തോപ്പിലഴികത്ത് ചിന്നമ്മ അമ്മച്ചിയുടെ നിര്യാണത്തിൽ കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലി
തോപ്പിലഴികത്ത് കുരാക്കാരൻ കെ.ഒ സ്ക്കറിയാകുട്ടി മുതലാളിയുടെ ഭാര്യ ചിന്നമ്മ 2016 ജൂൺ 28 ന് നിര്യാതയായി . 90 വയസ്സായിരുന്നു .ശവസംസ്ക്കാരം ( ജൂൺ 30 ) 3
മണിക്ക് കിഴക്കേത്തെരുവ് സെൻറ് .ജോർജ് ഓർത്തോഡോസ് വലിയ പള്ളിയിൽ നടത്തി . .തോമസ് സ്ക്കറിയാ ,മേഴ്സി ,കുഞ്ഞന്നാമ്മ , ടി .എസ് അലക്സ് ,ഫിലിപ്പ് സ്ക്കറിയാ എന്നിവർ മക്കളാണ് .കുരാക്കാരൻ കെ.ഒ സ്ക്കറിയാകുട്ടി മുതലാളി കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിൻറെ കിഴക്കടത്ത് ശാഖയിലെ ആദ്യകാലം മുതൽ സജീവ പ്രവർത്തകനാണ് .മകൻ എൽ .ഐ .സി കൊട്ടാരക്കര ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ ആയ ടി .എസ് അലക്സ് , കുരാക്കാരൻ കുടുംബയോഗത്തിലെ എക്സികൂട്ടിവ് കമ്മറ്റിയംഗമാണ് .ശവസംസ്ക്കാര കർമ്മങ്ങൾക്ക് തിരുമേനിമാരും നിരവധി വൈദീകരും നേതൃത്വം നൽകി. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവര്ത്തിക്കുന്ന നൂറുകണക്കിനു ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ പരേതന്റെ വീട്ടിലും പള്ളിയിലും എത്തിയിരുന്നു . കുരാക്കാരൻ കുടുംബയോഗം പ്രസിഡൻറ് പ്രൊഫ. ജോൺ കുരാക്കാർ , ബോബി കുരാക്കാർ ,കുഞ്ഞുമോൻ ചെറുകര , തോമസ് അലക്സ് എന്നിവർ പരേതയുടെ ഭവനത്തിൽ എത്തി അന്ത്യോപചാരമർപ്പിച്ചു പ്രൊഫ .ജോൺ കുരാക്കാർ നടത്തിയ അനുശോചന പ്രസംഗത്തിൽ ചിന്നമ്മ അമ്മച്ചിയുടെ ലളിത ജീവിതവും വിശുദ്ധിയും എടുത്തു പറഞ്ഞു .., കുരാക്കാരൻ വിമന്സ് അസോസിയേഷൻ ഭാരവാഹികൾ , കുരാക്കാരൻ സാംസ്ക്കാരിക വേദി അംഗങ്ങൾ , വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ എൽ.ഐ .സി സ്റ്റാഫ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ ഭവനത്തിൽ എത്തിയിരുന്നു . ചിന്നമ്മ അമ്മച്ചിയുടെ വേർപാടിൽ കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലി .
സെക്രട്ടറി ,കുടുംബയോഗം
No comments:
Post a Comment