RICH TRIBUTE PAID TO
PINARUVILAYIL KURAKARAN PC JACOB
|
Kurakaran P.C Jacob |
|
Funeral prayer |
കൊട്ടാരക്കര
കിഴക്കെതെരുവ് പിണറുവിളയില്‍ കുരാക്കാരന്‍ പി.സി.
ജേക്കബ്‌സാര്‍ 22 മെയ് വൈകുന്നേരം മൂന്ന്‍മണിക്ക്
അന്തരിച്ചു . കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബയോഗത്തിന്റെ വൈസ് പ്രസിഡന്റ് , കുടുംബ ചരിത്ര ജനറല്‍
കണ്‍ വീനര്‍ , കുടുംബദീപം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം,
കുരാക്കാരന്‍ സാംസ്‌കാരിക വേദി പ്രസിഡന്റ്, എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .. ദീഘ കാലം അധ്യാപകനായി സേവനമനുഷ്ടിച്ച
ജേക്കബ് സാര്‍ ഒരു സാമുഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. കുടുംബയോഗത്തിന്റെ
ആദ്യകാല സജീവ പ്രവര്‍ത്തകനും ജോയിന്റ് സെക്രടറി ആയിരുന്ന ഇദ്ദേഹം കുറവിലങ്ങാട്
ശങ്കുരിക്കല്‍ വലിയ വീടും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു പഠനം
നടത്തിയിട്ടുണ്ട്. ഇദേഹത്തിന്റെ ഭാര്യ വൈ. മറിയാമ്മ കൊട്ടറ കിഴക്കേവീട്ടില്‍
കുടുംബന്ഗമാണ്. മക്കള്‍ സുശീല ജേക്കബ്(സബ് ഡിവിഷണല്‍ എന്‍ജിനിയര്‍ , സന്തോഷ് ജേക്കബ്‌ഡപ്യുട്ടി ജനറല്‍ മാനജേര്‍
എല്‍ ക്കോ ടെക്നോളജി , ദീപ ജേക്കബ്(അധ്യാപിക . സംസ്ക്കാരം മെയ് 23 നു ബുധനാഴ്ച വൈകിട്ട്
നാല് മണിക്ക് കിഴ്ക്കെതെരുവ് പട്ടമല
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് വലിയ പള്ളിയില്‍നടന്നു . അഭിവന്യ യുഹാനോന്‍
മാര്‍ തെവോ തോറാസ് തിരുമേനി,അഭിവന്യ
ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി
എന്നിവര്‍ പ്രധാന കാര്‍മ്മികത്വം
വഹിച്ചു . ഇരുപതിലധികം വൈദീകര്‍ ശവസംസ്ക്കാര പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു . പള്ളിയീലെക്കുള്ള വിലാപ യാത്ര മൂന്നു മണിക്ക് തന്നെ ആരംഭിച്ചു .. വീട്ടില്‍ എത്തി
അന്ത്യോപചാരം അര്‍പ്പിച്ചവരില്‍ അഭിവന്യ ജോഷ്വ മാര്‍
ഇഗ്നാത്തിയോസ് തിരുമേനി ,
കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബയോഗം പ്രസിഡണ്ട് കുരാക്കാരന്‍ എ.സി തോമസ് , കേരള കാവ്യ കലാ സാഹിതി പ്രസിഡണ്ട്
പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , കുരാക്കാരന്‍ വിമന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ചിന്നമ്മ ജോണ്‍ , കെ. സി ശാമുവേല്‍ , കെ.
സി ജോര്‍ജ് , പി.എം .ജി
കുരാക്കാരന്‍ , ബോബി കുരാക്കാര്‍ ,കുരാക്കാരന്‍ രാജന്‍ ബാബു , കുരാക്കാരന്‍
സാംസ്ക്കാരിക വേദി പ്രവര്‍ത്തകര്‍ , വിവിധ കോളേജ് പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍ , അധ്യാപകര്‍, രാഷ്ട്രീയ നേതാക്കള്‍
, വ്യവസായികള്‍ , വൈദീകര്‍ , വിവിധ സമുദായ നേതാക്കള്‍ തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പെടുന്നു .
പള്ളിയില്‍ വച്ചു നടന്ന അനുശോചന യോഗത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ സംസാരിച്ചു .
ക്ടുംബയോഗത്തിന് വേണ്ടി പ്രൊഫ്. ജോണ്‍ കുരാക്കാര്‍
പ്രസംഗിച്ചു .ജേക്കബ് സാറിന്
കുരാക്കാരന്‍ കുടുംബയോഗത്തിന്റെ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment