Tuesday, April 16, 2019

പ്രകാശമലിനീകരണം


പ്രകാശമലിനീകരണം

വായുമലിനീകരണവും ജലമലിനീകരണവും ശബ്ദമലിനീകരണവുംപോലെ ചർച്ചചെയ്യപ്പെടേണ്ട  ഒന്നാണ്  പ്രകാശമലിനീകരണവും (Light Pollution )രാത്രിയിൽ കൃത്രിമവെളിച്ചത്തിന്റെ അതിപ്രസരം കാരണം ഇരുട്ട് ഇല്ലാതാവുന്ന സ്ഥിതിവിശേഷമാണ്പ്രകാശമലിനീകരണം. പകൽ വെളിച്ചംപോലെ രാത്രിയിലെ ഇരുട്ടും ജീവജാലങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണ്.ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങിഎന്നകവിഭാവന നമ്മെ കൂട്ടികൊണ്ടുപോകുന്നത് നക്ഷത്രങ്ങള്പൂത്തുനില്ക്കുന്ന മനോഹര രാത്രിയിലേക്കാണ്. എന്നാല്നഗരങ്ങളില്രാപ്പാര്ക്കുന്നവര്ക്ക് ഇങ്ങനെയൊരു രാത്രി ആസ്വദിക്കാനുള്ള അവസരം പലപ്പോഴും നഷ്ടപ്പെടുന്നു. നാലുപാടും മുകളിലേക്കുമൊക്കെ പ്രകാശം വാരിവിതറുന്ന പുതുതലമുറ വൈദ്യുതവിളക്കുകള്ഉണ്ടാക്കുന്ന പ്രകാശമലിനീകരണം കാര്യമായി കാണുന്നില്ല .
അനിയന്ത്രിത നഗരവല്കരണത്തിന്റെ ഫലമാണ് മറ്റു മലിനീകരണങ്ങളെപ്പോലെ  പ്രകാശമലിനീകരണവും. പെട്ടെന്നുതന്നെ തിരിച്ചറിയാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്ഉണ്ടാക്കാത്തതിനാല്പ്രകാശമലിനീകരണം  ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്ഇത്  ഉണ്ടാക്കുന്ന ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതത്തെപ്പറ്റി  ഇപ്പോൾ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു .ഭൂമിയിലെ ആവാസവ്യവസ്ഥ തകരാറിലാവാൻ ഇടയാക്കുന്നതാണ് പ്രകാശമലിനീകരണം. മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ആകാശക്കാഴ്ചകൾ ഇല്ലാതാക്കാനും രാത്രിയിലെ അതിവെളിച്ചം വഴിവെക്കും. പരിണാമപരമായി നോക്കുമ്പോൾ പകലും രാത്രിയുമായി ജീവിതം നയിക്കുന്ന രീതിയിലാണ് ജീവജാലങ്ങൾ ഉരുത്തിരിഞ്ഞുവന്നതെന്ന് കാണാം.
ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്ഉണ്ടാക്കാന്വരെ പ്രകാശമലിനീകരണം കാരണമാവും എന്നാണ് കണ്ടെത്തല്‍.കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള വിളക്കുകള്‍, പരസ്യപ്പലകകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, സ്റ്റേഡിയങ്ങള്എന്നിവയില്നിന്നുള്ള പ്രകാശം, സ്ട്രീറ്റ് ലൈറ്റുകള്എന്നിവയെല്ലാം മലിനീകരണത്തിന് കാരണമാകുന്നു. പ്രകാശംമൂലമുള്ള മലിനീകരണത്തെ സ്വഭാവമനുസരിച്ച് പലതായി തിരിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തില്നിന്നുള്ള പ്രകാശം അയല്പക്കത്ത് താമസിക്കുന്നവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്അതിന് ലൈറ്റ് ട്രെസ്പാസ് (Light trespass) എന്നുപറയാം. ആവശ്യത്തില്ക്കൂടുതല്കൃത്രിമവിളക്കുകള്ഉപയോഗിക്കുന്നതിന് ഓവര്ഇല്യൂമിനേഷന്‍ (Over  illumination) എന്നു പറയുന്നു. കാഴ്ചയ്ക്ക് മങ്ങലേല്പ്പിക്കുന്ന പെട്ടെന്നുള്ള തീക്ഷ്ണ പ്രകാശമാണ് ഗ്ളെയര്‍ (Glare). വൈദ്യുതവിളക്കുകള്തെറ്റായ രീതിയില്കൂട്ടമായി ഉപയോഗിക്കുമ്പോള്ഉണ്ടാകുന്ന പ്രകാശമലിനീകരണം ക്ളട്ടര്‍ (Clutter) എന്നറിയപ്പെടുന്നു. പാതയോരത്തുള്ള വിളക്കുകള്മൂലമുള്ള ഇത്തരം മലിനീകരണം റോഡപകടങ്ങള്ക്ക് കാരണമാകാം.
