Wednesday, December 9, 2015

അഡ്വ .തോമസ്‌ കുരാക്കാരൻ അന്തരിച്ചു .

അഡ്വ .തോമസ്കുരാക്കാരൻ  അന്തരിച്ചു .


അഡ്വ .തോമസ്കുരാക്കാരൻ  അന്തരിച്ചു  2015  ഡിസംബർ  10  ന്   രാവിലെ  7 .45 നായിരുന്നു അന്ത്യം.ശവസംസ്ക്കാരം ഡിസംബർ 11 ന്  (വെളളിയാഴ്ച )12 മണിക്ക് ഐപ്പള്ളൂർ ശാലേം സെൻറ് .ജോർജ് ഓർത്തഡോൿസ്‌  പള്ളിസെമിത്തേരിയിൽ  നടത്തി

പ്രമുഖ അഭിഭാഷകൻ  പടിഞ്ഞാറെ വീട്ടിൽ  അഡ്വ .തോമസ്‌ കുരാക്കാരൻ (7 7 വയസ്സ് ) അന്തരിച്ചു. മുഖത്തല കൈതപ്പുഴ കുടുംബാംഗം  ഓമനതോമസാണ്  ഭാര്യ . അഡ്വ .ഷൈനി തോമസ്‌ ,പി.ടി ഷൈല , ഡോക്ടർ പി.ടി സീന(പോസ്റ്റ്‌ ഡോക്ട്രൽ സയന്റിസ്റ്റ് ), ജോണ്‍ തോമസ്‌ കുരാക്കാരൻ (ദുബായ് ) ജേക്കബ്‌ തോമസ്‌ കുരാക്കാരൻ (ബാങ്ക് മാനേജർ ) എന്നിവർ മക്കളാണ് .ബിജു ജോർജ് (P  .W  .D  ),ഡോക്ടർ ഫെബാ ,ബ്രൈസ്രാജൻ (മുത്തൂറ്റ് ) എന്നിവർ മരുമക്കളാണ് .  കേരളത്തിൽ കോളിളക്കംസൃഷ്ടിച്ച കല്ലടരണ്ടുരൂപ കള്ളനോട്ടുകേസ് ,കൊട്ടാരക്കര ഹൈവേ റോബറികേസ് തുടങ്ങിയ നിരവധി കേസുകൾ  ഹൈകൊടതിയിലും മറ്റും വാദിച്ച് വിജയിച്ചിട്ടുള്ള വ്യക്തിയാണ്. സ്പെഷ്യൽ പബ്ലിക്‌ പ്രോക്സിക്യുട്ടർപദവിയും വഹിച്ചിട്ടുണ്ട്‌.  തൊഴിലാളി യുണിയൻ പ്രവർത്തനങ്ങളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു .1980 -ൽ കേരള നിയമസഭയിലേക്ക് മത്സരിച്ചു പരാജയപെട്ടെങ്കിലും  കൊട്ടാരക്കര നിയോജക മേഖലയിൽ ശക്തമായ സ്വാധീനം നിലനിർത്താൻ തോമസ്‌ കുരാക്കാരനു കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ പ്രസിദ്ധമായ കശുവണ്ടി തൊഴിലാളി സമരത്തോടനുബന്ധിച്ചു 10 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനു നേതൃത്വം നൽകിയതോടെ അദ്ദേഹം ട്രേഡ് യുണിയൻ രംഗത്തെ സജീവ നേതാവായി . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ  ആദ്യകാല സജീവ പ്രവർത്തകനായിരുന്ന അഡ്വ .തോമസ്‌ കുരാക്കാരൻ  ഐപ്പള്ളൂർ ശാലേം ഓർത്തഡോൿസ്‌ പള്ളി സെക്രട്ടറി ആയി സേവനം  അനുഷ്ടിച്ചിട്ടുണ്ട് .നിരവധി സാമുഹ്യ സാംസ്ക്കാരിക  സംഘടനകളുടെ സജീവ സാന്നിധ്യ മായിരുന്ന തോമസ്‌ കുരാക്കാരൻ കേരളത്തിനകത്തും പുറത്തും അറിയപെടുന്ന ഒരു , കെ.വിദഗ്ധൻ കൂടിയായിരുന്നു ശവസംസ്ക്കാരം ഡിസംബർ 11 ന് വെളളിയാഴ്ച 12 മണിക്ക് ഐപ്പള്ളൂർ ശാലേം സെൻറ് .ജോർജ് ഓർത്തഡോൿസ്‌  പള്ളിസെമിത്തേരിയിൽ  നടത്തി അഭിവന്ദ്യ ഡോ .തേവോദോറോസ്  തിരുമേനി മുഖ്യ കാർമ്മികത്വം  വഹിച്ചു .വികാരി  റവ .ഫാദർ  ജോണ്‍സൻ മുളമൂട്ടിൽ ,ഫാദർ  തോമസ്‌ പനയിൽ,, ഫാദർ റെജി ലൂക്കോസ് , ഫാദർ പണിക്കർ , ഫാദർ അലക്സ്‌ സ്ക്കറിയ  തുടങ്ങി  നിരവധി വൈദീകർ  ശവസംസ്ക്കാര കർമ്മങ്ങളിൽ  പങ്കെടുത്തു .ജീവിതത്തിന്റെ  വിവിധ  തുറകളില്പെട്ട നൂറുകണക്കിനു  ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ   ഭവനത്തിലും  പള്ളിയിലും  എത്തിയിരുന്നു .കുരാക്കാരൻ  കുടുംബയോഗത്തിനു  വേണ്ടി  കുടുംബ യോഗം വൈസ്  പ്രസിഡന്റ്‌   രാജൻ ബാബു  പുഷ്പചക്രം  അർപ്പിച്ചു. പ്രൊഫ്‌.ജോണ്‍ കുരാക്കാർ ,പി.എം  ജി കുരാക്കാരൻ ,കെ കുഞ്ഞപ്പൻ , തോമസ് ജോർജു , കെ .സി ജോർജ് , തോമസ്‌  അലക്സ്‌ പാഞ്ചിലഴികത്ത്, പി .ജി  അച്ചൻ കുഞ്ഞ് ജോർജു മാത്യു , വർഗ്ഗീസ് കുരാക്കാർ , ബോബി കുരാക്കാർ ,ജേക്കബ്‌ മാത്യു കുരാക്കാരൻ   തുടങ്ങിയ  കുടുംബയോഗഭാരവാഹികളും  പങ്കെടുത്തു .അഡ്വ .തോമസ്‌ കുരാക്കാരന്റെ സ്മരണയ്ക്ക് മുന്നിൽ ജന്മനാടിന്റെ  ആദരാഞ്ജലികൾ


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

Wednesday, September 30, 2015

KURAKARAN VALIYAVEETTIL KUDUMBAYOGAM MONTHLY(SEPTEMBER-2015) MEETING

KURAKARAN VALIYAVEETTIL KUDUMBAYOGAM MONTHLY (SEPTEMBER-2015) MEETING
The monthly meeting (September-2015) of the Kurakaran Valiyaveettil  Kudumba yogam was  held on 27th September at Karickom Pinaruvilayil Kurakaran Rajan Babu’s residence. The meeting begun at 3.45 pm with prayer. Mr. Rajan Babu welcomed the members. Mr. George Mathew presented the monthly report. Prof. John Kurakar, president of the Kudumbayogam presided. Mr. K.C George, Mr. Jose Puthen veedu, Mr. Jacob Mathew Kurakaran, Mr. P.M.G Kurakaran, Mr. Jacob Varghese Kurakar, Mr. Binu Mathew , Mr. Jacob Thomas Kurakaran,Mr. Rajan G. Pinaruvila (Punaloor) Mr. Santhosh Jacob(Thiruvananthapuram) Mr. Joshy Varghese Kurakar, Mr. Bobby Kurakar,Mr. Prakash Babu (Punalur) Advocate Alex Mathew,Mr. K.Kunjappan, Mr. Alexander Mathew, Mr. Varghese Kurakar, Mr. T Abraham, Mr. George M, Mr. Joseph Thekkathil, Mr. P.G Achenkunju were spoke on the occasion

Secretary










KURAKARAN KUDUMBAYOGAM MONTHLY(SEPTEMBER-2015) EXECUTIVE COMMITTEE MEETING






Wednesday, August 26, 2015

KURAKARAN WOMEN'S ASSOCIATION FAMILY SEMINAR








KURAKARAN WOMEN'S ASSOCIATION ANDUPOIKA UNIT ONAM CELEBRATION-2015


KURAKARAN WOMEN'S ASSOCIATION ANDUPOIKA UNIT ONAM CELEBRATION-2015 ON 26 AUGUST AT LOWER KARICKOM KURAKAR CHITHIRA BHAVAN























