Saturday, December 31, 2011

KURAKARAN VALIYAVEETTIL KUDUMBAYOGAM ANNUAL FUNCTION-2011




















KURAKARAN VALIYAVEETTIL KUDUMBAYOGAM

ANNUAL FUNCTION-2011

The Annual function of the Kurakaran Valiyaveetil Kudumbayogam was held at Karickom Ayppalloor Kurakar City Center Auditorium on 31st December,2011 at 10 am. The registration began at 9 am. The public function was at 10.30 am. The function started with prayer by Kurakaran Music team. Prof. John Kurakar welcomed the chief guests of the annual function. Mr. Kurakaran A.C Thomas,President,Kurakaran Kudumbayogam presided. Dr. M.M Basheer inaugurated the annual celebration. Dr Gangadharan Nair released the Kudumbadeepam annual Magazine. Mr. Thomas P.Malakhi, President” Sandhunam” Charity Center,Mr. Thomas George, Mr. P.A Alex, Mr. Alex John, Mrs Chinnamma John, President ,Kurakaran Women’s Association were spoke on the occasion. Mr. Varghese Kurakar presented the annual report of the Kudumba yogam, Mrs Ani Mon Thomas presented the report of the Kurakaran Women’s Association. Mr P.M.G Kurakaran Presented the report of the Kurakaran Cultural Forum. Mrs Lisy Varghese Kurakar presented Andoo poika womens unit report and Mrs Gracy Kutty John presented Ayppalloor Women’s unit report.

The Kudumba yogam felicitated with Ponnada to the following senior members who completed 75 year old. Mrs Kunjamma Kulanjiyil, Mr G. Thankachan, Kaleeckal, Mr Kunjachan Thundithala. After the lunch the second was started at 2 p.m Public Quiz programme was the first item of the second session. Mr Jacob Mathew Kurakaran led the quiz programme. 25 prizes distributed to the winners. Kurakaran Cultural Forum’s Arts programme was very interesting. Songs, Group dances were very interesting programmes of the Ars session.After the Cultural programme Mr. K.C George, Auditor of the Kudumbayogam presented a panel of office bearers for the next year-2012. The General body unanimously approved the panel. Last item of the annual celebration was award distribution. More than sixty awards( including Merit award, Education award,Cultural Award, Agricultural award) distributed to the selected students. Mr. Jacob Mathew,newly elected secretary expressed vote of thanks.

