Thursday, October 9, 2025

കിഴക്കെത്തെരുവ് അറപ്പുരയിൽ കുരാക്കാരൻ ശ്രീ.വർഗ്ഗീസ്. (ബേബിച്ചായൻ) അന്തരിച്ചു.

കിഴക്കെത്തെരുവ് അറപ്പുരയിൽ കുരാക്കാരൻ ശ്രീ.വർഗ്ഗീസ്.

(ബേബിച്ചായൻ) അന്തരിച്ചു.

 

അറപ്പുരയിൽ കുരാക്കാരൻ ശ്രീ.വർഗ്ഗീസ്. (79) (ബേബിച്ചായൻ ) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന പൂർവ്വം അറിയിക്കുന്നു. ശവ സംസ്ക്കാരം വെള്ളിയാഴ്ച്ച 2 P. M ന് പട്ടമല മാർത്തോമാ പള്ളിയിൽ.നടത്തുന്നതാണ്.

മക്കൾ: ജേക്കബ് വർഗീസ് (മറൈൻ എഞ്ചിനീയർ), റവ. ജോർജ് വർഗീസ് (കൊട്ടാരക്കര പുനലൂർ ഭദ്രാസന ബിഷപ്പ് സെക്രട്ടറി), മറിയാമ്മ വർഗീസ്

മരുമക്കൾ: ഡയാന മാർക്കസ്, സൗമ്യ മറിയം തോമസ്, റവ. ജോൺ പി. ചാക്കോ( മഞ്ചെസ്റ്റർ, യു. കെ)

പരേതൻ മാർത്തോമ്മാ സഭ സീനിയർ വികാരി ജനറാൾ വെരി റവ. . സി. കുര്യൻ അച്ചന്റെയും, കുരാക്കാരൻ കുടുംബയോഗം പ്രസിഡൻറ് ആയിരുന്ന സി തോമസിന്റെയും സഹോദരനാണ്.റവ. കെ.ജെ ഫിലിപ്പ് ( വികാരി, ഓടനാവട്ടം മാർത്തോമ്മാ ഇടവക) സഹോദരി പുത്രനാണ്.

ആദരാഞ്ജലികളോടെ

പ്രൊഫ. ജോൺ കുരാക്കാർ




 

Saturday, October 4, 2025

കുരാക്കാർ കുടുംബവും മുന്തിരി കുലയും-------ജോൺ കുരാക്കാർ

 

കുരാക്കാർ കുടുംബവും

മുന്തിരി കുലയും

കുഞ്ചാണ്ടിഫ്രൂട്ട്സ് വാങ്ങുവാൻ ഒരു ഫ്രൂട്ട് കടയിൽ aഎത്തി. അയാൾ മുന്തിരിയുടെ വില അന്വേഷിച്ചു. കടയുടമ പറഞ്ഞു: "100 രൂപ." അതാ അടുത്ത ബാസ്ക്കറ്റിൽ കുലയിൽ നിന്ന് അടർന്ന കുറച്ച് മുന്തിരി കിടക്കുന്നു. അയാൾ അതിന്റെ വില ചോദിച്ചു. കടയുടമ പറഞ്ഞു: 50 രൂപ. കുഞ്ചാണ്ടി ചോദിച്ചു: ഇത് നല്ല മുന്തിരി തന്നെയല്ലേ? ഉടമ പറഞ്ഞു, നല്ലതാണ്, പക്ഷേ കുലയിൽ നിന്ന് അടർന്നു പോയതിനാൽ വേഗം ചീത്തയാകുവാൻ സാധ്യതയുണ്ട്. അതിനാൽ ആർക്കും അത് ഇഷ്ടമല്ല. വിലക്കുറവു ണ്ടായിരുന്നെങ്കിലും കുഞ്ചണ്ടിയും അതു വാങ്ങാതെ കുലയായുള്ള മുന്തിരി വാങ്ങി മടങ്ങിപ്പോയി.

