ചരിത്ര സെമിനാർ നടത്തി
ശങ്കുരിക്കൽ കുരാക്കാരൻ കുടുംബ
ചരിത്ര സെമിനാർ നടത്തി
ശങ്കുരിക്കൽ കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ഒരു മഹാ സമ്മേളനം 2025 ഫെബ്രുവരി 2 ന് വൈകിട്ട് 4 മണിക്ക് കുരാക്കാരൻ കമ്മിയൂണിറ്റി ഹാളിൽ വച്ച് നടത്തി. ശങ്കരപുരി ഗ്ലോബൽ
കുടുംബയോഗത്തിന്റെ പ്രധാന രണ്ട് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഡോ ജോസ് പോൾ ഗ്ലോബൽ ട്രഷറർ ജോർജ് കുട്ടി കരിയാന പള്ളി എന്നിവർ പങ്കെടുത്തു. പ്രൊഫ. ജോൺ കുരാക്കാർ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജേക്കബ് മാത്യു കുരാക്കാരൻ സ്വാഗതം പറഞ്ഞു. കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പ്രമുഖ കുടുംബയോഗങ്ങളുടെ ലിസ്റ്റിൽ കുരാക്കാരൻ കുടുംബയോഗവും എത്തിച്ചേർന്നിരിക്കുന്നു എന്ന വസ്തുത വളരെ സന്തോഷപൂർവം അറിയിക്കട്ടെ.
സ്വന്തമായി ആസ്ഥാനവും, ഓഡിറ്റോറിയവും, കുടുംബ ചരിത്ര പുസ്തകവും, എൻഡോവ്മെന്റുകളും ഉള്ള അപൂർവ്വം കുടുംബയോഗങ്ങളിൽ
ഒന്നായി
നമ്മൾ
തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
കുരാക്കാരൻ കുടുംബയോഗം മറ്റ് കുടുംബയോഗങ്ങൾക്ക് മാതൃകയാണെന്ന് ഗ്ലോബൽ ട്രസ്റ്റി പറഞ്ഞു യോഗത്തിൽ ശ്രീ. മാത്യൂ പി. ബാബു, ശ്രീ.ജേക്കബ് കുരാക്കാർ എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ ഭാരവാഹികളെ സാമൂചിതമായി
സ്വീകരിക്കുന്നതിനായി കുടുംബയോഗംകമ്മറ്റി
രൂപീകരിച്ചിരുന്നു. ശ്രീ. പി. എം. ജീ കുരാക്കാൻ നന്ദി പ്രകടിപ്പിച്ചു



