ഗുരുപ്രിയമഠം ഉദ്ഘാടനവും മതാതീത ആത്മീയ സംഗമവും നടത്തി
ഡോക്ടർ മാതാ ഗുരുപ്രിയയുടെ നേതൃത്വത്തിലുള്ള
ഗുരുപ്രിയമഠത്തിൻറെ ഉദ്ഘാടനവും മതാതീത ആത്മീയ സംഗമവും ഗുരുപ്രിയമഠത്തിനു സമീപം തയാറാക്കിയ അലംകൃത ആഡിറ്റോറിയത്തിൽ
വച്ച് ഇന്ന് 2019 മാർച്ച് 21 ന്
രാവിലെ 10 മണിക്ക് ആരംഭിച്ചു . ആത്മീയ മഹാസംഗമത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു
.ഡോക്ടർ മാതാ ഗുരുപ്രിയയുടെ സർവമത പ്രാർത്ഥനയോടുകൂടിയാണ്
സമ്മേളനം ആരംഭിച്ചത് . ഡോക്ടർ കെ. രാമൻപിള്ള സദസ്സിനെ സ്വാഗതം ചെയ്തു .ബ്രഹ്മശ്രീ സ്വാമി
ഡോ . പ്രകാശാനന്ദ ഭാദ്രദീപം തെളിയിച്ചു റവ . ഫാദർ അലക്സ് ഉദ്ഘാടനം ചെയ്തു . ബ്രഹ്മശ്രീ സ്വാമി ദോ.പഞ്ചകൈലാസ് ,തിരുവനന്തപുരം അനുഗ്രഹ പ്രഭാഷണം നടത്തി .മുഖ്യപ്രഭാഷണം ഡോക്ടർ പ്രവാസിബന്ധു എസ്സ് അഹമ്മദ് നിർവഹിച്ചു . യോഗത്തിൽ ദോ.തേവന്നൂർ മണിരാജ് , ഡോ . നൗഷാദ് മൗലവി ,ഡോ .എബ്രഹാം കരിക്കം , നീലേശ്വരം സദാശിവൻ , ഡോ .ഡി ദാസ് ,,ഡോ . കെ . വിശ്വനാഥൻ ,, ഡോ . രാജൻ പിറവന്തൂർ , ഡോ , മോഹൻ , കവി പുത്തൂർ ഉണ്ണി , ഡോക്ടർ ജേക്കബ് കുരാക്കാർ , ഡോ . സുജാതൻ ഇടമൺ , ബ്രഹ്മശ്രീ ഡോ . നെടുവത്തൂർ ഗണേശൻ തീയരുമേനി തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി .
സമ്മേളനത്തിൽ വച്ച് പ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ മാതാഗുരുപ്രിയ , ഡോക്ടർ പ്രവാസിബന്ധു എസ്സ്. അഹമ്മദ് , ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ
എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു .
സെക്രട്ടറി , ഗുരുപ്രിയമഠം