മുന്തിരിയുടെ കാര്യം മാത്രമല്ല, ജീവിതത്തിൽ എല്ലാ രംഗങ്ങളിലും ഇത്യാഥാർത്ഥ്യമാണ്. നാം ഒരു സമൂഹത്തിന്റെ ഭാഗമായി നിൽക്കു മ്പോഴാണ് വിലയും മതിപ്പും ഉള്ളവരായി തീരുന്നത്. 'പലതുള്ളി പെരുവെള്ളം' എന്ന് നാം പറയുമല്ലോ. അതെ, പെരുവള്ളത്തിൽ നിരവധി വെള്ള ത്തുള്ളികളാണ് ഉള്ളത് എന്നത് സത്യം. മഹാസമുദ്രങ്ങൾ എല്ലാം അങ്ങനെ യാണ്, വെള്ളത്തുള്ളികളുടെ സമാഹാരങ്ങളാണ്. പക്ഷേ സമുദ്രത്തിന്റെ യാതൊരു ഗാംഭീര്യവും ഒരു വെള്ളത്തുള്ളിക്കില്ല. ഒരു തുള്ളി എത്ര നിസ്സാരം! ഇതേപോലെ യാണ് ജീവിതം. ഏതെല്ലാം വിധത്തിൽ നാം സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടെയും മഹത്വം. ഒരു കുടുംബത്തിന്റെ അംഗം എന്ന നിലയിൽ കുടുംബാംഗങ്ങളും ഒരു സൊസൈറ്റി യുടെ അംഗമായിരിക്കുമ്പോൾ സൊസൈറ്റിലുള്ളവരും നമ്മെ അംഗീകരിക്കുന്നു. കേരള സമൂഹത്തികുടുംബത്തിൽ കുരാക്കാർ കുടുംബത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിവുള്ള താണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള നമുക്ക് ലഭിക്കുന്ന വിലയും മഹത്വവും, മഹത്തായ രാഷ്ട്രത്തോടുള്ള ബന്ധത്തിലാണ്. കേവലം ഒരു വ്യക്തി എന്ന നിലയിൽ മഹത്വം ആർക്കും സിദ്ധിക്കയില്ല. അങ്ങനെ തന്നെയാണ് കുടുബവും സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അംഗീകാരം സമൂഹത്തിന്റെ മഹത്വമാണെന്ന് നാം പലപ്പോഴും ഗ്രഹിക്കാറില്ല. നമ്മുടെ ചിന്ത നമ്മുടെ മാഹാത്മ്യം കൊണ്ടാണ് സമൂഹം നമ്മെ അംഗീകരിക്കുന്നത് എന്നാണ്. പക്ഷേ അത് ഭോഷത്തമല്ലേ? സമൂഹത്തിൽ നിന്ന്, കുടുംബത്തിൽ മാറി നിൽക്കുമ്പോഴാണ്bനമ്മുടെ നിസ്സാരത്വം യഥാർത്ഥത്തിൽ നാം മനസ്സിലാക്കുന്നത്.v സമൂഹത്തിൽ നിന്നും വേർപ്പെട്ടപ്പോൾ കറിവേപ്പില പോലെ അവഗണിക്കപ്പെട്ടിട്ടുള്ളത് നമുക്ക് അറിവുള്ളതാണല്ലോ. അതിനാൽ ഒരു സമൂഹം കൂടാതെ നമുക്ക് ജീവിക്കാനാവില്ല.

ഞെട്ടറ്റ് വീഴുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇതുതന്നെയാണ്. ആകയാൽ നാം ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമായി,കുടുംബത്തിന്റെ ,കുടുംബയോഗത്തിന്റെ ഭാഗമായിസമൂഹത്തിന്റെ നന്മയ്ക്കായി ജീവിക്കുവാനും പ്രവർത്തിക്കുവാനും നമുക്ക് കഴിയണം. "എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതു പോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല." (ബൈബിൾ). എല്ലാവർക്കും. നന്മ നേരുന്നു.

ജോൺ കുരാക്കാർ