Wednesday, May 16, 2018
മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി മടങ്ങുന്നവർ
മാതാപിതാക്കളെ
വൃദ്ധസദനങ്ങളിലാക്കി മടങ്ങുന്നവർ.

മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് ഉറപ്പായാൽ മക്കളുടെ പേരിൽ എഴുതിക്കൊടുത്ത വസ്തുവകകൾ മാതാപിതാക്കൾക്കു തിരിച്ചുനൽകേണ്ടതായും വരും.മക്കളില്ലാത്ത മുതിർന്ന പൗരന്മാരെ ഏറ്റവും അടുത്ത പ്രായപൂർത്തിയായ ബന്ധുക്കൾ സംരക്ഷിക്കണമെന്നും നിർദേശിക്കുന്നു.
എന്നാൽനിയമനിർമാണംകൊണ്ടു
മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല വൃദ്ധജനങ്ങൾക്കുള്ളത്.പഴയ കാലത്ത് മാതാപിതാക്കൾക്കും മുതിർന്നവർക്കും അവരുടെ
കുടുംബവും കേരളീയസമൂഹവും ആദരവു
നൽകിപ്പോന്നിരുന്നു.പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ കുടുംബബന്ധങ്ങളിൽ വലിയ മാറ്റങ്ങൾവന്നു. കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം. വലിയ ലോകത്തുനിന്നു ചെറിയ തുരുത്തുകളിലേക്കുള്ള ഒതുങ്ങലായി. ഓരോ കുടുംബത്തിലും കുട്ടികളുടെ എണ്ണം വളരെ പരിമിതമായി.ക്രമേണ വൃദ്ധമാതാപിതാക്കൾ
കുടുംബത്തിൽ അധികപ്പറ്റായി തീരുന്നു
.വിദേശരാജ്യങ്ങളിലേക്കുള്ള മക്കളുടെ കുടിയേറ്റം
വയോധികരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വൃദ്ധരാണ്. നാളെ തങ്ങളെ കാത്തിരിക്കുന്നത് അവശതയും അവഗണനയുമാണെന്ന് യുവജനങ്ങളും
മധ്യവയസ്കരും ഓർക്കുന്നില്ല. തങ്ങൾ ഇപ്പോൾ വിതയ്ക്കുന്നതാണു വാർധക്യത്തിൽ കൊയ്യാൻ പോകുന്നതെന്നു ചെറുപ്പക്കാർ ഓർക്കുന്നതു നല്ലതാണ്.വാർധക്യത്തിൽ അഗതിമന്ദിരത്തിൽ അഭയം തേടേണ്ടിവന്ന വരുടെ ജീവിതകഥ മനുഷ്യ സ്നേഹികളെ വേദനിപ്പിക്കുന്നതാണ് .മാതാപിതാക്കളെ കൊന്നു പൊട്ടക്കിണറ്റിൽ തള്ളിയ മകനും കേരളത്തിലുണ്ട് സമ്പന്നനായ പിതാവിനെ
മകൻ വെടിവച്ചു കൊന്നശേഷം തീവച്ചു തെളിവില്ലാതാക്കാൻ ശ്രമിച്ചതും കേരളത്തിൽത്തന്നെ.60 വയസ്സെത്തിയവരെ വൃദ്ധരും 80 വയസ്സെത്തിയവരെ വയോവൃദ്ധരുമായാണ് കണക്കാക്കിയിട്ടുള്ളത്.വയോജനങ്ങള് കൂടുവൃദ്ധജനങ്ങളാണ് . വൃദ്ധജനങ്ങളൂടെ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന സംഭവങ്ങൾ ഇവിടെ ധാരാളമുണ്ട്.
പ്രൊഫ്.ജോൺ കുരാക്കാർ
Subscribe to:
Posts (Atom)