Programmme Co-ordinator

Friday, December 23, 2011

ചരിത്രം ഉറങ്ങുന്ന കൊട്ടാര ക്കര




ചരിത്രം ഉറങ്ങുന്ന കൊട്ടാര ക്കര



കൊട്ടാരക്കര പ്രദേശത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്. പ്രാചീനകാലത്ത് ബുദ്ധമതസംസ്കാരം നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്കൊട്ടാരക്കരയില്ഉണ്ട് .വെളിയവും പൂയപ്പള്ളിയും എഴുകോണുമെല്ലാം ഉദാഹരണം. നൂറ്റാണ്ടുകള്പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും ബ്ളോക്കിലുള്പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്. കൊട്ടാരങ്ങളുടെ കരയാണ് കൊട്ടാരക്കരയായത്. പ്രദേശത്തെ പ്രസിദ്ധമായ ശ്രീ ഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് കൊട്ടാരക്കര എന്ന പേരു ലഭിച്ചതെന്നും ശക്തമായ നിഗമനമുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടുകാല്കൊട്ടാരമണ്ഡപത്തില്വെച്ചാണ് ഉത്സവകാര്യങ്ങള്ചര്ച്ച ചെയ്തിരുന്നത്. കരക്കാര്യങ്ങള്തീരുമാനിച്ചിരുന്ന കൊട്ടാരമണ്ഡപമുള്ള നാടാണ് കൊട്ടാരക്കരയായി മാറിയത്. .ഡി.1345 കാലഘട്ടത്തില്വേണാട് രാജകുടുംബം ഇളയിടത്തു സ്വരൂപം, പേരകത്താഴി, കുന്നുമ്മേല്ശാഖ എന്നിങ്ങനെ മൂന്നു ശാഖകളായി പിരിയുകയുണ്ടായി. അവയില്ഇളയിടത്തുസ്വരൂപം, കൊട്ടാരക്കര ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു. മത സൗഹാര് തക്ക് പേരു കേട്ട ഒരു സ്ഥലമാണ്കൊട്ടാരക്കര . കുറവിലങ്ങാട്വലിയവീട്ടില്ശ്രി മാത്തനായിരുന്നു വളരെ കാലം കൊട്ടാരത്തിലെ മാനേജര്‍ (കാര്യക്കാരന്‍ )കൊല്ലവര്ഷം 1734-ല്തിരുവിതാംകൂര്രാജാവായിരുന്ന അനിഴം തിരുനാള്മാര്ത്താണ്ഡവര്മ്മ ഇളയിടത്ത് സ്വരൂപത്തെ ആക്രമിച്ച് കൊട്ടാരക്കര പ്രദേശം തിരുവിതാംകൂറിനോട് ചേര്ക്കുകയുണ്ടായി. അക്കാലത്തിനു മുമ്പും അതിനു ശേഷവും ഏറെക്കാലം പ്രദേശത്തെ ഭൂമി മുഴുവന്നായര്‍-നമ്പൂതിരി ജന്മിമാര്കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ഈറ്റില്ലം കൊട്ടാരക്കരയാണ്. കൊട്ടാരക്കര തമ്പുരാനായിരുന്നു ക്ളാസ്സിക് കലയുടെ ഉപജ്ഞാതാവ്. പ്രാചീനകാലത്ത് തന്നെ വെളിയം പൂയപ്പള്ളി, എഴുകോണ്തുടങ്ങിയ പ്രദേശങ്ങളില്ബുദ്ധമതത്തിനും ബുദ്ധമതസംസ്കാരത്തിനും ശക്തമായ വേരോട്ടമുണ്ടായിരുന്നു. ഹൈന്ദവ നവോത്ഥാന കാലഘട്ടത്തില്ബുദ്ധമതകേന്ദ്രങ്ങള്തകര്ക്കപ്പെടുകയും ബുദ്ധവിഹാരങ്ങളായിരുന്നയിടങ്ങള്ക്ഷേത്രങ്ങളാക്കി മാറ്റുകയുമായിരുന്നു. അക്കാലത്ത് ബുദ്ധവിഗ്രഹങ്ങള്അംഗച്ഛേദം വരുത്തി വലിച്ചെറിയുകയോ, കിണറുകളിലോ, കുളങ്ങളിലോ മുക്കിക്കളയുകയോ ചെയ്തിട്ടുണ്ട്. ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും ചരിത്രാവശിഷ്ടങ്ങളും ബ്ളോക്കിന്റെ വിവിധ പ്രദേശങ്ങളില്നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എഴുന്നു നില്ക്കുന്ന കുന്നുകളും കോണുകളോടു കൂടിയതുമായ അവയുടെ ചെരിഞ്ഞ തടങ്ങളും എഴുകോണ്പകുതിയുടെ ഭൂപ്രകൃതിയാണ്. ഏഴു കോണുകളുള്ള സ്ഥലം എന്ന അര്ത്ഥത്തിലാണ് എഴുകോണ്എന്ന സ്ഥലനാമമുണ്ടായത്. ഭൂപ്രകൃതിയും പേരിനു യോജിക്കുന്നുണ്ട്. ഇളയിടത്തു സ്വരൂപം കീഴടക്കുന്നതോടുകൂടി പ്രദേശങ്ങളും മാര്ത്താണ്ഡവര്മ്മയുടെ അധീനതയിലാവുകയായിരുന്നു. ബ്രാഹ്മണ മഠങ്ങളിലെ ആനകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പറയിടീല്ചടങ്ങ് നടത്തിയിരുന്ന പ്രദേശമാണ് കരീപ്ര. ഇങ്ങനെ കരിയും പറയും കൊണ്ട് പ്രസിദ്ധമായ ഗ്രാമം കരീപ്രയായി എന്നാണ് ഐതിഹ്യം. പുരാതനകാലത്ത് കരീപ്ര ഗ്രാമത്തില്ജൈനമതമായിരുന്നു കൂടുതല്പ്രചരിച്ചിരുന്നതെന്നു ചരിത്രരേഖകള്സൂചിപ്പിക്കുന്നു. വെളിയന്എന്ന നാട്ടുരാജാവിന്റെ കീഴിലായിരുന്നു പൂയപ്പള്ളി, വെളിയം എന്നീ പ്രദേശങ്ങള്‍. വെളിയന്എന്ന രാജാവിന്റെ ഭരണത്തിന്കീഴിലായിരുന്ന പ്രദേശമായതുകൊണ്ടാണ് വെളിയം എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥനവുമായി ബന്ധപ്പെട്ട് കുഞ്ഞുകുഞ്ഞ് എന്നറിയപ്പെട്ടിരുന്ന ഇടിക്കുള എന്ന വ്യക്തിയുടെ നേതൃത്വത്തില്റ്റി.കെ.കോശി വൈദ്യന്‍, മൈലാട് ചക്കന്റഴികത്ത് ഗോപാലന്തുടങ്ങിയ പന്ത്രണ്ടു പേര്തിരുവനന്തപുരത്ത് നടന്ന പ്രക്ഷോഭത്തില്പൂയപ്പള്ളിയില്നിന്നും പങ്കെടുത്തവരാണ്. പരസ്യ പന്തിഭോജനം സി.കെ.നീലകണ്ഠന്വൈദ്യരുടെ നേതൃത്വത്തില്എഴുകോണില്സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇതിനെത്തുടര്ന്ന് ഇദ്ദേഹത്തെയും, ഇടക്കിടം പത്മനാഭന്ജോത്സ്യന്‍, കൊല്ലശ്ശേരില്മാധവനാശാന്തുടങ്ങിയവരേയും ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. 1896-ല്വെളിയം ജംഗ്ഷനില്സ്ഥാപിതമായ നൂറ്റാണ്ടു പഴക്കമുള്ള വിദ്യാലയത്തിന് ഇലവുംമൂട്ടില്പപ്പുവാദ്ധ്യാരാണ് തുടക്കം കുറിച്ചത്. 1955-ല്കരീപ്ര ആസ്ഥാനമാക്കി തൃപ്പലഴികം പഞ്ചായത്ത് വിവിധോദ്ദേശ്യ സര്വീസ് സഹകരണ സംഘം എന്ന പേരില്ഒരു ക്രഡിറ്റ് സംഘം സ്ഥാപിക്കുകയുണ്ടായി. കരീപ്രയിലെ ആധുനിക ചികിത്സാരംഗത്തെ ആദ്യ സ്ഥാപനം 1960-ലാണ് സ്ഥാപിതമായത്. 1935-ലാണ് ഇടയ്ക്കിടത്ത് പാലക്കുന്നില്ശ്രീരാമന്റെ നേതൃത്വത്തില്വിജ്ഞാനോദയ വായനശാല സ്ഥാപിതമായത്. പാലക്കുഴി സ്കൂളും ബ്ളോക്കിലെ പഴയകാല വിദ്യാലയമാണ്. സത്രം സ്കൂള്എന്നാണ് ആദ്യം സ്കൂള്അറിയപ്പെട്ടിരുന്നത്. കൊല്ലം ജില്ലയിലെ ജവഹര്നവോദയ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത് കൊട്ടാരക്കരയിലാണ്. കൊല്ലം-മധുര ദേശീയപാത-208, തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് എന്നീ സുപ്രധാന ഗതാഗത പാതകള്കൊട്ടാരക്കര ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നു. റോഡുകള്സന്ധിക്കുന്നത് കൊട്ടാരക്കരയില്വച്ചാണ്. നൂറ്റാണ്ടുകള്പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും ബ്ളോക്കിലുള്പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്. കൊട്ടാരക്കര ഗണപതിക്ഷേത്രം പെരുന്തച്ചന്പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നതും കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകള്പഴക്കമുള്ള