കുരാക്കാരന്‍ കുടുംബത്തിന്‍റെ സാംസ്കാരിക ചരിത്രം
കിഴക്കേ തെരുവ് വല്യവീട്ടില്‍ താമസമാക്കിയ കുരവിലങ്ങടുക്കാരന്‍ വലിയവീട്ടില്‍ മാത്തന്‍ വാണിജ്യ പ്രമുഖനും സാഹിത്യ സാംസ്ക്കാരിക നായകനും ആയിരുന്നു . കൊട്ടാരക്കര രാജാവ് ശ്രീ മാത്തനെ കൊട്ടരത്തിലക്ക് വരുത്തുകയും പല പ്രധാന സംഗതി കളെ കുറിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നതായി പറയപെടുന്നു . ശ്രീ മാത്തനും സഹോദരന്‍ ചാണ്ട പിള്ള കത്തനാരും കൂടി കൊട്ടാരക്കരയില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിനു വേണ്ടി പരിശ്രമം ആരംഭിച്ചു . കൊട്ടാരക്കര രാജാവിന്‍റെ അനുമതിയും സഹായവും ലഭിച്ചതോടെ തന്‍റെ അഭിലാഷം പൂവണിയാന്‍ തുടങ്ങി . കൊട്ടാരക്കര യിലെ പല നസ്രാണി പ്രമുഖരുടെ സഹകരണത്തോടെ 1735 ഇല്‍ പള്ളി പണി പൂര്‍ത്തിയാക്കി .ഇതാണ് കൊട്ടാരക്കര യിലെ ആദിയത്തെ ക്രിസ്ത്യന്‍ പള്ളി . ശ്രീ മാത്തന്‍ 96- മത്തെ വയസില്‍ 1771 ഇല്‍ അന്തരിച്ചു . ശവ സംസ്ക്കാരം കൊട്ടാരക്കര പള്ളിയില്‍ നടത്തി . സഹോദരന്‍ ചാണ്ട പിള്ള കത്തനാര്‍ 91- മത്തെ വയസില്‍ 1773 ലും അന്തരിച്ചു . ശ്രീ മാത്തനാണ് കുരാക്കാരന്‍ കുടുംബത്തിന്‍റെ സ്ഥാപകന്‍ .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment