുകളുടെ എണ്ണം കൂട്ടുകകിടക്കകൾ പോരെങ്കിൽ കൂട്ടുക സമയത്ത് കൊള്ളയ്ക്കിറങ്ങുന്ന സ്വകാര്യ ആശുപത്രികളെ നിലയ്ക്ക് നിർത്തുക–- ഇങ്ങനെ ഒരു ഭരണസംവിധാനത്തിന്‌ ചെയ്യാവുന്നതെല്ലാം ചെയ്താണ് കേരള സർക്കാർ  തയാറാകുന്നത്  ആശാവഹമാണ് .

 

പ്രൊഫ്ജോൺ കുരാക്കാർ

 

 

 

പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഇസ്രായേലിനും പലസ്തീനും മാത്രമേ കഴിയൂ .

 പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഇസ്രായേലിനും പലസ്തീനും മാത്രമേ കഴിയൂ .

ഇസ്രയേൽ-പലസ്തീൻ സംഘർഷം കുറെ ദിവസമായി  അതി രൂക്ഷമായി  തുടരുകയാണ് . 2014-ശേഷം  ഇവരുടെ  സംഘർഷം ഇത്ര കനക്കുന്നത് ഇപ്പോഴാണ്സംഘർഷത്തിന് അയവുവരുത്തണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും ഗാസാ അതിർത്തിയിലേക്ക് സൈനികനീക്കം നടത്തിയ ഇസ്രയേലും ഇത്തരമൊരവസരത്തിന് തക്കംപാർത്തിരുന്നപോലെ തിരിച്ചടിക്കുന്ന ഹമാസും അതിന്‌ ചെവികൊടുക്കുന്നില്ല.

കിഴക്കൻ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാർഷിക ജറുസലേംദിന പതാകജാഥയുമായി ഇസ്രയേൽ മുന്നോട്ടുപോയിജാഥയ്ക്കുമുമ്പ് മേയ് പത്തിനുരാവിലെ സംഘർഷംതുറന്ന അക്രമത്തിലേക്കുവഴിമാറിഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയെപ്പോലെ നിരപരാധികളുടെ ജീവനാണ് ഇപ്പോഴും തുടരുന്ന  ആക്രമണങ്ങളിൽ പൊലിയുന്നത്. .ഇസ്രയേൽപലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ് ജറുസലേം.ഇപ്പോഴത്തെ സംഘർഷം  ഒരു ലോക യുദ്ധമായി വളരാതിരിക്കട്ടെ എന്നാശിക്കാം.

 പുതിയ സംഘർഷം ഹമാസിന്റെ ഇടപെടലോടെയാണ് ഇത്ര രൂക്ഷമായത്ഗാസയുടെ നിയന്ത്രണത്തിനപ്പുറം പലസ്തീൻജനതയുടെ നേതൃത്വമാഗ്രഹിക്കുന്ന ഹമാസ് ഇതിനെ ഒരവസരമായെടുത്തു എന്നുവേണം കരുതാൻ.ഇസ്രയേൽ-പലസ്തീൻ സംഘർഷം മൂലം  പശ്ചിമേഷ്യയുടെ മാത്രമല്ലലോകത്തിന്റെകൂടി സമാധാനമാണ്.പൊലിയുന്നത് .നിരപരാധികളുടെ ജീവനാണ്മഹാമാരിയുടെ  നാളുകളിൽ നഷടപെട്ടത്‌  ഇസ്രയേലിന്റെയും പലസ്തീന്റെയും മണ്ണ് യുദ്ധഭൂമിയാകാൻ  പാടില്ല .അവർ സഹോദരങ്ങളാണ്

.ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 1,800 ലധികം  റോക്കറ്റുകൾ അയച്ചുഇസ്രയേൽ സൈന്യം ഗാസയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. 3 വൻ പാർപ്പിടസമുച്ചയങ്ങൾ നിലം പൊത്തിഇതിനിടെഇസ്രയേലിൽ പല പട്ടണങ്ങളിലും ർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.  പട്ടണത്തിൽ സ്ഥിതി നിയന്ത്രിക്കാൻ സൈന്യമിറങ്ങിഇതേസമയംഈജിപ്ത്ഖത്തർ എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കിഈജിപ്തിന്റെ മധ്യസ്ഥ സംഘം ഇസ്രയേലിലെത്തിയിട്ടുണ്ട്.. ഇസ്രയേലിന്റെ കണക്ക്ഇസ്രയേലിൽ 7 പേരാണ് കൊല്ലപ്പെട്ടത്ഇതിൽ ആറുവയസ്സുകാരനും ഒരു സൈനികനും ഉൾപ്പെടുന്നുതൽക്കാലം  ഇസ്രായേല്‍ വെടിനിര്ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇസ്രായേലിന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തുഅമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലി പ്രധാനമന്ത്രിയേയും പലസ്തീന്‍ പ്രസിഡന്റിനേയും വിളിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചുഇസ്രയേൽ  ഹമാസ് ആക്രമണത്തിൽ  ഭീകരരുൾപ്പെടെ 217 പേരും ഹമാസ് ആക്രമണത്തിൽ 12 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്എന്ന്  അറിവായിട്ടുണ്ട്

ജെറുസലേമിലെ അൽ അക്സ പള്ളിയിൽ നിന്ന് കല്ലേറു നടത്തിയ ഹമാസ് ഭീകരരെ ഇസ്രയേൽ പ്രതിരോധിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്തുടർന്ന് ഹമാസ് കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ ശക്തമായ റോക്കറ്റാക്രമണം ആരംഭിച്ചുഇതിൽ ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാൺ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങൾ ആക്രമിച്ച് തകർക്കുകയും ചെയ്തു .ഇരുപതുലക്ഷത്തിലേറെ പലസ്തീന്കാര്‍ പാര്ക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേല്‍ സേനയും തമ്മിലാണ്

റംസാന്കാലത്തെ പലസ്തീന്കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞിരുന്നു .. ജറുസലേമാണ്  സംഘര്ഷത്തിന്റെ കേന്ദ്രബിന്ദുജൂതരും അറബികളും ക്രിസ്ത്യാനികളും പുണ്യഭൂമിയായി കരുതുന്നയിടമാണിത് .ബൈബിള്‍ പ്രകാരം ജൂതര്ക്ക് അത് യഹോവ വാഗ്ദാനം ചെയ്ത നാടാണ്റോമന്‍ ചക്രവര്ത്തി ടൈറ്റസ് സീസറുടെ പടയോട്ടകാലത്ത് .ഡി.70-ല്‍ ജറുസലേം കൊള്ളയടിക്കപ്പെട്ടുമഹാഭൂരിപക്ഷം ജൂതര്ക്കും നാടുവിടേണ്ടിവന്നുവാഗ്ദത്തഭൂമിയിലേക്കു തിരിച്ചുവരുന്നതുംകാത്ത് ലോകത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ കഴിഞ്ഞുപിന്നീട് ജറുസലേമും പലസ്തീനുമുള്പ്പെടെ പശ്ചിമേഷ്യ മുഴുവന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലായി. 1517 മുതല്‍ ഒന്നാം ലോകമഹായുദ്ധം വരെ ഒട്ടോമന്‍ ഭരണമായിരുന്നുലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതരെ പലസ്തീനിലേക്കു തിരികെക്കൊണ്ടുവരാനുള്ള വഴിയൊരുക്കിയത്  ബ്രിട്ടനാണ് .. 1935 ആയപ്പോള്‍ പലസ്തീനിലെ ജൂതര്‍ ആകെ ജനസംഖ്യയുടെ 27 ശതമാനമായി ഉയര്ന്നു.  ഇക്കാലത്താണ് ജര്മനിയില്‍ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജൂതപീഡനം നടന്നത്നാസികള്‍ ജൂതരെ കൊന്നൊടുക്കിരക്ഷപ്പെട്ടവര്‍ കൂട്ടത്തോടെ പലസ്തീനിലെത്തിലോകത്തെ പലരാജ്യങ്ങളും സഹതാപത്തോടെ ജൂതരെ സഹായിച്ചുകൂടുതല്‍ ജൂതരെത്തുംതോറും തലമുറകളായി അവിടെക്കഴിഞ്ഞിരുന്ന അറബികള്‍ പലസ്തീനില്നിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരുന്നു.പലസ്തീന്‍ മോചനം സാധ്യമാക്കാന്‍ 1964-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്ഗനൈസേഷനും ഇതേ ഉദ്ദേശ്യത്തോടെ 1987-ല്‍ ഹമാസും രൂപംകൊണ്ടു.  സ്വന്തം മണ്ണു തിരികെക്കിട്ടാനാണ് പലസ്തീന്‍ ജനതയുടെ പോരാട്ടം..ഇസ്രായേൽ  ജൂതമാരും   പലസ്തീൻകാരും  സഹോദരന്മാരെപോലെ  അവിടെ കഴിഞ്ഞേ പറ്റൂ .

 

പ്രൊഫ്ജോൺ കുരാക്കാർ

 

Wednesday, May 19, 2021

മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന സർക്കാർ തന്നെ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയാണോ ?

 

മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന സർക്കാർ തന്നെ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത്  ശരിയാണോ ?

അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ്  രാജ്യം  കടന്നു പോകുന്നത് . കേരളത്തിലെ  സ്ഥിതിയും അതീവദയനീയമാണ് .രണ്ടാഴ്ചയായി  കേരളം ലോക്കഡൗൺ ആയിട്ടും  കൊറോണ വലുതായി കുറഞ്ഞതായി കാണുന്നില്ല . ഇപ്പോൾ പൊതുപരിപാടികൾ ഒന്നുംതന്നെയില്ല .ശവസംസ്ക്കാരത്തിനും വിവാഹപാർട്ടിക്കൊന്നും  ആരും പോകുന്നില്ല .. കേരളത്തിൽ കൊറോണ രോഗബാധ ഇത്രയധികം  വ്യാപിച്ചത്  തെരഞ്ഞടുപ്പ് തന്നെയാണ് ..പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ ചടങ്ങിന് നൂറിലധികം പേരെ  സംഘടിപ്പിക്കുന്നത്  ശരിയാണെന്നു തോന്നുന്നില്ല . ഓൺലൈൻ ലൈൻ  ആയി  സത്യപ്രതിജ്ഞ  വേണമെങ്കിൽ ആകാമായിരുന്നു .മാതൃക കാണിക്കേണ്ട സർക്കാർ തന്നെ  ആളെകൂടുതൽ പങ്കെടുപ്പിക്കുമ്പോൾ  മറ്റുള്ളവരെ  എങ്ങനെ നിയന്ത്രിക്കും സർക്കാരിൻറെ  തീരുമാനം തീർത്തും നിർഭാഗ്യകരമാണ്.  മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാനും കൂട്ടംകൂടുന്നത്  ഒഴിവാക്കാനും ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അധികൃതർതന്നെ അത് തെറ്റിക്കുന്നതു ശരിയല്ല.

ഇടതുപക്ഷം ചരിത്ര  വിജയം  തന്നെയാണ്  നേടിയത് . പക്ഷെ  ഒരു കാരണവശാലും  ഇപ്പോൾ ആളെ കൂട്ടുന്നത് ശരിയല്ല . ഹൈക്കോടതിയും  അതുതന്നെയാണ്  പറഞ്ഞിരിക്കുന്നത് .ചെറിയ പെരുനാൾ പോലും  വീടുകളിൽ ഒതുക്കുകയായിരുന്നു  ആഘോഷം വീട്ടുമുറ്റത്തിനപ്പുറത്തേക്ക് കടക്കാതെ ശ്രദ്ധിക്കുകയുംചെയ്ത് മാതൃക കാട്ടുകയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണി. തിരഞ്ഞെടുപ്പുഫലം  വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തതിന്റെ പല കാരണങ്ങളിലൊന്നും കോവിഡ് വ്യാപനം തന്നെയാവാം. ആദ്യം ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ കരുതിയതിലും മോശമാണ് സാഹചര്യമെന്നുകണ്ട് തലസ്ഥാനമടക്കം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതമാവുകയായിരുന്നു. തീരുമാനമെടുക്കുമ്പോൾ നിർത്തേണ്ടതായിരുന്നില്ലേ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ നിർമാണം എന്ന ചോദ്യം പരക്കേ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ അസാധാരണമായ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗണിനിടയിൽ കൂടുതൽ ആളെ പങ്കെടുപ്പിച്ച് വേണോ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്നത് ഒരു പൊതുചോദ്യമായി വളർന്നിരിക്കുകയാണ്. അങ്ങനെ ചോദ്യമുയർത്തുന്നവരെല്ലാം തുടർഭരണത്തിൽ നീരസമുള്ളവരാണെന്നാക്ഷേപിച്ച് തള്ളിക്കളയാൻ  ശ്രമിക്കുന്നത് ശരിയല്ല . ഗവർണർ, ഗവർണറുടെ ഓഫീസിലെ പ്രധാന ചുമതലക്കാർ, സത്യപ്രതിജ്ഞ ചെയ്യുന്ന 21 മന്ത്രിമാർ, ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി നിശ്ചയിക്കുന്ന അത്യാവശ്യംവേണ്ട ഉദ്യോഗസ്ഥർ, സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലുള്ളവർ, അങ്ങനെ മാത്രമായി ഒതുക്കി ലളിതമായ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതെങ്കിൽ ഔചിത്യം കൂടുമായിരുന്നു.  പങ്കെടുക്കുന്നവരെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരോ രണ്ട് ഡോസ് വാക്സിനുമെടുത്തവരോ ആയിരിക്കണമെന്ന് നിബന്ധനവെച്ചത് നല്ലകാര്യമാണ്.

വളരെ വൈകാരികമായ വിവാഹച്ചടങ്ങിലും മരണാനന്തരച്ചടങ്ങിലും ഏറ്റവും ഉറ്റവർക്കുപോലും പങ്കെടുക്കാനാവാത്ത വിധത്തിൽ വിലക്ക് നിലനിൽക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. അതിൽ ഒരു തരിമ്പും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയാണ് ദിവസേന പറഞ്ഞുകൊണ്ടിരിക്കുകയുമാണ് .മാതൃക കാട്ടേണ്ടത് ഉത്തരവാദപ്പെട്ടവർ തന്നെയാണ്. സത്യപ്രതിജ്ഞച്ചടങ്ങ് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞതും അർഥത്തിലാണ്. സത്യപ്രതിജ്ഞ നടക്കുന്നത് ജനമനസ്സിലാണ്, കേരളീയരായ ഓരോരുത്തരുടെയും മനസ്സാണ് സത്യപ്രതിജ്ഞാവേദി,സത്യപ്രതിജ്ഞച്ചടങ്ങ് പരമാവധി ലളിതമാക്കി മാതൃക കാട്ടാൻ സർക്കാർ തയ്യാറാവണം.

പ്രൊഫ്. ജോൺ കുരാക്കാർ