ക്ഷേത്രങ്ങളാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വെളിയം അഞ്ചുമൂര്ത്തി ക്ഷേത്രം, പുല്ലാഞ്ഞിക്കാട് ശ്രീഗുരുഗ്വേശ്വരം മഹാവിഷ്ണു ക്ഷേത്രം, കട്ടയില്പാലക്കാട് ഭഗവതി ക്ഷേത്രം എന്നിവ. തേവുലപ്പുറം മൂന്നു മൂര്ത്തീക്ഷേത്രവും അതിപുരാതന ക്ഷേത്രമാണ്. ഇതിനു ഏകദേശം 500 വര്ഷത്തെ പഴക്കം കണക്കു കൂട്ടുന്നു. തൃപ്പിലഴികം സെന്റ് തോമസ് പുത്തന്പള്ളി, സെന്റ് തോമസ് സെഹിയോന്ഓര്ത്തഡോക്സ് സിറിയന്ചര്ച്ച്, തൃപ്പിലഴികം ബഥേല്മാര്ത്തോമാചര്ച്ച്, തൃപ്പിലഴികം ലിറ്റില്ഫ്ളവര്മലങ്കര കാത്തലിക് ചര്ച്ച്, ഇടയ്ക്കിടം തെറ്റിക്കുന്നില്മഹാദേവക്ഷേത്രം, തേവരുപൊയ്ക മഹാവിഷ്ണുക്ഷേത്രം, ഗുരുനാഥന്മുകള്ശിവക്ഷേത്രം, മൂന്നൂര്ഇണ്ടിളയപ്പന്ക്ഷേത്രം, കടയ്ക്കോട് മഹാദേവര്ക്ഷേത്രം, മണ്ണൂര്തേവര്പൊയ്ക ക്ഷേത്രം, ചിറക്കടവ് ദേവീക്ഷേത്രം, പ്ളാക്കോട് ശ്രീ ശാസ്താക്ഷേത്രം, സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്സ് ചര്ച്ച്, ചൊവ്വല്ലൂര്‍, മലങ്കര കത്തോലിക്കാ ചര്ച്ച്, സെന്റ് ജോര്ജ് ഓര്ത്തഡോക്സ് ചര്ച്ച്, കരീപ്ര ബഥേല്ചര്ച്ച് തൃപ്പിലഴികം, കരീപ്ര മൂര്ത്തിക്കാവ് ക്ഷേത്രം, താന്നിയാന്ശ്രീ ഭൂവനേശ്വരി ക്ഷേത്രം, മാക്കനാട് പനമൂട്ടില്മൂര്ത്തിക്കാവ് ക്ഷേത്രം, ഇളകോട് മാടന്നട ദേവീക്ഷേത്രം, കല്പിറ മുസ്ളീംപള്ളി, ഇളതോട് മുസ്ളീംപള്ളി, നെടുമണ്കാവ് ശ്രീ ശാസ്താക്ഷേത്രം, ഈയ്യല്ലൂര്മഹാവിഷ്ണു ക്ഷേത്രം, പരമ്പര്മൂര്ത്തിക്ഷേത്രം, വീരഭദ്രസ്വാമിക്ഷേത്രം, കുടിയോട് കണ്ണമ്പള്ളില്ഭഗവതിക്ഷേത്രം, കുടിയോട് കണ്ണമ്പള്ളില്മഹാദേവക്ഷേത്രം, കുടിയോട് മഠം ഭഗവതിക്ഷേത്രം, ഇളവൂര്മുല്ലവേലി മഠം ഭഗവതിക്ഷേത്രം, ചാലനിരപ്പ് മൂര്ത്തിക്ഷേത്രം, കരിമ്പിക്കാമല്ശിവക്ഷേത്രം, കുളച്ചമത്ത് ദേവീക്ഷേത്രം, തളവൂകോണം ചാട്ടുപുരയ്ക്കല്ദേവീക്ഷേത്രം, പാണന്കാവ് ക്ഷേത്രം, അയ്യര്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുഴിമതിക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്സ് ചര്ച്ച്, നെടുമ്പായിക്കുളം കോട്ടക്കുഴപ്പള്ളി, മാറനാട്ടെ സി.എസ്.. പള്ളി, തൃപ്പലഴികം മുസ്ളീം പള്ളി, കാരുവേലില്കുമാരമംഗലം സൂബ്രഹ്മണ്യ ക്ഷേത്രം, കാരുവേലില്ശിവമംഗലം ക്ഷേത്രം, മന്നത്ത് മൂര്ത്തിക്കാവ്, കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന ആരാധനാലയങ്ങള്‍. കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം പന്തിരുകുലത്തില്പിറന്ന പെരുന്തച്ചന്നിര്മ്മിച്ചതെന്ന നിലയില്കേരളത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള തീര്ത്ഥാടകലക്ഷങ്ങളെ ആകര്ഷിക്കുന്നു. സെന്റ് ഗ്രി ഗോറിയോസു കോളേജ് കൊട്ടാരക്കരയുടെ തിലക കുറിയാണ് . കൊട്ടാരക്കര യിലെ ക്രിസ്ത്യന്പള്ളികള്ചരിത്രത്തിന്റെ നാഴിക കല്ലാണ് . വിവിധ മത വിഭാഗങ്ങള്ഒരുമയോടെ സഹകരിച്ചു ജീവിക്കുന്ന കാഴ്ച കൊട്ടാരക്കരയുടെ മാത്രം ഒരു പ്ര ത്യേകതയാണ് .


പ്രൊഫ്‌. ജോണ്കുരാക്കാര്