Monday, July 13, 2015

കുരാക്കാരൻ കുടുംബയോഗം അർദ്ധവാർഷിക സമ്മേളനം






കുരാക്കാരൻ  കുടുംബയോഗം  അർദ്ധവാർഷിക  സമ്മേളനം
കുരാക്കാരൻ  വലിയ വീട്ടിൽ  കുടുംബയോഗം  അർദ്ധവാർഷിക  സമ്മേളനം  ജൂലൈ  12  നു ഞായറാഴ്ച  3 മണിക്ക്  കിഴക്കെതെരുവ്  പിണർവിളയിൽ  പി.ജി  അച്ചൻ കുഞ്ഞിൻറെ  ഭവനത്തിൽ  വച്ച്  നടത്തി . കുടുംബയോഗം പ്രസിഡന്റ്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അദ്ധ്യക്ഷത  വഹിച്ചു  പി.എം.ജി  കുരാക്കാരൻ  റിപ്പോർട്ട്‌  അവതരിപ്പിച്ചു . യോഗത്തിൽ  സന്തോഷ്‌ ജേക്കബ്‌ , മാത്യു .പി .ബാബു ,  പി.സി രാജൻ ബാബു ,ജോസ്  അലക്സ്‌,  ജോർജ് മാത്യു കെ. കുഞ്ഞപ്പൻ ,കെ.സി  ജോർജ് , കുരാക്കാരൻ വിമൻസ് അസോസിയേഷൻ  പ്രസിഡന്റ്‌ ചിന്നമ്മ ജോണ്‍  എന്നിവർ പ്രസംഗിച്ചു  സമ്മേളനത്തിൽ  വച്ച്  ചെറുകര മാങ്ങോട്ട്  ജോർജ് മാത്യുവിനെ  പുതിയ  സെക്രട്ടറി ആയി  തെരഞ്ഞടുത്തു . പി.ജി  അച്ചൻകുഞ്ഞ് സ്വാഗതവും  ജേക്കബ്‌ മാത്യു കുരാക്കാരൻ  നന്ദിയും  പറഞ്ഞു  5 മണിക്ക്  സമ്മേളനം  അവസാനിച്ചു .


സെക്രട്ടറി

TRIBUTE PAID TO KURAKARAN VETTIKATTU MATHEW KUNCHANDI

വെട്ടിക്കാട്ട് കൃപാഭവനിൽ കുരാക്കാരൻ  മാത്യു കുഞ്ചാണ്ടി അന്തരിച്ചു

വെട്ടിക്കാട്ട് കൃപാ ഭവനിൽ  കുരാക്കാരൻ  മാത്യു കുഞ്ചാണ്ടി    2015 ജൂലൈ  13  നു  അന്തരിച്ചു .അദ്ദേഹത്തിനു  94  വയസ്സായിരുന്നു . ശവസംസ്ക്കാരം  ജൂലൈ  15  നു ബുധനാഴ്ച  11    മണിക്ക്  പട്ടമല സെൻറ് ജോർജ്   ഓർത്തഡോൿസ്പള്ളിയിൽ . .ഭാര്യ  കൊട്ടറ പാലക്കുന്നിൽ   കുടുംബാംഗം ചിന്നമ്മയാണ്.  .മറിയാമ്മ ഡാനിയേൽ ,കുഞ്ഞൂഞ്ഞമ്മ ,അന്നമ്മ ,രാജു , സാബു  എന്നിവർ മക്കളും .കെ.സി ഡാനിയേൽ , തോമസ്ഫിലിപ്പ് വി .കെ.ജേക്കബ്‌ ,ഷൈനി രാജു , ലൂസി സാബു എന്നിവർ  മരുമക്കളുമാണ്‌    .ശവസ്ക്കാര കർമ്മങ്ങൾ ബുധനാഴ്ച്  രാവിലെ 10  മണിക്ക്  ഭവനത്തിൽ  ആരംഭിക്കും .കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  രക്ഷാധി കാരിയായി മാത്യു കുഞ്ചാണ്ടി  പ്രവർത്തിച്ചിട്ടുണ്ട് . ഇളയ പുത്രൻ  വി.കെ  സാബു  കുടുംബയോഗത്തിന്റെ  സജീവ  പ്രവർത്തകനാണ് . കൊച്ചു മക്കളായ നിതിൻ .വി  സാബു ,വിപിൻ .വി  സാബു എന്നിവർ   സംസ്ക്കാരിക വേദി  അംഗങ്ങളാണ് .കുരാക്കാരൻ  മാത്യു കുഞ്ചാണ്ടിയുടെ  വേർപാടിൽ  കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  ആദരാഞ്ജലികൾ


