Wednesday, December 9, 2015

അഡ്വ .തോമസ്‌ കുരാക്കാരൻ അന്തരിച്ചു .

അഡ്വ .തോമസ്കുരാക്കാരൻ  അന്തരിച്ചു .


അഡ്വ .തോമസ്കുരാക്കാരൻ  അന്തരിച്ചു  2015  ഡിസംബർ  10  ന്   രാവിലെ  7 .45 നായിരുന്നു അന്ത്യം.ശവസംസ്ക്കാരം ഡിസംബർ 11 ന്  (വെളളിയാഴ്ച )12 മണിക്ക് ഐപ്പള്ളൂർ ശാലേം സെൻറ് .ജോർജ് ഓർത്തഡോൿസ്‌  പള്ളിസെമിത്തേരിയിൽ  നടത്തി

പ്രമുഖ അഭിഭാഷകൻ  പടിഞ്ഞാറെ വീട്ടിൽ  അഡ്വ .തോമസ്‌ കുരാക്കാരൻ (7 7 വയസ്സ് ) അന്തരിച്ചു. മുഖത്തല കൈതപ്പുഴ കുടുംബാംഗം  ഓമനതോമസാണ്  ഭാര്യ . അഡ്വ .ഷൈനി തോമസ്‌ ,പി.ടി ഷൈല , ഡോക്ടർ പി.ടി സീന(പോസ്റ്റ്‌ ഡോക്ട്രൽ സയന്റിസ്റ്റ് ), ജോണ്‍ തോമസ്‌ കുരാക്കാരൻ (ദുബായ് ) ജേക്കബ്‌ തോമസ്‌ കുരാക്കാരൻ (ബാങ്ക് മാനേജർ ) എന്നിവർ മക്കളാണ് .ബിജു ജോർജ് (P  .W  .D  ),ഡോക്ടർ ഫെബാ ,ബ്രൈസ്രാജൻ (മുത്തൂറ്റ് ) എന്നിവർ മരുമക്കളാണ് .  കേരളത്തിൽ കോളിളക്കംസൃഷ്ടിച്ച കല്ലടരണ്ടുരൂപ കള്ളനോട്ടുകേസ് ,കൊട്ടാരക്കര ഹൈവേ റോബറികേസ് തുടങ്ങിയ നിരവധി കേസുകൾ  ഹൈകൊടതിയിലും മറ്റും വാദിച്ച് വിജയിച്ചിട്ടുള്ള വ്യക്തിയാണ്. സ്പെഷ്യൽ പബ്ലിക്‌ പ്രോക്സിക്യുട്ടർപദവിയും വഹിച്ചിട്ടുണ്ട്‌.  തൊഴിലാളി യുണിയൻ പ്രവർത്തനങ്ങളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു .1980 -ൽ കേരള നിയമസഭയിലേക്ക് മത്സരിച്ചു പരാജയപെട്ടെങ്കിലും  കൊട്ടാരക്കര നിയോജക മേഖലയിൽ ശക്തമായ സ്വാധീനം നിലനിർത്താൻ തോമസ്‌ കുരാക്കാരനു കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ പ്രസിദ്ധമായ കശുവണ്ടി തൊഴിലാളി സമരത്തോടനുബന്ധിച്ചു 10 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനു നേതൃത്വം നൽകിയതോടെ അദ്ദേഹം ട്രേഡ് യുണിയൻ രംഗത്തെ സജീവ നേതാവായി . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ  ആദ്യകാല സജീവ പ്രവർത്തകനായിരുന്ന അഡ്വ .തോമസ്‌ കുരാക്കാരൻ  ഐപ്പള്ളൂർ ശാലേം ഓർത്തഡോൿസ്‌ പള്ളി സെക്രട്ടറി ആയി സേവനം  അനുഷ്ടിച്ചിട്ടുണ്ട് .നിരവധി സാമുഹ്യ സാംസ്ക്കാരിക  സംഘടനകളുടെ സജീവ സാന്നിധ്യ മായിരുന്ന തോമസ്‌ കുരാക്കാരൻ കേരളത്തിനകത്തും പുറത്തും അറിയപെടുന്ന ഒരു , കെ.വിദഗ്ധൻ കൂടിയായിരുന്നു ശവസംസ്ക്കാരം ഡിസംബർ 11 ന് വെളളിയാഴ്ച 12 മണിക്ക് ഐപ്പള്ളൂർ ശാലേം സെൻറ് .ജോർജ് ഓർത്തഡോൿസ്‌  പള്ളിസെമിത്തേരിയിൽ  നടത്തി അഭിവന്ദ്യ ഡോ .തേവോദോറോസ്  തിരുമേനി മുഖ്യ കാർമ്മികത്വം  വഹിച്ചു .വികാരി  റവ .ഫാദർ  ജോണ്‍സൻ മുളമൂട്ടിൽ ,ഫാദർ  തോമസ്‌ പനയിൽ,, ഫാദർ റെജി ലൂക്കോസ് , ഫാദർ പണിക്കർ , ഫാദർ അലക്സ്‌ സ്ക്കറിയ  തുടങ്ങി  നിരവധി വൈദീകർ  ശവസംസ്ക്കാര കർമ്മങ്ങളിൽ  പങ്കെടുത്തു .ജീവിതത്തിന്റെ  വിവിധ  തുറകളില്പെട്ട നൂറുകണക്കിനു  ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ   ഭവനത്തിലും  പള്ളിയിലും  എത്തിയിരുന്നു .കുരാക്കാരൻ  കുടുംബയോഗത്തിനു  വേണ്ടി  കുടുംബ യോഗം വൈസ്  പ്രസിഡന്റ്‌   രാജൻ ബാബു  പുഷ്പചക്രം  അർപ്പിച്ചു. പ്രൊഫ്‌.ജോണ്‍ കുരാക്കാർ ,പി.എം  ജി കുരാക്കാരൻ ,കെ കുഞ്ഞപ്പൻ , തോമസ് ജോർജു , കെ .സി ജോർജ് , തോമസ്‌  അലക്സ്‌ പാഞ്ചിലഴികത്ത്, പി .ജി  അച്ചൻ കുഞ്ഞ് ജോർജു മാത്യു , വർഗ്ഗീസ് കുരാക്കാർ , ബോബി കുരാക്കാർ ,ജേക്കബ്‌ മാത്യു കുരാക്കാരൻ   തുടങ്ങിയ  കുടുംബയോഗഭാരവാഹികളും  പങ്കെടുത്തു .അഡ്വ .തോമസ്‌ കുരാക്കാരന്റെ സ്മരണയ്ക്ക് മുന്നിൽ ജന്മനാടിന്റെ  ആദരാഞ്ജലികൾ


പ്രൊഫ്‌. ജോണ്‍ കുരാക്കാർ