വൈദ്യുതവിളക്കുകളില്നിന്നുള്ള പ്രകാശം ആകാശത്തേക്കു പടരുന്നത് സ്കൈഗ്ളോ (Skyglow) എന്നറിയപ്പെടുന്നു.  മനുഷ്യരെ സംബന്ധിച്ചാണെങ്കിൽ രാത്രി ഉറക്കത്തിന്റെയും വിശ്രമത്തിന്റെയും സമയമാണ്. മനസ്സിനും ശരീരത്തിനും പൂർണവിശ്രമം ലഭിക്കുന്ന ഉറക്കത്തിന് ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമായ പങ്കാണുള്ളത്. ഉറക്കം നഷ്ടപ്പെടുന്നത് ജീവികളുടെ ജൈവഘടികാരത്തിന്റെ താളംതെറ്റലിന് ഇടയാക്കുന്നു. ഗുരുതരമായ ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കാണ് ഇത് നയിക്കുക. രാത്രിയിലെ ചെറിയ വെളിച്ചംപോലും മനുഷ്യരിൽ ഉറക്കക്കുറവുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തുടർച്ചയായ ഉറക്കക്കുറവ് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
രാത്രിയില്പുറത്തിറങ്ങുന്ന ജീവികളെ പ്രകാശമലീനീകരണം ദോഷകരമായി ബാധിക്കുന്നു. ചില ജീവികള്ക്രമാതീതമായി പെരുകുന്നതിനും മറ്റു ചിലതിന്റെ നാശത്തിനും  ഇത് കാരണമാകുന്നു.  രാത്രിയിലെ പ്രകാശം ജൈവഘടികാരത്തിന്റെ താളംതെറ്റിച്ച് ഉറക്കക്കുറവ്, തലവേദന, മാനസികശാരീരിക പ്രശ്നങ്ങള്തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഗ്ളെയര്കാഴ്ചക്കുറവിന്, പ്രത്യേകിച്ചും പ്രായമേറിയവരില്‍, കാരണമാകുന്നു.
ബ്രിട്ടനിലെ നഗരങ്ങളില്നടത്തിയ പഠനം കാണിക്കുന്നത് പ്രകാശമലിനീകരണം സമയത്തിനു മുമ്പേ വസന്തം എത്തിയതായി ചെടികളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ്. ശൈത്യകാലം അവസാനിക്കുന്നതിനു മുമ്പേ ചെടികള്തളിരിടാനും പൂവിടാനും ഇത് കാരണമാകുന്നു. ബ്രിട്ടനിലെ വിവിധ നഗരങ്ങളില്ഓക്ക്, ആഷ്, ബീച്ച് തുടങ്ങി വിവിധതരം മരങ്ങളില്‍ 13 വര്ഷത്തെ പഠനം നടത്തിയപ്പോള്പ്രകാശമലിനീകരണം കൂടിയ സ്ഥലങ്ങളില്മരങ്ങള്നേരത്തെ പൂവിടുന്നതായി കണ്ടെത്തി. തളിരിലകള്തിന്ന് ജീവിക്കുന്ന പുഴുക്കള്‍, ശലഭങ്ങള്എന്നിവയെയും ഇവയെ ആഹാരമാക്കുന്ന പക്ഷികളെയും എല്ലാം ഇത് ബാധിക്കും. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രകാശമലിനീകരണം ബാധിക്കുന്നതിന്റെ ആദ്യ സമഗ്ര തെളിവാണ് പഠനം. ചുവന്ന പ്രകാശമാണ് കൂടുതല്പ്രശ്നമുണ്ടാക്കുന്നത് എന്നും പഠനം തെളിയിക്കുന്നു.
ആവശ്യത്തിനു മാത്രം വിളക്കുകള്ഉപയോഗിക്കുകയാണ് പ്രകാശമലീകരണം  തടയാനുള്ള വഴി.  അനാവശ്യമായ വൈദ്യുതവിളക്ക് അലങ്കാരങ്ങള്ഒഴിവാക്കുക. ഊര്ജക്ഷമത കൂടിയ വിളക്കുകള്ഉപയോഗിക്കുക, ചലനം തിരിച്ചറിഞ്ഞ് സ്വയം കത്തുകയും കെടുകയും ചെയ്യുന്ന വിളക്കുകള്ഉപയോഗിക്കുക തുടങ്ങിയവയിലൂടെ പ്രകാശമലിനീകരണം ഏതാണ്ട് പൂര്ണമായും ഒഴിവാക്കാം. ആവശ്യത്തിന് വിളക്കുകള്സ്ഥാപിക്കുമ്പോള്ആവശ്യത്തില്കൂടുതല്വിളക്കുകള്ആവശ്യമില്ലെന്ന് ഓര്ക്കുക.വികസിതരാജ്യങ്ങൾ രാത്രിയിലെ ഇരുട്ട് ജനങ്ങളുടെ അവകാശമാണെന്ന നിലയിലാണ് കാണുന്നത്.

പ്രൊഫ്. ജോൺ കുരാക്കാർ