പ്രൊഫ്‌. ജോണ്കുരാക്കാർ

Friday, July 3, 2015

കണ്ണംകോട്ടുവിള പുത്തൻ വീട്ടിൽ പരേതനായകുരാക്കാരൻ പി. കെ ജോർജിൻറെ ഭാര്യതങ്കമ്മ ജോർജ് അന്തരിച്ചു

കണ്ണംകോട്ടുവിള  പുത്തൻ വീട്ടിൽ പരേതനായകുരാക്കാരൻ  പി. കെ  ജോർജിൻറെ  ഭാര്യതങ്കമ്മ ജോർജ് അന്തരിച്ചു


കൊട്ടാരക്കര  കിഴക്കെതെരുവ് കണ്ണംകോട്ടുവിള  പുത്തൻ വീട്ടിൽ   പരേതനായ കുരാക്കാരൻ  പി. കെ  ജോർജിൻറെ  ഭാര്യ  തങ്കമ്മ ജോർജ്  2015   ജൂണ്‍  25 ന്  അന്തരിച്ചു  92  വയസ്സായിരുന്നു .ജോസ് ജോർജു (ചെന്നൈ ),ജോണ്സൻ ജോർജ് ,ജോബ്ജോർജ് , ജോയ് ജോർജ്  ,ജോളി എന്നിവർ  മക്കളും സൂസി  (ചെന്നൈ )ജോർജ് ,ലീലാമ്മ  എന്നിവർ മരുമക്കളുമാണ് .ശവസംസ്ക്കാരം  ജൂണ്‍  27 ന്  11 മണിക്ക്  കിഴക്കെതെരുവ്  ഹോളി ട്രിനിറ്റി കത്തോലിക്ക  പള്ളിയിൽ നടത്തി .ജീവിതത്തിന്റെ  വിവിധ  തുറകളില്പെട്ട നൂറുകണക്കിനു  ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതയുടെ  ഭവനത്തിലും  പള്ളിയിലും  എത്തിയിരുന്നു .കുരാക്കാരൻ  കുടുംബയോഗത്തിനു  വേണ്ടി  കുടുംബ യോഗം  പ്രസിഡന്റ്‌  പ്രൊഫ്‌.ജോണ്കുരാക്കാർ  പുഷ്പചക്രം  അർപ്പിച്ചു. പി.എം  ജി കുരാക്കാരൻ ,കെ കുഞ്ഞപ്പൻ ,കുഞ്ഞുമോൻ തോമസ്‌ , കെ .സി ജോർജ് പി .ജി  അച്ചൻ കുഞ്ഞ്   തുടങ്ങിയ  കുടുംബയോഗഭാരവാഹികളും  പങ്കെടുത്തു . ജൂലൈ 11  ശനിയാഴ്ച  പിണറു വിളയിൽ    കൂടുന്ന  കുടുംബയോഗം  തങ്കമ്മജോർജ് അമ്മച്ചിയുടെ    നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തും യോഗത്തിൽ  പ്രൊഫ്‌. ജോണ്കുരാക്കാർ അദ്ധ്യക്ഷത വഹിക്കും


