Monday, March 23, 2015

കൊച്ചുവീട്ടിൽ കുരാക്കാരൻ കെ.സി കുഞ്ഞച്ചൻ ( പ്രസാദ് )അന്തരിച്ചു

കൊച്ചുവീട്ടിൽ  കുരാക്കാരൻ കെ.സി  കുഞ്ഞച്ചൻ ( പ്രസാദ് )അന്തരിച്ചു

 കൊട്ടാരക്കര കിഴക്കെതെരുവ് കൊച്ചുവീട്ടിൽ  കുരാക്കാരൻ ചാണ്ടപിള്ളയുടെ  ഇളയ പുത്രൻ കെ.സി  കുഞ്ഞച്ചൻ  2015 മാർച്ച് 21 നു  അന്തരിച്ചു .62 വയസ്സായിരുന്നു .കൈതക്കുഴി കടലഴികത്ത്  പടിഞ്ഞട്റെതിൽ കുടുംബാഗം  മരിയാമ്മയാണ്  ഭാര്യ . പ്രിൻസി കുഞ്ഞച്ചൻ (ഹിന്ദുസ്ഥാൻ  കോളേജ് ) റിൻസി കുഞ്ഞച്ചൻ , അലക്സ്‌ കുഞ്ഞച്ചൻ  എന്നിവർ മക്കളാണ് . മരുമക്കൾ : ടിജി  ജോണ്‍ (മാലി )ജീനസ് ജോർജു(മണിപൂർ)   ശവ സംസ്ക്കാരം  മാര്ച്ച്  23 നു  2 മണിക്ക്  കുറ്റിയിൽ ഭാഗം  സെന്റ്‌  ജോർജു  ഓർത്തഡോൿസ്‌  പള്ളി സെമിത്തേരിയിൽ  നടത്തി . കുരാക്കാരൻ  കുടുംബയോഗത്തിന്റെ  ഒരു  സജീവ  പ്രവർത്തകനായിരുന്നു  കെ. സി കുഞ്ഞച്ചൻ . അന്ത്യോപചാരം  അർപ്പിക്കാൻ ജീവിതത്തിന്റെ  വിവിധ  തുറകളിൽ പെട്ട  നൂറുകണക്കിന്  ആളുകൾ  പരേതന്റെ  ഭവനത്തിലും  പള്ളിയിലും എത്തിയിരുന്നു . കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗം  പ്രസിഡണ്ട്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ , സെക്രട്ടറി  കെ. അലക്സാണ്ടർ, എന്നിവർ  ഭവനത്തിൽ എത്തി  പുഷ്പചക്രം  അർപ്പിച്ചു. കൊട്ടാരക്കര  കുരാക്കാർ  ടൌണ്‍  സെന്റെറിൽ  കൂടിയ  യോഗം  കെ.സി  കുഞ്ഞച്ചന്റെ  നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തി .
.                                                                   സെക്രട്ടറി


Tuesday, March 3, 2015

TRIBUTE PAID TO ALEX KURAKARAN

അലക്സ്കുരാക്കാരൻ  അന്തരിച്ചു


കരിക്കം  പൂന്തോട്ടത്തിൽ  കുരാക്കാരൻ  കോശി ഉമ്മന്റെ പുത്രൻ  RTd  ട്രഷറി  ഓഫീസർ  അലക്സ്‌ കുരാക്കാരൻ 2015 മാർച്ച് 2 നു  അന്തരിച്ചു . 64 വയസ്സായിരുന്നു . ഭാര്യ  ആരോഗ്യ വകുപ്പിലെ  ഉദ്യോഗസ്ഥയായ  ലൈലാ  അലക്സ്‌ . അജു കുരാക്കാരൻ(അമേരിക്ക ) അജേഷ് കുരാക്കാരൻ  എന്നിവർ മക്കളാണ് . 1951 ൽ ജനിച്ച  അലക്സ്‌ കുരാക്കാരൻ കൊട്ടാരക്കര  സെന്റ്‌  ഗ്രി ഗോറിയോസ് കോളേജ് ലാണ്  വിദ്യാഭ്യാസം  പൂര്ത്തിയാകിയത്. മികച്ച  സംഘാടകൻ ,,സംഘടന നേതാവ്, വാഗ്മി   എന്നി നിലകളിൽ  അറിയപെടുന്ന  വ്യക്തിയാണ് . ഐപ്പള്ളൂർ വിക്ടറി  ബാലജന സഖ്യത്തിലൂടെയാണ് സാമൂഹ്യ രംഗത്ത്  പ്രവേശിച്ചത്‌ . ദീഘകാലം  ജില്ല ട്രെഷറി ഓഫീസർ  ആയി  പ്രവർത്തിച്ച ഇദ്ദേഹം  കേരളത്തിലെ  സാംസ്ക്കാരിക  സംഘടനകളിലെ സജീവ  സാന്നിദ്ധ്യമായിരുന്നു . കുരാക്കാരൻ വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  എക്സിക്യൂട്ടീവ്  കമ്മറ്റീ  അംഗവും  കുരാക്കാരൻ  സാംസ്ക്കാരിക  വേദി  കണ്‍വീനറും  ആയിരുന്നു . ശവസംസ്ക്കാരം  മാർച്ച്  5 നു  ഐപ്പള്ളൂർ  ശലേം  ഓർത്തഡോൿസ്‌  പള്ളിയില നടത്തും .


Prof. John Kurakar