സെക്രട്ടറി

Monday, March 23, 2015

കൊച്ചുവീട്ടിൽ കുരാക്കാരൻ കെ.സി കുഞ്ഞച്ചൻ ( പ്രസാദ് )അന്തരിച്ചു

കൊച്ചുവീട്ടിൽ  കുരാക്കാരൻ കെ.സി  കുഞ്ഞച്ചൻ ( പ്രസാദ് )അന്തരിച്ചു

 കൊട്ടാരക്കര കിഴക്കെതെരുവ് കൊച്ചുവീട്ടിൽ  കുരാക്കാരൻ ചാണ്ടപിള്ളയുടെ  ഇളയ പുത്രൻ കെ.സി  കുഞ്ഞച്ചൻ  2015 മാർച്ച് 21 നു  അന്തരിച്ചു .62 വയസ്സായിരുന്നു .കൈതക്കുഴി കടലഴികത്ത്  പടിഞ്ഞട്റെതിൽ കുടുംബാഗം  മരിയാമ്മയാണ്  ഭാര്യ . പ്രിൻസി കുഞ്ഞച്ചൻ (ഹിന്ദുസ്ഥാൻ  കോളേജ് ) റിൻസി കുഞ്ഞച്ചൻ , അലക്സ്‌ കുഞ്ഞച്ചൻ  എന്നിവർ മക്കളാണ് . മരുമക്കൾ : ടിജി  ജോണ്‍ (മാലി )ജീനസ് ജോർജു(മണിപൂർ)   ശവ സംസ്ക്കാരം  മാര്ച്ച്  23 നു  2 മണിക്ക്  കുറ്റിയിൽ ഭാഗം  സെന്റ്‌  ജോർജു  ഓർത്തഡോൿസ്‌  പള്ളി സെമിത്തേരിയിൽ  നടത്തി . കുരാക്കാരൻ  കുടുംബയോഗത്തിന്റെ  ഒരു  സജീവ  പ്രവർത്തകനായിരുന്നു  കെ. സി കുഞ്ഞച്ചൻ . അന്ത്യോപചാരം  അർപ്പിക്കാൻ ജീവിതത്തിന്റെ  വിവിധ  തുറകളിൽ പെട്ട  നൂറുകണക്കിന്  ആളുകൾ  പരേതന്റെ  ഭവനത്തിലും  പള്ളിയിലും എത്തിയിരുന്നു . കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗം  പ്രസിഡണ്ട്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ , സെക്രട്ടറി  കെ. അലക്സാണ്ടർ, എന്നിവർ  ഭവനത്തിൽ എത്തി  പുഷ്പചക്രം  അർപ്പിച്ചു. കൊട്ടാരക്കര  കുരാക്കാർ  ടൌണ്‍  സെന്റെറിൽ  കൂടിയ  യോഗം  കെ.സി  കുഞ്ഞച്ചന്റെ  നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തി .
.                                                                   സെക്രട്ടറി


Tuesday, March 3, 2015

TRIBUTE PAID TO ALEX KURAKARAN

അലക്സ്കുരാക്കാരൻ  അന്തരിച്ചു


കരിക്കം  പൂന്തോട്ടത്തിൽ  കുരാക്കാരൻ  കോശി ഉമ്മന്റെ പുത്രൻ  RTd  ട്രഷറി  ഓഫീസർ  അലക്സ്‌ കുരാക്കാരൻ 2015 മാർച്ച് 2 നു  അന്തരിച്ചു . 64 വയസ്സായിരുന്നു . ഭാര്യ  ആരോഗ്യ വകുപ്പിലെ  ഉദ്യോഗസ്ഥയായ  ലൈലാ  അലക്സ്‌ . അജു കുരാക്കാരൻ(അമേരിക്ക ) അജേഷ് കുരാക്കാരൻ  എന്നിവർ മക്കളാണ് . 1951 ൽ ജനിച്ച  അലക്സ്‌ കുരാക്കാരൻ കൊട്ടാരക്കര  സെന്റ്‌  ഗ്രി ഗോറിയോസ് കോളേജ് ലാണ്  വിദ്യാഭ്യാസം  പൂര്ത്തിയാകിയത്. മികച്ച  സംഘാടകൻ ,,സംഘടന നേതാവ്, വാഗ്മി   എന്നി നിലകളിൽ  അറിയപെടുന്ന  വ്യക്തിയാണ് . ഐപ്പള്ളൂർ വിക്ടറി  ബാലജന സഖ്യത്തിലൂടെയാണ് സാമൂഹ്യ രംഗത്ത്  പ്രവേശിച്ചത്‌ . ദീഘകാലം  ജില്ല ട്രെഷറി ഓഫീസർ  ആയി  പ്രവർത്തിച്ച ഇദ്ദേഹം  കേരളത്തിലെ  സാംസ്ക്കാരിക  സംഘടനകളിലെ സജീവ  സാന്നിദ്ധ്യമായിരുന്നു . കുരാക്കാരൻ വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  എക്സിക്യൂട്ടീവ്  കമ്മറ്റീ  അംഗവും  കുരാക്കാരൻ  സാംസ്ക്കാരിക  വേദി  കണ്‍വീനറും  ആയിരുന്നു . ശവസംസ്ക്കാരം  മാർച്ച്  5 നു  ഐപ്പള്ളൂർ  ശലേം  ഓർത്തഡോൿസ്‌  പള്ളിയില നടത്തും .


Prof. John Kurakar